ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ച് മറിഞ്ഞു; ഒരു മരണം, ഒട്ടേറെപ്പേർക്ക് പരുക്ക്
ആര്യങ്കാവ്∙ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസും ലോറിയും കൂട്ടിയിടിച്ച് സേലം സ്വദേശി ധനപാലൻ മരിച്ചു. 16 പേർക്ക് പരുക്കേറ്റു. രണ്ടു പേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ പുനലൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സേലത്തുനിന്നു വന്ന തീർഥാടകർ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്.

ആര്യങ്കാവ്∙ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. സേലം സ്വദേശി ധനപാലനാണ് മരിച്ചത്.16 പേർക്ക് പരുക്കേറ്റു. ഇതിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ പുനലൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സേലത്തുനിന്നുള്ള തീർഥാടകർ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്.
പുലർച്ചെ നാലു മണിക്കാണ് അപകടം ഉണ്ടായത്. തീർഥാടകർ ശബരിമല ദർശനം കഴിഞ്ഞ് തമിഴ്നാട്ടിലേക്ക് മടങ്ങുകയായിരുന്നു. തമിഴ്നാട്ടിൽനിന്ന് സിമന്റുമായി വരികയായിരുന്നു ലോറി. ആര്യങ്കാവ് റെയിൽവേ സ്റ്റേഷനു സമീപത്തായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ബസ് 25 അടി താഴ്ചയിൽ തോട്ടിലേക്ക് മറിഞ്ഞു. തോട്ടിൽ വലിയ രീതിയിൽ വെള്ളം ഉണ്ടായിരുന്നില്ല.
സ്ഥിരം അപകടം ഉണ്ടാകുന്ന മേഖലയാണ് ഇതെന്ന് ആര്യങ്കാവ് പഞ്ചായത്ത് പ്രസിഡന്റ് സുജ തോമസ് പറഞ്ഞു. അപകട മേഖലയായതിനാൽ ആംബുലൻസ് സേവനം മേഖലയിൽ സ്ഥിരമായി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ചിലരുടെ പരുക്ക് ഗുരുതരമാണ്. ഇരുപതിൽ അധികം ആളുകൾ ബസിലുണ്ടായിരുന്നതായും സുജ തോമസ് പറഞ്ഞു.