കൊല്ലം∙ ചിതറയിൽ പ്രതിയുടെ വീട്ടിൽ നടത്തിയ റെയ്ഡിനിെട മോഷണം നടത്തിയ എക്സൈസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ചടയമംഗലം എക്സൈസ് ഓഫിസിലെ സിവിൽ എക്സൈസ് ഓഫീസർ ഇളമ്പഴന്നൂർ സ്വദേശി ഷൈജുവാണ് അറസ്റ്റിലായത്. പരാതിയുടെ അടിസ്ഥാനത്തിൽ ചിതറ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് എക്സൈസ് ഉദ്യോഗസ്ഥനെ തൊണ്ടി സഹിതം പിടികൂടിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം∙ ചിതറയിൽ പ്രതിയുടെ വീട്ടിൽ നടത്തിയ റെയ്‍ഡിനിടെ മോഷണം നടത്തിയ എക്സൈസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ചടയമംഗലം എക്സൈസ് ഓഫിസിലെ സിവിൽ എക്സൈസ് ഓഫീസർ ഇളമ്പഴന്നൂർ സ്വദേശി ഷൈജുവാണ് അറസ്റ്റിലായത്. പരാതിയുടെ അടിസ്ഥാനത്തിൽ ചിതറ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് എക്സൈസ് ഉദ്യോഗസ്ഥനെ തൊണ്ടി സഹിതം പിടികൂടിയത്.

സംഭവം നടക്കുന്നത് ഇങ്ങനെ: 2023 ഡിസംബർ ഒന്നിനാണ് ചിതറ മാങ്കോട് തെറ്റിമുക്ക് സ്വദേശിയായ അൻസാരി വ്യാജവാറ്റ് നടത്തുന്നതായി ചടയമംഗലം എക്സൈസിന് വിവരം കിട്ടിയത്. രാത്രിയോടെ വീട്ടിൽ നടത്തിയ പരിശോധനയിൽ വാറ്റ് ഉപകരണങ്ങൾ പിടികൂടി. തുടർന്ന് അൻസാരിയെ അറസ്റ്റ് ചെയ്തു. തുടർന്ന് 42 ദിവസത്തെ റിമാൻഡിന് ശേഷം അൻസാരി ജാമ്യത്തിലിറങ്ങി. വീട്ടിലെത്തിയതിന് പിന്നാലെയാണ് വീട്ടിലെ കിടപ്പ് മുറിയിലെ മെത്തയുടെ അടിയിൽ സൂക്ഷിച്ചിരുന്ന 5 പവൻ സ്വർണമാലയും പത്ത് ഗ്രാം തൂക്കം വരുന്ന ലോക്കറ്റും മോഷണം പോയതായി അൻസാരി മനസിലാക്കിയത്. ഇതിന് പുറമെ മൊബൈൽ ഫോണും ഒരു ടോർച്ച് ലൈറ്റും മോഷണം പോയിരുന്നു. വൈകാതെ ചിതറ പൊലീസിൽ പരാതി നൽകി.

ADVERTISEMENT

പരാതി ചിതറ പൊലീസ് ആദ്യ ഘട്ടത്തിൽ കാര്യമായി അന്വേഷിച്ചിരുന്നില്ല. സംഭവത്തിന് പൊലീസ് പ്രാധാന്യം നൽകാതിരുന്നതോടെ കൊട്ടാരക്കര റൂറൽ എസ്പിക്ക് അൻസാരി പരാതി നൽകി. ഇതിന് പിന്നാലെയാണ് ചിതറ പൊലീസ് എഫ്ഐആർ റജിസ്ടർ ചെയ്ത് കേസ് അന്വേഷണം ആരംഭിച്ചത്. പിന്നീട് പരാതിയിൽ കഴമ്പില്ലെന്ന് കാട്ടി കോടതിയിൽ റിപ്പോർട്ട് നൽകി കേസ് ഫയൽ മടക്കുകയായിരുന്നു.

വൈകാതെ കടയ്ക്കലിലെ അഭിഭാഷകന്റെ സഹായത്തോടെ കടയ്ക്കൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അൻസാരി പരാതി ഫയൽ ചെയ്തു. പൊലീസ് ശരിയായ രീതിയിൽ അന്വേഷണം നടത്തിയിട്ടില്ലെന്നും കേസ് ‍ഡയറി കോടതിയിൽ ഹാജരാക്കണമെന്നും അൻസാരി ഹർജിയിൽ ആവശ്യപ്പെട്ടു. തുടർന്ന് പൊലീസിനോട് അന്വേഷണ റിപ്പോർട്ട് ഹാജരാക്കാൻ കോടതി ആവശ്യപ്പെടുകയായിരുന്നു. ഇതിനിടെയാണ് അൻസാരിയുടെ നഷ്ടപ്പെട്ട മൊബൈൽ ഫോൺ കൈവശം വച്ചിരുന്നത് എക്സൈസ് ഉദ്യോഗസ്ഥൻ ഷൈജുവാണെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ ഇയാളെ ചിതറ പൊലീസ് പിടികൂടുകയായിരുന്നു. അതേസമയം അൻസാരിയുടെ വീട്ടിൽ നിന്ന് നഷ്ടപ്പെട്ട സ്വർണ്ണാഭരണങ്ങൾ ഇനിയും കണ്ടെത്താനായിട്ടില്ല. ഇത് കണ്ടെത്താനുളള ശ്രമത്തിലാണ് ചിതറ പൊലീസ്.

English Summary:

Excise Officer Arrested for theft: Excise officer Shaiju was arrested in Chithara, Kerala, for allegedly stealing valuables from the house of a man he had raided earlier.