ADVERTISEMENT

കൊച്ചി∙ നഗരത്തെ ആശങ്കയിലാക്കി രണ്ടിടത്ത് തീപിടിത്തം. എറണാകുളം സൗത്ത് റെയിൽവേ മേൽപാലത്തിനു സമീപമുള്ള ആക്രി ഗോഡൗണിലും നെടുമ്പാശേരി വിമാനത്താവളത്തിന് സമീപത്തെ ആപ്പിൾ റസിഡൻസി ഹോട്ടലിലുമാണ് തീപിടിത്തമുണ്ടായത്.

പുലർച്ചെ ഒരു മണിയോടെയാണ് ആക്രി ഗോഡൗണിൽ തീപിടിത്തമുണ്ടായത്. നാലു മണിക്കൂറിനു ശേഷം തീ നിയന്ത്രണവിധേയമാക്കി. ഗോഡൗണിലെ രണ്ടു ഗ്യാസ് സിലണ്ടറുകൾ പൊട്ടിത്തെറിച്ചു. ഇവിടെയുണ്ടായിരുന്ന 9 തൊഴിലാളികളെയും രക്ഷപ്പെടുത്തി. സമീപത്തെ വീട്ടുകാരെ പൊലീസ് ഒഴിപ്പിച്ചു.

മുക്കാൽ മണിക്കൂറോളം ആലപ്പുഴയിലേക്കുള്ള ട്രെയിൻ ഗതാഗതം നിർത്തിവച്ചു. സിനിമാ നിർമാതാവ് രാജു ഗോപിയുടെ ഉടമസ്ഥതയിലുള്ള ആക്രി ഗോഡൗണ് ഇത്. ഗോഡൗണിനു പിൻവശത്ത് നിന്നാണ് തീ പടർന്നതെന്ന് കൊച്ചി എസിപി രാജ്കുമാർ പറഞ്ഞു. എങ്ങനെയാണ് തീപിടിത്തമുണ്ടായതെന്ന് വ്യക്തമല്ലെന്നും വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

എറണാകുളം സൗത്ത് റെയിൽവേ മേൽപാലത്തിനു സമീപം ആക്രി ഗോഡൗണിനു തീപിടിച്ചപ്പോൾ. (വിഡിയോ ദൃശ്യങ്ങളിൽനിന്ന്)
എറണാകുളം സൗത്ത് റെയിൽവേ മേൽപാലത്തിനു സമീപം ആക്രി ഗോഡൗണിനു തീപിടിച്ചപ്പോൾ. (വിഡിയോ ദൃശ്യങ്ങളിൽനിന്ന്)

ആപ്പിൾ റസിഡ‍ൻസിയിലെ കാർ പാർക്കിങ് ഏരിയയിലുണ്ടായ അഗ്നിബാധയിൽ ഒരു കാർ പൂർണമായും മൂന്നു കാറുകളും ഏതാനും ബൈക്കുകളും ഭാഗികമായും നശിച്ചു. അഗ്നിരക്ഷാ സേനയെത്തി തീയണച്ചു. ഒരു മുറിയിൽ കുടുങ്ങിയ പെൺകുട്ടിയെ വൈദ്യുതി പൂർണമായും വിച്ഛേദിച്ച ശേഷം ഏണി ഉപയോഗിച്ചാണ് രക്ഷപ്പെടുത്തിയത്. മുറിയിലെ എസിയും വയറിങ്ങും കത്തിനശിച്ചു.

English Summary:

Fire at scrap warehouse: Fire brokeout near Kochi South railway overbridge. Two gas cylinders exploded in the fire at the warehouse

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com