മുൻ കാമുകനെയും പെൺസുഹൃത്തിനെയും കൊന്ന സംഭവം: നടി നർഗീസ് ഫക്രിയുടെ സഹോദരി അറസ്റ്റിൽ
ന്യൂയോർക്ക് ∙ നടിയും മോഡലുമായ നർഗീസ് ഫക്രിയുടെ സഹോദരി ആലിയയെ കൊലപാതക കേസിൽ ന്യൂയോർക്ക് പൊലീസ് അറസ്റ്റു ചെയ്തു. മുൻ കാമുകനെയും പെൺസുഹൃത്തിനെയും ഗാരിജിന് തീ കൊളുത്തി കൊലപ്പെടുത്തിയെന്നാണു കേസ്. നവംബർ രണ്ടിനായിരുന്നു സംഭവം. പുലർച്ചെ 6.20ന് മുൻ കാമുകൻ എഡ്വേഡ് ജേക്കബ് താമസിക്കുന്ന ഇരുനില ഗാരിജിലെത്തിയ ആലിയ ‘ നിങ്ങളെല്ലാവരും ഇന്ന് മരിക്കാൻ പോകുകയാണ്’ എന്നു പറഞ്ഞശേഷം ഗാരിജിന് തീ കൊളുത്തുകയായിരുന്നു.

എഡ്വേഡ് ജേക്കബ് (35), അനസ്താസിയ എറ്റിയെൻ (33) എന്നിവരാണ് മരിച്ചത്. കെട്ടിടത്തിന്റെ വാതിലിലാണ് ആലിയ തീയിട്ടത്. ഇതോടെ, രണ്ടുപേരും കെട്ടിടത്തിൽ കുടുങ്ങി. ശ്വാസംമുട്ടിയും പൊള്ളലേറ്റുമാണ് രണ്ടുപേരും മരിച്ചതെന്ന് പൊലീസ് പറഞ്ഞു. മകൾ ഇത്തരമൊരു കൊലപാതകം നടത്തുമെന്ന് വിശ്വസിക്കുന്നില്ലെന്ന് ആലിയയുടെ അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചു.
തീപടരുന്നത് കണ്ട് പുറത്തേക്കെത്തിയ അനസ്താസിയ എറ്റിയെൻ എഡ്വേഡ് ജേക്കബിനെ രക്ഷിക്കാനായി കെട്ടിടത്തിന് അകത്തേക്ക് പോകുകയായിരുന്നു. ഒരു വർഷമായി ആലിയയുമായി മകന് ബന്ധമില്ലായിരുന്നെന്ന് എഡ്വേഡിന്റെ മാതാവ് മാധ്യമങ്ങളോട് പറഞ്ഞു. ബന്ധം വിച്ഛേദിച്ചത് ആലിയയ്ക്ക് അംഗീകരിക്കാൻ കഴിഞ്ഞിരുന്നില്ലെന്നും മാതാവ് പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.