കനത്ത മഴ: പുല്ലുമേട് പാതയിൽ 12 തീർഥാടകർ കുടുങ്ങി, പുറത്തെത്തിച്ചു; 2 പേർക്കു പരുക്ക്
ശബരിമല∙ പുല്ലുമേട് പാതയിലൂടെ ശബരിമലയിലേക്ക് എത്തിയ തീർഥാടകർ കനത്ത മഴയെ തുടർന്ന് വഴിയിൽ കുടുങ്ങി. കഴുതക്കുഴി ഭാഗത്ത് ഞായറാഴ്ച വൈകിട്ടാണ് സംഭവം. 12 പേർ ആണ് കുടുങ്ങിയത്. പാതയിൽ വഴുക്കിവീണ് ഇതിൽ 2 പേർക്ക് സാരമായി പരുക്കേറ്റു. ഈ പ്രദേശത്തുള്ള വനം വകുപ്പ് ജീവനക്കാർ വിവരം വനം വകുപ്പ് കൺട്രോൾ ഓഫിസിൽ അറിയിച്ചു. സന്നിധാനത്ത് നിന്നും വനം വകുപ്പ് ഉദ്യോഗസ്ഥരും ദുരന്ത നിവാരണ സേനയും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി ഇവരെ പുറത്തേക്ക് എത്തിക്കുകയായിരുന്നു . സാരമായി പരുക്കേറ്റവരെ സ്‌ട്രക്ചറിലാണ് ആശുപത്രിയിൽ എത്തിച്ചത്.

മഴ കനത്തതോടെ പമ്പയിൽ അതീവ ജാഗ്രത. ത്രിവേണിയിൽ സംഗമിക്കുന്ന പമ്പ, കക്കി നദികളിൽ നീരൊഴുക്ക് ശക്തമാണ്. കക്കിയാറ്റിലൂടെ വെള്ളം കലങ്ങിയാണ് വരുന്നത്. അതിനാൽ തീർഥാടകർ പുണ്യസ്നാനം നടത്തുന്ന ഭാഗത്തെ ജലനിരപ്പ് ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് ജലസേചന വകുപ്പിന്റെ ത്രിവേണി പമ്പ് ഹൗസ്, ആറാട്ടുകടവ് എന്നിവിടങ്ങളിലെ തടയണകൾ തുറന്നു വിട്ട് വെള്ളം ഒഴുക്കി കളഞ്ഞു.
ശബരിമല എഡിഎം അരുൺ എസ്.നായരുടെ അധ്യക്ഷതയിൽ ദുരന്ത നിവാരണ അതോറിറ്റിയുടെ അടിയന്തര യോഗം പമ്പയിൽ ചേർന്നു സ്ഥിതിഗതികൾ വിലയിരുത്തി. നദിയിലെ ജലനിരപ്പ് ഉയരുകയും ഒഴുക്ക് ശക്തമാകുകയും ചെയ്താൽ തീർഥാടകർ സ്നാനത്തിന് ഇറങ്ങുന്നത് തടയാനാണ് തീരുമാനം. ഒഴുക്ക് ശക്തമായാൽ സ്നാനത്തിന് ഇറങ്ങുന്നത് അപകടമാണ്.
നദിയിലെ ജലനിരപ്പ് നിരീക്ഷിച്ച് ക്രമീകരണങ്ങൾക്കായി ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ ത്രിവേണി പമ്പ് ഹൗസ്, ആറാട്ട് കടവ് എന്നിവിടങ്ങളിൽ 24 മണിക്കൂറും ക്യാംപ് ചെയ്യുന്നു. അഗ്നിരക്ഷാ സേന, ദുരന്ത നിവാരണ സേന, പൊലീസ് എന്നിവരും നിരീക്ഷണം ശക്തമാക്കി. കൂടാതെ റവന്യു ഉദ്യോഗസ്ഥരും ഇടയ്ക്കിടെ പമ്പാ മണപ്പുറം, ത്രിവേണി, ആറാട്ട് കടവ് എന്നിവിടങ്ങളിൽ നിരീക്ഷണം നടത്തുന്നുണ്ട്.
തമിഴ്നാട്ടിലെ ചുഴലിക്കാറ്റിന്റെ പ്രതിഫലനമായി ശബരിമല മേഖലയിൽ 4 ദിവസം മഴ ഉണ്ടാകുമെനാണ് കാലാവസ്ഥ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ് . ഇതുകൂടി പരിഗണിച്ചാണ് പമ്പയിൽ അതീവ ജാഗ്രത പുലർത്തുന്നത്.