ADVERTISEMENT

ചേർത്തല ∙ ബന്ധുവായ യുവതിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ വിചാരണയ്ക്കിടെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിന്റെ ഞെട്ടലിലാണ് കടക്കരപ്പള്ളി. ബന്ധുവായ യുവതിയെ പ്രതി രതീഷ് ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയതും ഇതേ വീട്ടിൽത്തന്നെ.

2021 ജൂലൈ 24 നാണ് സംഭവം. രതീഷിന്റെ ഭാര്യ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സ് ആയിരുന്നു. നൈറ്റ് ഡ്യൂട്ടിക്ക് പോയ സമയത്താണ് ബന്ധുവിനെ രതീഷ് വീട്ടിലെത്തിച്ച് പീഡിപ്പിച്ചു കൊലപ്പെടുത്തിയത്.

സംഭവദിവസം ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവതിയെ തങ്കി കവലയിൽനിന്ന് ഒരു കിലോമീറ്റർ അകലെയുള്ള വീട്ടിലേക്ക് രതീഷ് വിളിച്ചു കൊണ്ടുവന്നു. രാത്രിയായിട്ടും യുവതി വീട്ടിലെത്താതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ പട്ടണക്കാട് പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രതീഷിന്റെ വീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഒളിവിൽപോയ രതീഷിനെ പൊലീസ് രാത്രിയിൽ പിടികൂടിയിരുന്നു. തുടർന്ന് ജയിലിൽനിന്ന് രതീഷ് ജാമ്യത്തിൽ ഇറങ്ങി. കേസിൽ മൂന്നു വർഷത്തിനു ശേഷം ഇക്കഴിഞ്ഞ ചൊവ്വാഴ്ച ആലപ്പുഴ ജില്ല സെഷൻസ് കോടതി വിചാരണ തുടങ്ങി. എന്നാൽ രതീഷ് കോടതിയിൽ ഹാജരായില്ല. ഇന്ന് പുലർച്ചെ രതീഷിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

English Summary:

Cherthala Murder Case: A shocking turn of events unfolds in the Cherthala murder case as the accused, Ratheesh, is found hanging in his house just as the trial was set to begin.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com