കരുവന്നൂർ ബാങ്ക് തട്ടിപ്പ്: സിപിഎം നേതാവ് പി.ആർ.അരവിന്ദാക്ഷന് ജാമ്യം
കൊച്ചി ∙ കരുവന്നൂർ ബാങ്ക് കള്ളപ്പണം വെളുപ്പിക്കൽ കേസിലെ പ്രതികളായ സിപിഎം നേതാവ് പി.ആർ.അരവിന്ദാക്ഷന്‍, ബാങ്കിലെ ജീവനക്കാരൻ സി.കെ.ജിൽസ് എന്നിവർക്ക് ഹൈക്കോടതി ജാമ്യം. എറണാകുളം പിഎംഎൽഎ കോടതി ജാമ്യഹർജി തള്ളിയതിനെ തുടർന്നാണ് അരവിന്ദാക്ഷന്‍ ഹൈക്കോടതിയെ സമീപിച്ചത്. 334 കോടി രൂപ വെളുപ്പിച്ചെന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റജിസ്റ്റർ ചെയ്ത കേസിലെ പതിനഞ്ചാം പ്രതിയാണ് അരവിന്ദാക്ഷൻ.

കര്‍ശന ഉപാധികളോടെയാണ് ജാമ്യം. മകളുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിന് ഈ വർഷം ജൂണിൽ അരവിന്ദാക്ഷന് ഹൈക്കോടതി 10 ദിവസത്തെ ജാമ്യം അനുവദിച്ചിരുന്നു. 2023 സെപ്റ്റംബർ 26നാണ് അരവിന്ദാക്ഷൻ അറസ്റ്റിലായത്. കേസിൽ അറസ്റ്റിലായ ആദ്യ രാഷ്ട്രീയ നേതാവാണ്. കരുവന്നൂർ സഹകരണ ബാങ്കിലെ എല്ലാ തട്ടിപ്പുകളും അരവിന്ദാക്ഷന്റെ അറിവോടെയാണു നടന്നതെന്നായിരുന്നു ഇ.ഡിയുടെ കണ്ടെത്തൽ. വടക്കാഞ്ചേരി നഗരസഭ ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായിരുന്ന അരവിന്ദാക്ഷന്റെ അറസ്റ്റ് സിപിഎമ്മിനെയും പ്രതിക്കൂട്ടിലാക്കിയിരുന്നു.
അരവിന്ദാക്ഷനു കരുവന്നൂർ ബാങ്കിൽ 50 ലക്ഷത്തിന്റെ സ്ഥിരനിക്ഷേപം ഉണ്ടെന്നും ഇത് ബെനാമി വായ്പകൾ വഴി ലഭിച്ച പണം ആണെന്നുമാണ് ഇ.ഡി പറയുന്നത്. കേസിലെ മറ്റൊരു പ്രതിയായ കരുവന്നൂർ ബാങ്ക് മുൻ അക്കൗണ്ടന്റ് ജിൽസ് ലക്ഷക്കണക്കിനു രൂപയുടെ ഭൂമി വിൽപന നടത്തിയിരുന്നു എന്നും ഇ.ഡി ആരോപിച്ചു. കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സ്വകാര്യ പണമിടപാടുകാരൻ പി.സതീഷ് കുമാർ, ഇടനിലക്കാരൻ പി.പി.കിരൺ എന്നിവരും അറസ്റ്റിലായിരുന്നു. അരവിന്ദാക്ഷനും സതീഷ് കുമാറും തമ്മിൽ നടത്തിയ സംഭാഷണങ്ങളുടെ ശബ്ദരേഖയും കള്ളപ്പണ ഇടപാടിന്റെ തെളിവായി ഇ.ഡി കോടതിയിൽ സമർപ്പിച്ചിരുന്നു.