ഒല്ലൂർ∙ കുത്തു കേസ് പ്രതിയെ പിടി കൂടുന്നതിനിടയിൽ ഒല്ലൂർ സിഐക്കും സിപിഒക്കും കുത്തേറ്റു. ഒല്ലൂർ സിഐ ടി.പി. ഫർഷാദ്, സിപിഒ വിനീത് എന്നിവർക്കാണ് കുത്തേറ്റത്. കൈക്കും തോളെല്ലിനും കുത്തേറ്റ സിഐക്ക് സാരമായ പരുക്കേറ്റു. ഒല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സിഐയെ ശസ്ത്രക്രിയക്ക് വിധേയനാക്കി. വിനീതിനു കാലിനാണ് കുത്തേറ്റത്. വൈകുന്നേരം 6 മണിയോടെ ആയിരുന്നു സംഭവം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒല്ലൂർ∙ കുത്തുകേസിലെ പ്രതിയെ പിടികൂടുന്നതിനിടയിൽ ഒല്ലൂർ സിഐയ്ക്കും സിപിഒയ്ക്കും കുത്തേറ്റു. ഒല്ലൂർ സിഐ ടി.പി. ഫർഷാദ്, സിപിഒ വിനീത് എന്നിവർക്കാണ് കുത്തേറ്റത്. കൈയ്ക്കും തോളെല്ലിനും കുത്തേറ്റ സിഐയ്ക്ക് സാരമായ പരുക്കേറ്റു. ഒല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സിഐയെ ശസ്ത്രക്രിയക്ക് വിധേയനാക്കി. വിനീതിനു കാലിനാണ് കുത്തേറ്റത്. വൈകുന്നേരം 6 മണിയോടെ ആയിരുന്നു സംഭവം. 

ഒട്ടേറെ കേസുകളിൽ പ്രതിയായ പടവരാട് എളവള്ളി അനന്തു (മാരി - 24) എന്നയാളാണ് സിഐയെയും സിപിഒയെയും കുത്തിയത്. കള്ള്ഷാപ്പിൽ വച്ച് അനന്തു ഒരാളെ കുത്തിയ വിവരമറിഞ്ഞാണ് സിഐയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തിയത്. അഞ്ചേരി അയ്യപ്പൻക്കാവ് ക്ഷേത്രത്തിനു സമീപത്തെ കോഴി ഫാമിൽ പ്രതിയും സുഹൃത്തുക്കളും ഒളിവിൽ കഴിയുന്നു എന്നറിഞ്ഞ പൊലീസ് സ്ഥലം വളയുകയായിരുന്നു.

ADVERTISEMENT

പ്രതിയുടെ അടുത്ത് എത്തിയപ്പോഴാണ് കത്തിയെടുത്ത് സിഐയെ കുത്തിയത്. തടയാനെത്തിയ സിപിഒയ്ക്കും കുത്തേറ്റു. പിന്നാലെ പ്രതിയെ മൽപ്പിടിത്തത്തിലൂടെ പൊലീസ് കീഴടക്കി. പ്രതിയെ സ്റ്റേഷനിൽ എത്തിച്ച ശേഷമാണ് സിഐ ആശുപത്രിയിൽ ചികിത്സ തേടിയത്. പ്രതിക്കൊപ്പം ഉണ്ടായിരുന്ന 2 സുഹൃത്തുക്കളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

English Summary:

Two Kerala Police Officers Stabbed in Ollur While Apprehending Suspect : Two police officers, CI T.P. Farshad and CPO Vineeth, were seriously injured while attempting to apprehend a suspect in a stabbing case in Ollur.