‘വീഴ്ച ടീകോമിനെങ്കിൽ അവർ കാശ് തരണം’; നഷ്ടപരിഹാരം അങ്ങോട്ട് കൊടുക്കാനുള്ള തീരുമാനം കരാറിനു വിരുദ്ധം
തിരുവനന്തപുരം∙ കൊച്ചി സ്മാര്‍ട് സിറ്റി പദ്ധതിയില്‍നിന്ന് ഒഴിവാകുന്ന ദുബായ് ടീകോം ഇന്‍വെസ്റ്റ്‌മെന്റ്‌സ് കമ്പനിക്ക് നഷ്ടപരിഹാരം നല്‍കാനുള്ള മന്ത്രിസഭാ തീരുമാനം 2007ല്‍ ഒപ്പുവച്ച ഫ്രെയിംവര്‍ക്ക് കരാറിനു വിരുദ്ധം. കമ്പനിയുടെ ഭാഗത്തുനിന്നുള്ള വീഴ്ച മൂലം പദ്ധതി പരാജയപ്പെട്ടാല്‍ കമ്പനിയാണു നഷ്ടപരിഹാരം നല്‍കേണ്ടത്. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നു വീഴ്ചയുണ്ടായാലും കമ്പനിക്കു വീഴ്ചയുണ്ടായാലും എന്തൊക്കെയാണു പരിഹാരം എന്നു കരാറില്‍ കൃത്യമായി പറഞ്ഞിട്ടുണ്ട്.

കരാറില്‍ പറയുന്ന പ്രകാരം കെട്ടിടം നിര്‍മിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കമ്പനിക്കു വീഴ്ച പറ്റിയാല്‍ മൂന്നു മാസത്തിനുള്ളില്‍ സര്‍ക്കാര്‍ നോട്ടിസ് നല്‍കണം. നോട്ടിസ് നല്‍കി ആറുമാസം കഴിഞ്ഞും വീഴ്ച തുടര്‍ന്നാല്‍ കമ്പനിയുടെ മുഴുവന്‍ ഓഹരിയും തിരിച്ചെടുക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. കരാര്‍ പ്രകാരം 88 ലക്ഷം ചതുരശ്ര അടി കെട്ടിടം നിര്‍മിക്കുന്നതിലോ 90,000 തൊഴില്‍ അവസരങ്ങള്‍ നല്‍കുന്നതിലോ കമ്പനിക്കു വീഴ്ച ഉണ്ടായാല്‍ സംസ്ഥാന സര്‍ക്കാര്‍ കമ്പനിക്കു നോട്ടിസ് നല്‍കണം. ആറു മാസത്തിനു ശേഷവും വീഴ്ച തുടര്‍ന്നാല്‍ സര്‍ക്കാരും കമ്പനിയും ഒരുമിച്ച് ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ നിയോഗിച്ചു സംസ്ഥാന സര്‍ക്കാരിനു ചെലവായ തുക എത്രയെന്നു നിര്‍ണയിച്ച് ടീകോമില്‍നിന്ന് ഈടാക്കാമെന്നാണു കരാറിന്റെ 7.2.2 സി പ്രകാരം വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം, ഇതുവരെ നടത്തിയ നിക്ഷേപം കണക്കാക്കി ടീകോമിനുള്ള നഷ്ടപരിഹാരത്തുക നിശ്ചയിക്കാന്‍ ഇവാല്യുവേറ്ററെ നിയോഗിക്കാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുന്നത്. ഇതിനുള്ള ശുപാര്‍ശകള്‍ നല്‍കാന്‍ ഐടി മിഷന്‍ ഡയറക്ടര്‍ ഡോ. വിനയ് ഗോയൽ, കൊച്ചി ഇന്‍ഫോപാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തിൽ, ഓവര്‍സീസ് കേരളൈറ്റ്സ് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഹോള്‍ഡിങ് ലിമിറ്റഡ് എംഡി ഡോ.ബാജു ജോര്‍ജ് എന്നിവരടങ്ങുന്ന സമിതിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. തുടര്‍നടപടികള്‍ക്കായി ചീഫ് സെക്രട്ടറി അധ്യക്ഷയായ സമിതി നല്‍കിയ ശുപാര്‍ശകള്‍ മന്ത്രിസഭാ യോഗം അംഗീകരിക്കുകയായിരുന്നു. ടീകോമുമായി ചര്‍ച്ച നടത്തി പരസ്പരധാരണയോടെ പിന്മാറ്റനയം രൂപീകരിക്കും.