കാട്ടാനയെ തുരത്താനെത്തിയ വനപാലകർക്ക് നേരെ പാഞ്ഞെത്തി കൊമ്പൻ; വാഹനം കുത്തിമറിച്ചിട്ടു– വിഡിയോ
ബത്തേരി∙ വയനാട് അതിർത്തിയായ തമിഴ്നാട്ടിലെ പന്തല്ലൂരിൽ ജനവാസകേന്ദ്രത്തിൽ ഇറങ്ങിയ കാട്ടാനയെ തുരത്താനെത്തിയ വനപാലക സംഘത്തിന്‍റെ വാഹനത്തിന് നേരെ കൊമ്പന്റെ ആക്രമണം. ആന വനപാലകരുടെ വാഹനം കുത്തിമറിച്ചിട്ടു. ആന ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. നാട്ടുകാർ ചേർന്നാണ് ആനയെ തുരത്തി വനപാലകരെ രക്ഷിച്ചത്.

പന്തല്ലൂർ– ഉപ്പട്ടി റോഡിൽ തൊണ്ടിയാളത്താണ് ഒറ്റയാൻ ഇറങ്ങിയത്. റോഡിൽ നിന്ന ആന വനംവകുപ്പ് വാഹനത്തിനുനേരെ പാഞ്ഞടുത്ത് ജീപ്പ് കുത്തിമറിച്ചിടുകയായിരുന്നു. ജീവനക്കാർ ജീപ്പിനുള്ളിൽ കുടുങ്ങി. നാട്ടുകാർ ബഹളംവച്ച് ആനയെ തുരത്തുകയായിരുന്നു. പിന്നീട് വാഹനം ഉയർത്തി വനംവകുപ്പ് ജീവനക്കാരെ രക്ഷപ്പെടുത്തി. നെല്ലാക്കോട്ടയിൽ ഇതിനകം നാല് വാഹനങ്ങൾ ആക്രമിച്ച ആന കഴിഞ്ഞയാഴ്ച ചേരമ്പാടിയിൽ വനം വകുപ്പിന്‍റെ വാഹനവും ആക്രമിച്ചു. ആന വാഹനങ്ങൾ ആക്രമിക്കുന്നത് പതിവായതിനാൽ യാത്രക്കാർ ഭീതിയിലാണ്. മലയാളികൾ ഏറെയുള്ള സ്ഥലമാണ് പന്തല്ലൂർ.