കരുവന്നൂർ തട്ടിപ്പു കേസ്: അരവിന്ദാക്ഷന്‍ കുറ്റം ചെയ്തെന്നു കരുതാൻ കാരണമില്ലെന്ന് ഹൈക്കോടതി
കൊച്ചി ∙ കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസില്‍ അറസ്റ്റിലായ സിപിഎം നേതാവ് പി.ആർ.അരവിന്ദാക്ഷന്‍ കുറ്റം ചെയ്തെന്നു കരുതാൻ ന്യായമായ കാരണങ്ങളില്ലെന്ന് ഹൈക്കോടതി. ഇന്നു പുറപ്പെടുവിച്ച ജാമ്യ ഉത്തരവിലാണ് 15–ാം പ്രതി അരവിന്ദാക്ഷനും 16–ാം പ്രതി സി.കെ.ജിൽസിനും ജസ്റ്റിസ് സി.എസ്.ഡയസ് 2 ലക്ഷം രൂപയുടെ ആൾജാമ്യമടക്കം കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

പ്രോസിക്യൂഷന്റെ ആരോപണങ്ങളെ സംബന്ധിച്ച് ഹർജിക്കാർ നൽകിയ വിശദീകരണത്തിൽനിന്ന്, ഇരുവരും കുറ്റം ചെയ്തതായി കരുതാൻ ന്യായമായ കാരണങ്ങളില്ലെന്നാണ് കോടതി വിധിന്യായത്തിൽ പറയുന്നത്. 14 മാസത്തിനു ശേഷമാണ് പ്രതികൾക്കു ജാമ്യം ലഭിച്ചത്.
കേസില്‍ അന്വേഷണം പൂർത്തിയാവുകയോ കുറ്റപത്രം സമർപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. അടുത്തെങ്ങും വിചാരണ തുടങ്ങാൻ സാധ്യതയില്ലാത്ത സാഹചര്യത്തിൽ ജാമ്യത്തിന് അർഹതയുണ്ടെന്ന വാദം കോടതി അംഗീകരിച്ചു. തുടർന്നാണ് ഹർജിക്കാരുടെ വാദത്തെക്കുറിച്ച് കോടതി പ്രത്യേക പരാമർശം നടത്തിയത്. പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്നും ജാമ്യം കിട്ടിയാൽ കുറ്റകൃത്യത്തിൽ ഏര്‍പ്പെടുമെന്ന് കരുതുന്നില്ലെന്നും കോടതി ഉത്തരവിൽ പറയുന്നു.
തന്നെ അന്വേഷണ ഉദ്യോഗസ്ഥർ കയ്യേറ്റം ചെയ്തെന്ന് അരവിന്ദാക്ഷൻ വാദിച്ചു. ഏഴു തവണ അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ ഹാജരായി എല്ലാ രേഖകളും സമർപ്പിച്ചു. കരുവന്നൂർ ബാങ്കിൽനിന്ന് വായ്പ എടുത്തിട്ടില്ല. വടക്കാഞ്ചേരി നഗരസഭയിലെ കൗൺസിലറായ തനിക്കെതിരെ രാഷ്ട്രീയ എതിരാളികൾ കരുനീക്കം നടത്തി. തന്റെ അമ്മയുടെ പേരിൽ 63.57 ലക്ഷം രൂപ അക്കൗണ്ടിൽ ഉണ്ടെന്നായിരുന്നു ആദ്യ ആരോപണം. എന്നാൽ പരാതിയിൽ ഇതില്ല. വരുമാന മാർഗങ്ങളെല്ലാം രേഖകളിൽ കാണിച്ചിട്ടുണ്ട്. 10 വർഷമായി കൗൺസിലർ എന്ന നിലയിൽ ലഭിക്കുന്ന ആനുകൂല്യമുണ്ട്. 2010 മുതൽ 2016 വരെ ക്വാറി ബിസിനസ് നടത്തിയിരുന്നു. ഇതിൽനിന്ന് മാസം 50,000 രൂപ വരെ വരുമാനവും ലഭിച്ചിരുന്നു. ഡ്രൈവറായി ജോലി ചെയ്ത വകയിൽ മാസം 5,000 രൂപ ലഭിച്ചിരുന്നു. ഒരു ഹോട്ടൽ നടത്തിയിരുന്നു.
തന്റെ പേരിൽ കിരൺ.പി.പി. എന്നയാൾ 20 ലക്ഷം രൂപ നിക്ഷേപിച്ചു എന്നും ഇത് കൈമാറിയത് 14–ാം പ്രതിയായ സതീഷ് കുമാർ ആണെന്നതുമാണ് കുറ്റമായി പറയുന്നത്. സതീഷ് കുമാർ 20,00,500 രൂപ അയച്ചത് അദ്ദേഹത്തിന്റെ മകൾക്ക് മലബാർ മെഡിക്കൽ കോളജിൽ അഡ്മിഷനു വേണ്ടി ഡിഡി എടുക്കാനാണ്. ആ പണം അന്നു തന്നെ പിന്‍വലിച്ച് ഡ്രാഫ്റ്റ് എടുത്ത് സതീഷ് കുമാറിന് കൈമാറി. രണ്ടു തവണ തന്നെ അന്വേഷണ ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിൽ വിട്ടു. 2021ൽ ഫയൽ ചെയ്ത കേസായിട്ടും ഇതുവരെ അന്വേഷണം പൂർത്തിയായിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നതു പോലെ മൊഴി കൊടുക്കാനാണ് അവർ ആവശ്യപ്പെടുന്നത്. കഴിഞ്ഞ 15 മാസമായി ജുഡീഷ്യൽ കസ്റ്റഡിയിലാണ് എന്നും അതിനാല്‍ ജാമ്യം അനുവദിക്കണം എന്നുമായിരുന്നു അരവിന്ദാക്ഷന്റെ വാദം.
പ്യൂണായി ജോലിയിൽ പ്രവേശിച്ച താൻ 2020 വരെ ബാങ്കിന്റെ കീഴിലുള്ള സൂപ്പർമാർക്കറ്റിന്റെ അക്കൗണ്ടന്റും സൂപ്പർവൈസറുമാണെന്ന് ജിൽസ് പറയുന്നു. ബാങ്കുമായി നേരിട്ട് ബന്ധമില്ല. അതുകൊണ്ട് തന്റെ സ്വാധീനം ഉപയോഗിച്ച് വായ്പകൾ തരപ്പെടുത്തിയെന്ന പ്രോസിക്യൂഷൻ വാദം ശരിയല്ല. പൂരിപ്പിക്കാത്ത അപേക്ഷ കാണിച്ചാണ് താൻ ബാങ്ക് വായ്പയ്ക്ക് അപേക്ഷിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ വാദിച്ചത്. ആ അപേക്ഷയിൽ ഉള്ള തന്റെ ഒപ്പ് വ്യാജമാണ്. ഇല്ലാത്ത ഏഴു പേരുടെ പേരിൽ വായ്പ എടുത്തതായി പറയുന്നത് ശരിയല്ല. ആ 7 പേരും സൊസൈറ്റിയിലെ അംഗങ്ങളാണ്. അവർ തെറ്റായ വിലാസമാണ് അപേക്ഷയിൽ നൽകിയിരിക്കുന്നത്. ബാങ്ക് ബോർഡാണ് ഈ 7 പേർക്കും വായ്പ നൽകിയത്. കഴിഞ്ഞ 15 മാസമായി ജുഡീഷ്യൽ കസ്റ്റഡിയിലാണ് എന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ജിൽസിന്റെ ആവശ്യം.