മോഹനൻ കുന്നുമ്മലിന്റെ പുനർനിയമനം: ഹർജി ഭേദഗതി ചെയ്യാൻ സർക്കാർ
കൊച്ചി ∙ കേരള ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ സ്ഥാനത്ത് ഡോ. മോഹനൻ കുന്നുമ്മലിന്റെ പുനർനിയമനം ചോദ്യം ചെയ്യുന്നത് കൂടി ഉൾപ്പെടുത്തി ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ മുമ്പാകെയുള്ള ഹർജി ഭേദഗതി ചെയ്തു നൽകാൻ സർക്കാർ.

കൊച്ചി ∙ കേരള ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ സ്ഥാനത്ത് ഡോ. മോഹനൻ കുന്നുമ്മലിന്റെ പുനർനിയമനം ചോദ്യം ചെയ്യുന്നത് കൂടി ഉൾപ്പെടുത്തി ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ മുമ്പാകെയുള്ള ഹർജി ഭേദഗതി ചെയ്തു നൽകാൻ സർക്കാർ. യുജിസി ചട്ട പ്രകാരമുള്ള സേർച്ച് കമ്മിറ്റി രൂപീകരിക്കാതെ ചാൻസലർ കൂടിയായ ഗവർണർ, വിസി നിയമനം നടത്തിയതു നിയമവിരുദ്ധമാണെന്ന് ആരോപിച്ചു സെനറ്റ് അംഗം കൂടിയായ സച്ചിൻ ദേവ് എംഎൽഎ നൽകിയ ക്വോവാറണ്ടോ ഹർജി പരിഗണിക്കുന്നതിനിടെയാണു സർക്കാർ നിലപാട് അറിയിച്ചത്. ഈ സാഹചര്യത്തിൽ സച്ചിൻ ദേവിന്റെ ഹർജി ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് തീർപ്പാക്കി.
വിസി നിയമന വിഷയം ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ പരിഗണനയിലുള്ള സാഹചര്യത്തിൽ ഈ ഹർജി പരിഗണിക്കേണ്ടതില്ലെന്നു വിലയിരുത്തിയാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്. മനു എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നടപടി. വിസിയെ കണ്ടെത്താൻ ഗവർണർ സേർച്ച് കമ്മിറ്റി രൂപീകരിച്ചതു ചോദ്യം ചെയ്തുള്ള സർക്കാരിന്റെ ഹർജിയിൽ സിംഗിൾ ബെഞ്ചിന്റെ സ്റ്റേ നിലവിലുണ്ട്. ഇതു പരിഗണക്കാതെയാണ് വിസിക്ക് പുനർനിയമനം നൽകിയത് എന്നും ഹർജിക്കാരൻ വാദിച്ചു. തുടർന്നാണു വിസിയെ നിയമിച്ച കാര്യം കൂടി ഉൾപ്പെടുത്തി ഹർജി ഭേദഗതി ചെയ്യുമെന്നു സർക്കാർ അറിയിച്ചത്.
സിംഗിൾ ബെഞ്ചിൽ ഈ ഹർജി നിലവിലുള്ള സാഹചര്യത്തിൽ ക്വോവാറണ്ടോ ഹർജി പരിഗണിക്കേണ്ടതില്ലെന്നു വിലയിരുത്തിയാണു ഡിവിഷൻ ബെഞ്ചിന്റെ നടപടി. ഡോ. മോഹനൻ കുന്നുമ്മലിന് 5 വർഷത്തേക്ക് അല്ലെങ്കിൽ 70 വയസ്സ് തികയുംവരെ ആരോഗ്യ സർവകലാശാല വിസിയായി പുനർനിയമനം നൽകി ഒക്ടോബർ 26നാണ് ഗവർണർ വിജ്ഞാപനമിറക്കിയത്.