ഹോട്ടലിന് മുന്നിൽ കോഴിത്തല; അപകടശേഷം ഫോട്ടോ എടുത്തു: സംശയമുനയിൽ സുമിൽഷാദ്
കൽപറ്റ ∙ ഹോട്ടലിനു മുന്നിലെ കോഴിത്തലയ്ക്ക് പിന്നിൽ ആരാണെന്ന സുമിൽഷാദിന്റെ സംശയമാണ് ഓട്ടോ ഡ്രൈവറായ നവാസിന്റെ കൊലപാതകത്തിൽ കലാശിച്ചത്. കഴിഞ്ഞ മാസം മുപ്പതിനാണ് സുമിൽഷാദിന്റെ പിതാവിന്റെ ഉടമസ്ഥതയിൽ ചുണ്ടേൽ ഉള്ള ‘മജ്‌ലിസ്’ എന്ന ഹോട്ടലിന് മുന്നിൽ കോഴിത്തലയും മുട്ടയും പട്ടും മറ്റു വസ്തുക്കളും കണ്ടത്. ചുറ്റും രക്തവും തളിച്ചിട്ടുണ്ടായിരുന്നു. കോഴിത്തല വയ്ക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

കറുത്ത വസ്ത്രം ധരിച്ച ആളാണ് കോഴിത്തല വച്ചത്. തലയിലൂടെ മുണ്ടിട്ടതിനാൽ ആളെ തിരിച്ചറിയാൻ സാധിച്ചില്ല. നവാസാണ് ഇതു ചെയ്തതെന്നാണ് സുമിൽഷാദ് കണ്ടെത്തിയത്. സുമിൽ ഷാദിന് നേരത്തേതന്നെ നവാസിനോട് വ്യക്തിവൈരാഗ്യം ഉള്ളതായാണ് വിവരം. ലഹരിമരുന്ന് കേസിൽ പ്രതിയായ സുമിൽ ഷാദിനെക്കുറിച്ച് നാട്ടുകാർക്കും നല്ല അഭിപ്രായമല്ല ഉള്ളത്. സുമിൽഷാദിന് ലഹരിമരുന്ന് ഇടപാടുകളുള്ളതായി നാട്ടുകാർക്ക് അറിയാമായിരുന്നു.
തിങ്കളാഴ്ചയാണ് അമ്മാറ–ആനോത്ത് റോഡിൽ ചുണ്ടേൽ എസ്റ്റേറ്റ് ഫാക്ടറിക്ക് സമീപം ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ ചുണ്ടേൽ കാപ്പംകുന്നത്ത് പീടിയേക്കൽ അബ്ദുൽ നവാസ് (44) മരിച്ചത്. രാവിലെ എട്ടരയോടെയാണ് അപകടമുണ്ടാക്കിയത്. നവാസിന്റെ ഓട്ടോ വരുന്നതും കാത്ത് സുമിൽഷാദ് ഒരു മണിക്കൂറോളം ചുണ്ടേൽ പള്ളിക്ക് സമീപം കാത്തുനിന്നു. ജീപ്പ് നിർത്തിയിട്ടിരിക്കുന്ന ദൃശ്യങ്ങൾ പള്ളിയുടെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. തുടർന്ന് ഫോൺ കോൾ വന്നതിന് പിന്നാലെയാണ് ജീപ്പെടുത്ത് പോയത്.
പുതിയ ജീപ്പ് പള്ളിക്ക് സമീപം നിർത്തിയിട്ടത് നാട്ടുകാരും ശ്രദ്ധിച്ചിരുന്നു. അപകട സാധ്യത ഒട്ടുമില്ലാത്ത സ്ഥലത്താണ് ഓട്ടോയും ജീപ്പും കൂട്ടിയിടിച്ചത്. അപകടം സംഭവിച്ചശേഷം ജീപ്പിൽനിന്ന് പുറത്തിറങ്ങിയ സുമിൽഷാദ് ഫോട്ടോ എടുക്കുകയായിരുന്നുവെന്നും സംഭവ സ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞു. ഇതോടെയാണ് നാട്ടുകാർക്കും ബന്ധുക്കൾക്കും സംശയം തോന്നിയത്. വൈകിട്ട് പൊലീസിൽ പരാതി നൽകി. സഹോദരൻ അജിന്റെ സഹായത്തോടെയാണ് സുമിൽഷാദ് കൊലപാതകം നടത്തിയത്.
ഇവരെക്കൂടാതെ മറ്റു ചിലർക്കും കൊലപാതകത്തിൽ പങ്കുണ്ടെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. നാട്ടുകാർക്ക് പ്രിയപ്പെട്ട ആളായിരുന്നു കൊല്ലപ്പെട്ട നവാസ്. മജ്‌ലിസ് ഹോട്ടൽ നാട്ടുകാരും നവാസിന്റെ ബന്ധുക്കളും ചേർന്ന് അടിച്ചു തകർത്തു. എന്നാൽ ഹോട്ടലിന് മുന്നിൽ ആഭിചാര ക്രിയകൾ ചെയ്തത് ആരാണെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.