ഞാൻ പ്രസിഡന്റായി വരുംമുൻപേ ബന്ദികളെ മോചിപ്പിക്കണം: ഹമാസിനു ട്രംപിന്റെ അന്ത്യശാസനം
വാഷിങ്ടൻ ∙ ഗാസയിൽ തടവിൽ പാർപ്പിച്ചിരിക്കുന്ന ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഹമാസിന് മുന്നറിപ്പുമായി നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. താൻ അധികാരമേറ്റെടുക്കുന്നതിനു മുൻപ് ഇത് നടന്നിരിക്കണമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ട്രൂത്ത് എന്ന സമൂഹമാധ്യമ പ്ലാറ്റ്ഫോമിലൂടെയായിരുന്നു അന്ത്യശാസനം.

വാഷിങ്ടൻ ∙ ഗാസയിൽ തടവിലുള്ള ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ ഹമാസിനു ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. താൻ അധികാരമേറ്റെടുക്കുന്നതിനു മുൻപ് ബന്ദികളുടെ മോചനം നടന്നിരിക്കണമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ട്രൂത്ത് എന്ന സമൂഹമാധ്യമ പ്ലാറ്റ്ഫോമിലൂടെയായിരുന്നു അന്ത്യശാസനം.
‘‘എല്ലാവരും സംസാരിക്കുന്നത് ഗാസയിൽ മനുഷ്യത്വരഹിതമായും ക്രൂരമായും ബന്ദികളാക്കിയവരെ കുറിച്ചാണ്. സംസാരം മാത്രമേയുള്ളൂ, നടപടികൾ ഉണ്ടാകുന്നില്ല. എന്നാൽ ഞാൻ പറയട്ടെ, യുഎസ് പ്രസിഡന്റായി ചുമതലയേൽക്കുന്ന 2025 ജനുവരി 25നു മുൻപ് ഗാസയിൽ ബന്ദികളാക്കിയവരെ മോചിപ്പിച്ചില്ലെങ്കിൽ വൻ പ്രത്യാഘാതം നേരിടേണ്ടി വരും. മനുഷ്യരാശിക്കെതിരെ ഇത്തരം നിഷ്ഠൂര പ്രവർത്തനങ്ങൾ നടത്തുന്നവർ വലിയ വില നൽകേണ്ടി വരും. എത്രയും പെട്ടെന്ന് ബന്ദികളെ മോചിപ്പിക്കുക.’’–ട്രംപ് കുറിച്ചു.
ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു ഇതുവരെ ട്രംപിന്റെ വാക്കുകളോട് പ്രതികരിച്ചിട്ടില്ല. എന്നാൽ പ്രസിഡന്റ് യിസാക് ഹെർസോഗ് ട്രംപിന് എക്സ് പ്ലാറ്റ്ഫോമിലൂടെ നന്ദി അറിയിച്ചു. 2023 ഒക്ടോബർ ഏഴിനാണ് ഹമാസ് ഇസ്രയേലിൽ ആക്രമണം നടത്തിയത്. ഏറ്റുമുട്ടലുകളിൽ 1208 ഇസ്രയേൽ പൗരന്മാർ കൊല്ലപ്പെട്ടതായാണ് എഎഫ്പിയുടെ റിപ്പോർട്ട്. ആക്രമണത്തിനിടെ ഹമാസ് 251 പേരെ ബന്ദികളാക്കിയതായാണ് വിവരം. ഇവരിൽ കുറെപ്പേർ മരിച്ചുവെന്നും 97 പേർ ഗാസയിൽ ഉണ്ടെന്നുമാണു സൂചന. ഹമാസിന്റെ ആക്രമണത്തിനു തിരിച്ചടിയായി ഇസ്രയേൽ തുടങ്ങിയ യുദ്ധത്തിൽ കടുത്ത ദുരിതമാണ് 44000 ലേറെ പലസ്തീൻകാർ കൊല്ലപ്പെട്ടെന്നാണ് വിവരം.