‘രണ്ടാഴ്ച കൂടുമ്പോൾ കഴുകുന്നത് പോരേ?’; വൃത്തിയുടെ കാര്യത്തിൽ റെയിൽവേയ്ക്ക് ‘കമ്പിളി പുതപ്പേ’!
ന്യൂഡൽഹി∙ ട്രെയിൻ യാത്രക്കാർക്ക് എസി കോച്ചുകളിൽ നൽകുന്ന കമ്പിളി പുതപ്പുകളുടെ ഗുണനിലവാരവും ശുചിത്വവും സംബന്ധിച്ച് ആശങ്കകൾ വർധിച്ചുവരികയാണ്. എന്നാൽ വിഷയത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് നോർത്തേൺ റെയിൽവേ അധികൃതർ. ഓരോ 15 ദിവസം കൂടുമ്പോഴും കമ്പിളി പുതപ്പ് കഴുകാറുണ്ടെന്നും രണ്ടാഴ്ച കൂടുമ്പോൾ ചൂടുള്ള നാഫ്തലീൻ നീരാവി ഉപയോഗിച്ചും കമ്പിളി പുതപ്പിലെ ശുചീകരിക്കുന്നുണ്ടെന്നും റെയിൽവേ അധികൃതർ വ്യക്തമാക്കി.

ന്യൂഡൽഹി∙ ട്രെയിൻ യാത്രക്കാർക്ക് എസി കോച്ചുകളിൽ നൽകുന്ന കമ്പിളി പുതപ്പുകളുടെ ഗുണനിലവാരവും ശുചിത്വവും സംബന്ധിച്ച് ആശങ്കകൾ വർധിച്ചുവരികയാണ്. എന്നാൽ വിഷയത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് നോർത്തേൺ റെയിൽവേ അധികൃതർ. ഓരോ 15 ദിവസം കൂടുമ്പോഴും കമ്പിളി പുതപ്പ് കഴുകാറുണ്ടെന്നും രണ്ടാഴ്ച കൂടുമ്പോൾ ചൂടുള്ള നാഫ്തലീൻ നീരാവി ഉപയോഗിച്ചും കമ്പിളി പുതപ്പിലെ ശുചീകരിക്കുന്നുണ്ടെന്നും റെയിൽവേ അധികൃതർ വ്യക്തമാക്കി. 2010ന് മുൻപ് മൂന്നു മാസത്തിലൊരിക്കൽ കഴുകിയിരുന്ന കമ്പിളി പുതപ്പ് ഇപ്പോൾ രണ്ടാഴ്ച കൂടുമ്പോൾ കഴുകുന്നില്ലേയെന്നും അധികൃതർ ന്യായീകരിച്ചു.
നോർത്തേൺ റെയിൽവേയിൽ നിന്ന് ജമ്മു, ദിബ്രുഗഡ്, രാജധാനി ട്രെയിനുകളിലെ എല്ലാ പുതപ്പുകളുടെയും ഒരോ റൗണ്ട് ട്രിപ്പിന് ശേഷവും യുവി റോബോട്ടിക് സാനിറ്റൈസേഷൻ വഴി വൃത്തിയാക്കുന്നതായും റെയിൽവേ പറയുന്നു. യുവി റോബോട്ടിക് ശുചിത്വം അണുക്കളെ കൊല്ലുന്നതിൽ ഫലപ്രദമാണെന്നാണ് വിലയിരുത്തലെന്നും നോർത്തേൺ റെയിൽവേ വക്താവ് ഹിമാൻഷു ശേഖർ ശനിയാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇന്ത്യൻ റെയിൽവേ രാജ്യത്തുടനീളമുള്ള യാത്രക്കാർക്ക് പ്രതിദിനം ആറു ലക്ഷത്തിലധികം പുതപ്പുകളാണ് നൽകുന്നത്. നോർത്തേൺ റെയിൽവേ സോണിൽ മാത്രം പ്രതിദിനം ഒരു ലക്ഷത്തിലധികം പുതപ്പുകളും ബെഡ് റോളുകളുമാണ് യാത്രക്കാർക്ക് വിതരണം ചെയ്യുന്നത്.