‘കൊച്ചി സ്മാർട് സിറ്റി പദ്ധതി ഉപേക്ഷിച്ചിട്ടില്ല; ഭൂമിക്കായി 100 കമ്പനികൾ കാത്തുനിൽക്കുന്നു’
തിരുവനന്തപുരം ∙ കൊച്ചി സ്മാർട് സിറ്റി ഐടി പദ്ധതി എന്ന ആശയം സർക്കാർ ഉപേക്ഷിച്ചിട്ടില്ലെന്ന് വ്യവസായമന്ത്രി പി.രാജീവ്. ദുബായ് ടീകോം ഇൻവെസ്റ്റ്മെന്റ്സിനെ സംയുക്ത സംരംഭത്തിൽനിന്ന് ഒഴിവാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ച സാഹചര്യത്തിലാണു വിശദീകരണം.

‘‘കൊച്ചിയിലെ സ്ഥലം പൂർണമായും സർക്കാർ മേൽനോട്ടത്തിൽ ഉപയോഗിക്കും. കരാറിൽനിന്നു പിൻമാറാൻ നേരത്തേതന്നെ കത്ത് നൽകിയിരുന്നു. കമ്മിറ്റി രൂപീകരിച്ച് അവർക്കു നൽകേണ്ട നഷ്ടപരിഹാരത്തെക്കുറിച്ച് തീരുമാനിക്കും. കൊച്ചിയിൽ ഭൂമിക്ക് ആവശ്യകതയുണ്ട്. 100 കമ്പനികൾ ഭൂമിക്കായി കാത്തുനിൽക്കുന്നു. അവർക്കു ഗുണകരമായി ഉപയോഗിക്കാൻ വേണ്ടിക്കൂടിയാണു കരാറിൽനിന്നു പിന്മാറിയത്. ടീകോം യുഎഇക്കു പുറത്തു കാര്യമായ പദ്ധതികൾ നടത്തുന്നില്ല. വിഷയത്തിൽ പൊതുധാരണയാണുള്ളത്. പദ്ധതി അവസാനിപ്പിക്കുന്നില്ല. നിക്ഷേപകർക്ക് ആശങ്ക ഉണ്ടാകേണ്ട, ഇത് പുതിയ സാധ്യതയാണ്.’’– രാജീവ് പറഞ്ഞു.
കേരളത്തെ ലോക ഐടി ഭൂപടത്തിൽ അടയാളപ്പെടുത്തുമെന്നു വിശേഷിപ്പിക്കപ്പെട്ടതാണു കൊച്ചി സ്മാർട് സിറ്റി ഐടി പദ്ധതി. പദ്ധതിക്കു പാട്ടത്തിനു നൽകിയ 246 ഏക്കർ തിരിച്ചുപിടിക്കാനാണു സർക്കാരിന്റെ തീരുമാനം. പ്രവർത്തനം തുടങ്ങി 13 വർഷം കഴിഞ്ഞും കാര്യമായ നിക്ഷേപം ആകർഷിക്കാനോ വാഗ്ദാനം ചെയ്ത 90,000 തൊഴിൽ ലഭ്യമാക്കാനോ ടീകോമിനു കഴിയാത്ത സാഹചര്യത്തിലാണു നടപടി. ഇതുവരെ നടത്തിയ നിക്ഷേപം കണക്കാക്കി ടീകോമിനുള്ള നഷ്ടപരിഹാരത്തുക നിശ്ചയിക്കാൻ ഇവാല്യുവേറ്ററെ നിയോഗിക്കും. ഇതിനുള്ള ശുപാർശകൾ നൽകാൻ ഐടി മിഷൻ ഡയറക്ടർ, കൊച്ചി ഇൻഫോപാർക്ക് സിഇഒ, ഓവർസീസ് കേരളൈറ്റ്‌സ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഹോൾഡിങ് ലിമിറ്റഡ് എംഡി ഡോ. ബാജു ജോർജ് എന്നിവരടങ്ങുന്ന സമിതിയെ സർക്കാർ ചുമതലപ്പെടുത്തി.