ന്യൂയോർക്ക്∙ ഹിന്ദുക്കൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിൽ മുഹമ്മദ് യൂനുസ് സർക്കാർ പരാജയപ്പെട്ടെന്നും യൂനുസ് വംശഹത്യയിൽ പങ്കാളിയാണെന്നും ആരോപിച്ച് ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. രാജ്യം വിട്ടതിന് ശേഷം നടത്തിയ ആദ്യ പൊതു പ്രസംഗത്തിലാണ് ബംഗ്ലദേശിലെ നിലവിലെ സർക്കാരിനെതിരെ ആഞ്ഞടിച്ച് ഷെയ്ഖ് ഹസീന രംഗത്തെത്തിയത്. ന്യൂയോർക്കിൽ നടന്ന ഒരു പരിപാടിയിലായിരുന്നു ഹസീനയുടെ പരാമർശം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘ഇന്ന് എനിക്കെതിരെ വംശഹത്യ ആരോപിക്കപ്പെടുന്നു. യഥാർഥത്തിൽ, യൂനുസ് ആണ് വംശഹത്യ നടത്തുന്നത്. വളരെ സൂക്ഷ്മമായാണ് അവർ പദ്ധതി നടപ്പിലാക്കുന്നത്. വംശഹത്യയ്ക്ക് പിന്നിലെ സൂത്രധാരൻമാർ യൂനുസും വിദ്യാർഥി കോ-ഓർഡിനേറ്റർമാരുമാണ്. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിൽ ഭരണകൂടം പരാജയപ്പെട്ടു. ഹിന്ദുക്കൾ, ബുദ്ധമതക്കാർ, ക്രിസ്ത്യാനികൾ ആരെയും അവർ വെറുതെ വിടുന്നില്ല. പതിനൊന്ന് പള്ളികൾ തകർക്കപ്പെട്ടു. ക്ഷേത്രങ്ങളും ബുദ്ധമത ആരാധനാലയങ്ങളും തകർത്തു. ഹിന്ദുക്കൾ പ്രതിഷേധിച്ചപ്പോൾ ഇസ്‌കോൺ സന്യാസിയെ അറസ്റ്റ് ചെയ്തു. എന്തിനുവേണ്ടിയാണ് ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ഈ പീഡനം? എന്തിനാണ് അവരെ ക്രൂരമായി പീഡിപ്പിക്കുകയും ആക്രമിക്കുകയും ചെയ്യുന്നത്? ’’ – ഷെയ്ഖ് ഹസീന യൂനുസിനെതിരെ തുറന്നടിച്ചു.

ADVERTISEMENT

‘‘സായുധരായ പ്രതിഷേധക്കാർ ഗണഭവനിലേക്ക് ഇരച്ചെത്തി. സെക്യൂരിറ്റി ഗാർഡുകൾ വെടിയുതിർത്താൽ നിരവധി പേരുടെ ജീവൻ നഷ്ടപ്പെടുമായിരുന്നു. 25-30 മിനിറ്റിനുള്ളിൽ സ്ഥിതിഗതികൾ കൈവിട്ടുപോയി. ഇതോടെയാണ് ഞാൻ രാജ്യം വിടാൻ നിർബന്ധിതയായത്. ഗാർഡുകളോട് ജനത്തിന് നേർക്ക് വെടിവയ്‌ക്കരുതെന്നും ഞാൻ ആവശ്യപ്പെട്ടു. ഇതാണ് അന്ന് സംഭവിച്ചത്.’’ – ഓഗസ്റ്റ് 5 ന് ധാക്കയിലെ തന്റെ ഔദ്യോഗിക വസതി പ്രക്ഷോഭകാരികൾ ആക്രമിച്ച സംഭവത്തെ കുറിച്ച് ഷെയ്ഖ് ഹസീന പറഞ്ഞു.

തന്റെ പിതാവ് ഷെയ്ഖ് മുജീബുർ റഹ്മാനെ വധിച്ചത് പോലെ, തന്നെയും സഹോദരി ഷെയ്ഖ് രഹനയെയും വധിക്കാൻ ചിലർ പദ്ധതിയിട്ടിരുന്നതായും ഷെയ്ഖ് ഹസീന ആരോപണം ഉന്നയിച്ചു. സംവരണ വിരുദ്ധ കലാപത്തെ തുടർന്ന് രാജ്യം വിട്ട ഷെയ്ഖ് ഹസീന ഇന്ത്യയിലാണ് അഭയം തേടിയത്. ഇതിനു ശേഷം ഷെയ്ഖ് ഹസീന പങ്കെടുത്ത ആദ്യ പൊതുപരിപാടി കൂടിയായിരുന്നു ന്യൂയോർക്കിലേത്.

English Summary:

Sheikh Hasina Breaks Silence: Former Bangladesh PM Sheikh Hasina accuses Muhammad Yunus of complicity in genocide against minorities in her first public address since fleeing to India.