മുഖ്യമന്ത്രിയെ ബിജെപി തീരുമാനിക്കും; നിലപാട് വ്യക്തമാക്കിയിട്ടുണ്ട്: ഏക്നാഥ് ഷിൻഡെ
മുംബൈ∙ മഹാരാഷ്ട്രയുടെ അടുത്ത മുഖ്യമന്ത്രിയെ സംബന്ധിച്ച് തിങ്കളാഴ്ച ചേരുന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തിൽ തീരുമാനമുണ്ടാകുമെന്ന് കാവൽ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. ‘‘ഈ സർക്കാർ ജനകീയ സർക്കാരാണ്. പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും അന്തിമ തീരുമാനം എടുക്കും. ബിജെപി എംഎൽഎമാർ യോഗം ചേരും. അവർ തീരുമാനിക്കും’’ – ഷിൻഡെ പറഞ്ഞു.

അമിത് ഷായുമായുള്ള ചർച്ചകൾക്കു ശേഷം മുംബൈയിൽ തിരിച്ചെത്തിയ ഷിൻഡെ നേതാക്കൾക്ക് പിടികൊടുക്കാതെ ഗ്രാമത്തിലേക്ക് മടങ്ങിയത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം ക്ഷീണിതനാണെന്നും വിശ്രമത്തിനായി സത്താറയിൽ എത്തിയതാണെന്നും ഷിൻഡെ പറഞ്ഞു.
‘‘ഞാൻ എപ്പോഴും എന്റെ ഗ്രാമത്തിൽ വരാറുണ്ട്. കഴിഞ്ഞയാഴ്ച എന്റെ നിലപാട് വ്യക്തമാക്കി. എന്തിന് ആശയക്കുഴപ്പമുണ്ടാകണം? ബിജെപി നേതൃത്വം എടുക്കുന്ന തീരുമാനം എനിക്കും ശിവസേനയ്ക്കും സ്വീകാര്യമായിരിക്കുമെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. എന്റെ പൂർണ പിന്തുണയുണ്ടാകും’’ – ഷിൻഡെ വ്യക്തമാക്കി.
മഹായുതി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് വ്യാഴാഴ്ച ദക്ഷിണ മുംബൈയിലെ ആസാദ് മൈതാനിയിൽ നടക്കുമെന്ന് മഹാരാഷ്ട്ര ബിജെപി അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ അറിയിച്ചു. ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയാവും എന്നാണു സൂചന.