കൊല്ലം ∙ കാറിൽ സഞ്ചരിക്കുകയായിരുന്ന ഭാര്യയെ ഭർത്താവ് വാൻ കുറുകെയിട്ടു തടഞ്ഞ ശേഷം പെട്രോൾ ഒഴിച്ചു തീ കൊളുത്തി കൊലപ്പെടുത്തി. യുവതിക്കൊപ്പമുണ്ടായിരുന്ന യുവാവ് പൊള്ളലേറ്റ് ആശുപത്രിയിൽ. ഭർത്താവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. കൊല്ലം നഗരത്തിൽ ചെമ്മാൻമുക്കിലെ ഇന്നലെ രാത്രി എട്ടേമുക്കാലോടെയാണു നാടിനെ നടുക്കിയ സംഭവം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം നഗരത്തിൽ കടപ്പാക്കട നായേഴ്സ് ജംക്‌ഷനു സമീപം ബേക്കറി നടത്തുന്ന കൊട്ടിയം തഴുത്തല തുണ്ടിൽ വീട്ടിൽ അനില (44) ആണു കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന തഴുത്തല സ്വദേശി സോണിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അനിലയുടെ ഭർത്താവ്  പത്മരാജനെ (60) പൊലീസ് ചോദ്യം ചെയ്യുന്നു. കൊട്ടിയത്ത് കേറ്ററിങ് സ്ഥാപനം നടത്തുകയാണ് ഇയാൾ. പത്മരാജന്റേതു രണ്ടാം വിവാഹമാണ്. ബേക്കറിയിലെ ജീവനക്കാരനാണു സോണി. ബേക്കറി അടച്ചശേഷം അനില കാറിൽ വരുന്നതും നിരീക്ഷിച്ചു സമീപം കാത്തുകിടക്കുകയായിരുന്നുവെന്നു പൊലീസ് പറയുന്നു.

ADVERTISEMENT

ചെമ്മാൻമുക്ക് ജംക്‌ഷനിൽ കാർ എത്തിയപ്പോൾ വാൻ കാറിന്റെ മുൻവശത്ത് ഇടിച്ചു നിർത്തിയ ശേഷം വാനിൽ ഇരുന്നുകൊണ്ടു തന്നെ ബക്കറ്റിൽ കരുതിയിരുന്ന പെട്രോൾ കാറിലേക്ക് ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. ഇറങ്ങി രക്ഷപ്പെടാൻ കഴിയാത്ത വിധം കാറിൽ കുടുങ്ങിയ അനില പൊള്ളലേറ്റു തൽക്ഷണം മരിച്ചു. പൊള്ളലുകളോടെ കാറിൽനിന്ന് ഇറങ്ങിയോടിയ സോണിയെ പിന്നീട് ആശുപത്രിയിലേക്കു മാറ്റി. തീ കൊളുത്തുന്നതിനിടെ പൊള്ളലേറ്റ പത്മരാജൻ ഓട്ടോറിക്ഷയിൽ കയറി സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. 

English Summary:

Kollam Murder : A woman was tragically burned alive inside a car in Chemmanmukku, Kollam, allegedly by her husband, Padmarajan, who later surrendered to the police.