കൊച്ചി ∙ രാഷ്ട്രീയ പാർട്ടികളുടെ ബോർഡുകളോ കൊടിയോ മാറ്റിയാൽ തദ്ദേശ സെക്രട്ടറിമാർ തല്ലുകൊള്ളില്ലെന്ന് ഉറപ്പു പറയാൻ പറ്റുമോയെന്ന് ഹൈക്കോടതി. നഗരങ്ങളിലെ അനധികൃത ബോർ‍ഡുകൾ നീക്കുന്നതു സംബന്ധിച്ച ഹർജികൾ പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഈ ചോദ്യം ഉന്നയിച്ചത്. അനധികൃത ബോർഡുകൾ നീക്കം ചെയ്യുന്നതിനും പിഴ ചുമത്തുന്നതിനും തദ്ദേശഭരണ സെക്രട്ടറിമാർക്കാണ് ഉത്തരവാദിത്തം എന്നഭിപ്രായപ്പെട്ട കോടതി, അനധികൃത ബോർഡുകൾ നീക്കം ചെയ്യാൻ എല്ലാ തദ്ദേശഭരണ സെക്രട്ടറിമാർക്കും നിർദേശം നൽകി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്ക്വാഡുകൾ രൂപീകരിച്ച് നിയമലംഘനം തടയണം. നടപടിയെടുക്കുന്നതിന് ഭീഷണിയുണ്ടായാൽ ആവശ്യമായ പൊലീസ് സംരക്ഷണം നൽകണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു.  റോഡുകള്‍ നിർമിക്കുമ്പോൾ വയ്ക്കുന്ന ഹാൻഡ്റെയിലുകളിൽ പോലും രാഷ്ട്രീയക്കാരുടെയും മറ്റും ബോർഡുകളാണെന്ന് കോടതി നിരീക്ഷിച്ചു. ‘‘അവരുടെ ബോർഡിനെ തൊടാൻ തദ്ദേശ സെക്രട്ടറിമാർക്കും പേടിയാണ്. സർക്കാരിനും രാഷ്ട്രീയ പാർട്ടികൾക്കും ബോർഡ് വയ്ക്കാനാണ് ഇന്ന് ഹാൻഡ്റെയിലുകൾ. അനധികൃത ബോർഡുകൾ വയ്ക്കുന്നതിന് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽനിന്നു പിഴ ഈടാക്കുന്നുണ്ടോ? പരസ്യം ചെയ്യുന്നതിന് കോടതി എതിരല്ല, എന്നാൽ അതു ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിക്കൊണ്ടാവരുത്. 

ADVERTISEMENT

വാഹനം ഓടിക്കുന്നവർക്ക് കാണാനാണ് മീഡിയനിൽ വയ്ക്കുന്നത്. ഈ ബോർഡുകളൊന്നും പുതുതലമുറ നോക്കാറില്ല. ജനങ്ങളിൽ ഭൂരിഭാഗത്തിനും ഇതു താൽപര്യമില്ല. എന്നാൽ രാഷ്ട്രീയക്കാരെ പേടിയാണ്. ഒരു ഹിതപരിശോധന നടത്തൂ. അനധികൃത ബോർഡുകൾക്കെതിരെ സർക്കാരും ഉത്തരവുകളിടുന്നുണ്ട്. എന്നാൽ അത് നടപ്പാക്കുന്നില്ല. കേരളത്തിലെ നിരത്തിൽ അനധികൃത കൊടിയോ ബോർഡോ ഉണ്ടെങ്കിൽ അത് സർക്കാരിന്റെ പരാജയമല്ല എന്നു പറയാൻ പറ്റില്ല. രാഷ്ട്രീയ പാര്‍‌ട്ടികളുടെ ബോർഡോ കൊടിയോ മാറ്റിയാൽ സെക്രട്ടറിക്കു തല്ലുകൊള്ളില്ലെന്ന് ഉറപ്പു പറയാൻ പറ്റില്ലല്ലോ. അടി മാത്രമല്ല, സ്ഥലംമാറ്റം ഉൾപ്പെടെ ലഭിക്കും.’’– കോടതി പറഞ്ഞു.

English Summary:

Kerala High Court Questions: safety of local body secretaries tasked with removing illegal political party boards, highlighting the risk of physical assault and the need for government action to ensure their protection. The court also criticizes the inaction against unauthorized advertisements, emphasizing the importance of public safety and reducing visual pollution