തിമിർത്ത് പെയ്ത് മഴ, മലവെള്ളപ്പാച്ചിലിന് സാധ്യത; ട്രോളി ബാഗിൽ പണം കടത്തിയതിന് തെളിവില്ല- പ്രധാന വാർത്തകൾ
ഫെയ്ഞ്ചൽ ചുഴലിക്കാറ്റിന് പിന്നാലെ കേരളത്തിൽ മഴ ശക്തമാകുന്നു എന്നതാണ് ഇന്നത്തെ പ്രധാന വാർത്തകളിലൊന്ന്. വിവിധ ജില്ലകളിൽ കനത്ത മഴയാണ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്നു റെഡ് അലർട്ടാണ്. കുറഞ്ഞ സമയം കൊണ്ട് വലിയ അളവിൽ മഴ ലഭിച്ചേക്കും. മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യതയുണ്ട്. മഴയെ തുടർന്ന് കാസർകോട്, തൃശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ശബരിമലയിലെത്തുന്ന അയ്യപ്പ ഭക്തർ സുരക്ഷിതരാണെന്ന് ഉറപ്പു വരുത്തണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. തീർഥാടനത്തിന് ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ എല്ലാവരിലും എത്തുന്നതിനായി പരസ്യപ്പെടുത്തണമെന്നും ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, എസ്.മുരളീകൃഷ്ണ എന്നിവരുടെ ബെഞ്ച് നിർദേശിച്ചു.
ചെങ്ങന്നൂർ മുൻ എംഎൽഎ കെ.കെ. രാമചന്ദ്രൻ നായരുടെ മകന്റെ നിയമനക്കേസിൽ സർക്കാരിന് തിരിച്ചടിയായതും ഇന്നത്തെ പ്രധാന വാർത്തയാണ്. ആശ്രിത നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു. പ്രത്യേക അധികാരമുണ്ടെന്നായിരുന്നു സർക്കാരിന്റെ വാദം. എന്നാൽ ഈ അധികാരം ഇത്തരം കാര്യങ്ങൾക്കല്ല ഉപയോഗിക്കേണ്ടതെന്ന് കോടതി വ്യക്തമാക്കി. എംഎൽഎയുടെ മകന് എങ്ങനെ ആശ്രിതനിയമനം നൽകുമെന്ന് കോടതി ചോദിച്ചു.
ഇതിനിടെ, കോൺഗ്രസുകാർ ഹോട്ടലിലേക്ക് ട്രോളി ബാഗിൽ പണം കടത്തിയെന്ന പരാതിയിൽ തെളിവില്ലെന്ന് പൊലീസ് വ്യക്തമാക്കി. സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി. പാലക്കാട് ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് നേതാക്കൾ താമസിച്ചിരുന്ന ഹോട്ടലിലേക്ക് പണം കടത്തിയെന്നാണ് സിപിഎമ്മും ബിജെപിയും ആരോപിച്ചത്.
കരുവന്നൂർ ബാങ്ക് കള്ളപ്പണം വെളുപ്പിക്കൽ കേസിലെ പ്രതികളായ സിപിഎം നേതാവ് പി.ആർ.അരവിന്ദാക്ഷന്‍, ബാങ്കിലെ ജീവനക്കാരൻ സി.കെ.ജിൽസ് എന്നിവർക്ക് ഹൈക്കോടതി ജാമ്യം നൽകി. എറണാകുളം പിഎംഎൽഎ കോടതി ജാമ്യഹർജി തള്ളിയതിനെ തുടർന്നാണ് അരവിന്ദാക്ഷന്‍ ഹൈക്കോടതിയെ സമീപിച്ചത്. 334 കോടി രൂപ വെളുപ്പിച്ചെന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റജിസ്റ്റർ ചെയ്ത കേസിലെ പതിനഞ്ചാം പ്രതിയാണ് അരവിന്ദാക്ഷൻ.