കേരളം വിടരുത്; ഒരു ലക്ഷം കെട്ടിവയ്ക്കണം: ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന് ഉപാധികളോടെ ജാമ്യം
തിരുവനന്തപുരം∙ ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന് ജാമ്യം അനുവദിച്ച് വിചാരണക്കോടതി. ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണമെന്നും കേരളം വിടരുതെന്നുമുള്ള വ്യവസ്ഥകളോടെ തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. സുപ്രീംകോടതി ഉത്തരവു പ്രകാരമാണ് കോടതിയുടെ നടപടി.

തിരുവനന്തപുരം∙ ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന് ജാമ്യം അനുവദിച്ച് വിചാരണക്കോടതി. ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണമെന്നും കേരളം വിടരുതെന്നുമുള്ള വ്യവസ്ഥകളോടെ തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. സുപ്രീംകോടതി ഉത്തരവു പ്രകാരമാണ് കോടതിയുടെ നടപടി. അറസ്റ്റ് രേഖപ്പെടുത്തി വിചാരണകോടതിയില്‍ ഹാജരാക്കി ജാമ്യം നല്‍കണമെന്നായിരുന്നു വ്യവസ്ഥ.
അന്വേഷണ ഉദ്യോഗസ്ഥരുമായി സിദ്ദിഖ് സഹകരിക്കണമെന്നും കോടതി ഉത്തരവിലുണ്ട്. എപ്പോൾ ആവശ്യപ്പെട്ടാലും അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകണം, പരാതിക്കാരിയെ ഭീഷണിപ്പെടുത്തുകയോ സ്വാധീനിക്കാൻ ശ്രമിക്കുകയോ ചെയ്യരുത്, പരാതിക്കാരിയുമായി ബന്ധപ്പെട്ട ആരെയും കാണാൻ പാടില്ല, സമൂഹമാധ്യമങ്ങൾ വഴി പരാതിക്കാരിയെ അപമാനിക്കാൻ ശ്രമിക്കരുത് തുടങ്ങിയ ഉപാധികളും കോടതി മുന്നോട്ടുവച്ചിട്ടുണ്ട്.
മകന്‍ ഷഹീന്‍ സിദ്ദിഖിനൊപ്പമാണു തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിലെത്തിയത്. സുപ്രീം കോടതിയില്‍നിന്ന് സിദ്ദിഖ് മുന്‍കൂര്‍ ജാമ്യമെടുത്തിരുന്നു. ജാമ്യവ്യവസ്ഥയുടെ ഭാഗമായാണ് നടന്‍ ഹാജരായത്. അന്വേഷണസംഘം ആവശ്യപ്പെട്ട ഫോണോ മറ്റ് തെളിവുകളോ സിദ്ദിഖ് ഹാജരാക്കിയിരുന്നില്ല. അതിജീവിതയായ നടി പരാതി നല്‍കിയത് 8 വര്‍ഷത്തിനു ശേഷമാണെന്നതു ചൂണ്ടിക്കാട്ടിയാണു സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവനടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സിദ്ദിഖിനെതിരെ കേസെടുത്തത്.
2016ല്‍ മാസ്‌ക്കറ്റ് ഹോട്ടലില്‍ സിദ്ദിഖ് ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. നിള തിയറ്ററില്‍ സിദ്ദിഖിന്റെ സിനിമയുടെ പ്രിവ്യൂവിനെത്തിയപ്പോഴാണ് പരിചയപ്പെട്ടതെന്നും സിനിമാ ചര്‍ച്ചകള്‍ക്കായി വിളിച്ചുവരുത്തിയാണ് ലൈംഗികമായി പീഡിപ്പിച്ചതെന്നും യുവനടി പറഞ്ഞിരുന്നു. ആരോപണത്തിന് പിന്നാലെ സിദ്ദിഖ് ‘അമ്മ’യുടെ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചു.