‘മതത്തിന്റെ പേരിൽ എന്തുമാകാമെന്ന് കരുതരുത്’: ആന എഴുന്നള്ളിപ്പിൽ വിമർശനവുമായി ഹൈക്കോടതി
കൊച്ചി ∙ തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള ആനയെഴുന്നള്ളിപ്പിൽ മാർഗനിർദേശങ്ങൾ പാലിക്കാത്തിന് ക്ഷേത്രം ഭാരവാഹികൾക്കെതിരെ ഹൈക്കോടതി. കോടതിയലക്ഷ്യത്തിന് നടപടി എടുക്കാതിരിക്കാൻ കാരണങ്ങളുണ്ടെങ്കിൽ ബോധിപ്പിക്കാൻ ക്ഷേത്രം ദേവസ്വം ഓഫിസർ രഘുരാമന് ജസ്റ്റിസുമാരായ ഡോ. എ.കെ.ജയശങ്കരൻ നമ്പ്യാർ, പി.ഗോപിനാഥ് എന്നിവരുടെ പ്രത്യേക ബെഞ്ച് നിർദേശം നൽകി. മതത്തിന്റെ പേരിൽ എന്തും ആകാമെന്ന് കരുതരുത് എന്നു പറഞ്ഞ കോടതി, ജനങ്ങളുടെ സുരക്ഷയെക്കരുതിയാണ് മാനദണ്ഡങ്ങളെന്നും അവ കർശനമായി പാലിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തണമെന്ന് ജില്ലാ കലക്ടർക്കും നിർദേശം നൽകി. കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും.

നവംബർ 29ന് ആരംഭിച്ച ഉത്സവം ഈ മാസം ആറിനാണ് അവസാനിക്കുന്നത്. ആനകൾ തമ്മില്‍ 3 മീറ്റർ അകലം പാലിച്ചില്ല എന്നതടക്കം ചൂണ്ടിക്കാട്ടി നാട്ടാനകളുടെ പരിപാലന ചുമതല വഹിക്കുന്ന വനംവകുപ്പിന്റെ സോഷ്യൽ ഫോറസ്ട്രി വിഭാഗം നേരത്തേ ക്ഷേത്രം ഭാരവാഹികൾക്കെതിരെ കേസെടുത്തിരുന്നു. ഉത്സവം ആരംഭിച്ച ദിവസം 15 ആനകളെ എഴുന്നള്ളിച്ചത് മാനദണ്ഡങ്ങൾ പാലിച്ചാണ് എന്ന് കോടതി നിരീക്ഷിച്ചു. എന്നാൽ ഉത്സവത്തിന്റെ നാലാം ദിവസമായ ഡിസംബർ രണ്ടിനുള്ള തൃക്കേട്ട ഘോഷയാത്രക്കിടെ മാനദണ്ഡങ്ങൾ പൂർണമായി ലംഘിച്ചു എന്നാണ് ജില്ലാ കലക്ടറുടെ റിപ്പോർട്ടിൽ പറയുന്നത്.
മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി ആനകളെ 5.5 മണിക്കൂർ എഴുന്നള്ളിച്ചു, ആനകൾ തമ്മിൽ 3 മീറ്റർ അകലം പാലിച്ചില്ല, തീവെട്ടി 5 മീറ്റർ അകലെയായിരിക്കണമെന്ന നിർദേശം പാലിച്ചില്ല തുടങ്ങിയ കാര്യങ്ങളും റിപ്പോർട്ടിലുണ്ട്. ആനകളെ എഴുന്നള്ളിക്കുന്നത് സംബന്ധിച്ച ജില്ലാ സമിതിയുടെ തലവൻ കൂടിയായ ജില്ലാ കലക്ടറുടെ റിപ്പോർട്ട് തങ്ങൾക്ക് അവിശ്വസിക്കേണ്ട കാര്യമില്ലെന്നും കോടതി വ്യക്തമാക്കി. ഉത്സവം തീരുന്നതു വരെ ആന എഴുന്നള്ളത്തുമായി ബന്ധപ്പെട്ട് പുറത്തിറക്കിയിരിക്കുന്ന മാനദണ്ഡങ്ങൾ പൂര്‍ണമായി പാലിക്കാൻ ആവശ്യമായ ഉദ്യോഗസ്ഥരെ നിയമിക്കാൻ ഓൺലൈനില്‍ ഹാജരായ ജില്ലാ കലക്ടർ എൻ.എസ്.കെ. ഉമേഷിന് കോടതി നിര്‍ദേശം നിൽകി. ലംഘനങ്ങൾ ഉണ്ടായാൽ കർശന നടപടി സ്വീകരിക്കാനും കോടതി നിർദേശിച്ചു.
എന്തു കാരണത്താലാണ് മാനദണ്ഡങ്ങൾ പാലിക്കാതിരുന്നത് എന്ന് ദേവസ്വം ഓഫിസർ വിശദീകരണം നൽകാൻ കോടതി നിർദേശിച്ചു. ഇതിനൊപ്പമാണ് കോടതിയലക്ഷ്യ നടപടി സ്വീകരിക്കാതിരിക്കാനുള്ള കാരണങ്ങൾ വ്യക്തമാക്കാനും ആവശ്യപ്പെട്ടിരിക്കുന്നത്. മാനദണ്ഡങ്ങൾ ലംഘിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയിട്ടും അത് തിരുത്താൻ ഭാരവാഹികൾ തയാറായില്ല എന്നും റിപ്പോർട്ട് പറയുന്നു. കോടതിയോട് നേരിട്ടുള്ള വെല്ലുവിളിയാണ് ക്ഷേത്രം ഭാരവാഹികൾ ചെയ്തത് എന്ന് ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു. മഴ വന്നപ്പോഴാണ് 15 ആനകളെയും ആനക്കൊട്ടിലിലേക്ക് മാറ്റി അകലമിടാതെ നിർത്തിയത് എന്ന് മാധ്യമങ്ങളിൽ വന്ന വിശദീകരണം ഉൾക്കൊള്ളാൻ ബുദ്ധിമുട്ടുണ്ട്. മേൽക്കൂരയുള്ള സ്ഥലം കുറവാണെങ്കിൽ ആനകളെ കുറയ്ക്കുകയാണ് വേണ്ടത്. ജനങ്ങളുടെ സുരക്ഷയെ കരുതിയാണ് ഈ മാനദണ്ഡങ്ങൾ വേണമെന്ന് പറയുന്നത് എന്തുകൊണ്ടാണ് മനസ്സിലാകാത്തത്? മതത്തിന്റെ പേരിൽ എന്തുമാകാം എന്നു കരുതരുത് എന്നും കോടതി പറഞ്ഞു.
വന്യജീവി സംരക്ഷണ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് മാനദണ്ഡങ്ങൾ രൂപീകരിച്ചിരിക്കുന്നത് എന്നതിനാൽ ഇത് ലംഘിക്കപ്പെട്ടാൽ ജാമ്യമില്ലാ കുറ്റം ചുമത്തപ്പെടുമെന്ന് ദേവസ്വങ്ങളെ അറിയിക്കാനും കോടതി കൊച്ചിൻ ദേവസ്വം ബോർഡ് അഭിഭാഷകനോട് പറഞ്ഞു. അതുപോലെ മാനദണ്ഡങ്ങൾ ലംഘിച്ചാൽ ആനകളെ എഴുന്നള്ളിക്കാൻ നൽകിയ അനുമതി പിൻവലിക്കാനും കഴിയും. പൊതുജനങ്ങളുടെ സുരക്ഷയ്ക്കായി ഏർപ്പെടുത്തിയിട്ടുള്ള കാര്യങ്ങൾ ദേവസ്വം ഭാരവാഹി തന്നെ ലംഘിക്കുന്നതാണ് ഇവിടെ നടന്നിരിക്കുന്നത്. ആന എഴുന്നള്ളിപ്പുകളിൽ മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നുണ്ട് നിരന്തരം നിരീക്ഷിക്കുമെന്നും ആവശ്യമെങ്കിൽ ക്രിമിനൽ കേസ് എടുക്കാൻ മടിക്കില്ലെന്നും കോടതി നിരീക്ഷിച്ചു.