‘പാർട്ടിയെ അപകീർത്തിപ്പെടുത്തി’: മധു മുല്ലശേരിയെ പുറത്താക്കി സിപിഎം; ബിജെപിയിലേക്ക്
തിരുവനന്തപുരം∙ മംഗലപുരം മുന്‍ ഏരിയ സെക്രട്ടറി മധു മുല്ലശേരിയെ സിപിഎം പുറത്താക്കി. ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചു. പാര്‍ട്ടി തത്വങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിക്കുകയും പൊതുജനമധ്യത്തിൽ പാർട്ടിയെ അപകീർത്തിപ്പെടുത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് മധുവിനെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കുന്നതെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ കമ്മറ്റി അറിയിച്ചു.

മധു ബിജെപിയില്‍ ചേരുമെന്ന കാര്യത്തിൽ തീരുമാനമായി. സംസ്ഥാന നേതൃത്വവുമായി നടത്തിയ ചര്‍ച്ചയിലാണ് ബിജെപിയില്‍ ചേരാന്‍ ധാരണയായത്. ബിജെപി ജില്ലാ നേതൃത്വം ഇന്നലെ മധുവിനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിരുന്നു. ഇന്ന് ജില്ലാ നേതാക്കള്‍ വീട്ടിലെത്തി ഔദ്യാഗികമായി പാര്‍ട്ടിയിലേക്ക് ക്ഷണിക്കും. സിപിഎം ജില്ലാ സെക്രട്ടറി വി.ജോയി എംഎൽഎയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് മധു മുല്ലശേരി മംഗലപുരം ഏരിയ സമ്മേളനത്തിൽനിന്ന് ഇറങ്ങിപ്പോയിരുന്നു. തുടർന്ന്, സമ്മേളനം അലങ്കോലമായി.
സിപിഎമ്മുമായുള്ള ബന്ധം അവസാനിപ്പിച്ചുവെന്നും പാർട്ടി വിടുമെന്നും മധു അറിയിച്ചതിനു പിന്നാലെ പുറത്താക്കാൻ സിപിഎം തീരുമാനിക്കുകയായിരിന്നു. സാധാരണക്കാർക്കു സമീപിക്കാൻ കഴിയാത്ത ആളായി ഏരിയ സെക്രട്ടറി മാറിയെന്ന് മധുവിനെതിരെ ചില സമ്മേളന പ്രതിനിധികൾ വിമർശനമുന്നയിച്ചിരുന്നു. മധുവിന്റെ പ്രതിഷേധം മുന്നിൽക്കണ്ട് ആസൂത്രിതമായി നീങ്ങിയ ജില്ലാ നേതൃത്വം പുതിയ ഏരിയ കമ്മിറ്റി യോഗം ചേർന്നപ്പോഴാണു സെക്രട്ടറി സ്ഥാനത്തേക്ക് എം.ജലീലിന്റെ പേര് ഉയർത്തിയത്. തിരഞ്ഞെടുപ്പിൽ 16 വോട്ട് നേടി ജലീൽ വിജയിച്ചു. മധുവിന് 5 വോട്ട് മാത്രമാണു ലഭിച്ചത്.
തന്നെ ബോധപൂർവം പരാജയപ്പെടുത്തിയതാണെന്ന് ആരോപിച്ച് മധു സമ്മേളനത്തിൽനിന്ന് ഇറങ്ങിപ്പോയി. വി.ജോയി എംഎൽഎ വിഭാഗീയത വളർത്താൻ ശ്രമിച്ചെന്നുൾപ്പെടെ ഗുരുതരമായ ആരോപണങ്ങളാണ് മധു പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളോടു പറഞ്ഞത്. വി.ജോയി ആറ്റിങ്ങൽ മണ്ഡലത്തിൽനിന്നു ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ മംഗലപുരം ഏരിയ കമ്മിറ്റി പ്രചാരണത്തിൽ വീഴ്ച വരുത്തിയെന്ന് ആരോപണം ഉയർന്നിരുന്നു.
മധു നടത്തുന്നത് നുണപ്രചാരണമാണെന്നും ഏരിയ സെക്രട്ടറി സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനാലാണ് മാറ്റിയതെന്നും വി.ജോയ് പറഞ്ഞു. പാർട്ടി വിട്ട തന്നെ പുറത്താക്കുന്നത് എങ്ങനെയെന്ന് മധു ചോദിച്ചു. അടിയന്തരമായി ചേർന്ന തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് മധുവിനെ പുറത്താക്കാൻ തീരുമാനമെടുത്തത്. മധുവിന്റെ ആരോപണങ്ങളെല്ലാം ജില്ലാ നേതൃത്വം തള്ളി.