തിരക്കിലമർന്ന് ശബരിമല; രണ്ടുമണി വരെ ദർശനം നടത്തിയത് 53,016 പേർ, നടപ്പന്തലും പിന്നിട്ടു തീർഥാടകരുടെ നിര
ശബരിമല ∙ അയ്യപ്പ ദർശനത്തിന്റെ പുണ്യം നുകരാൻ ശബരിമലയിലേക്ക് തീർഥാടക പ്രവാഹം. ഉച്ചയ്ക്ക് 2 മണി വരെയുള്ള കണക്കനുസരിച്ച് 53,016 പേർ മലകയറി അയ്യപ്പദർശനം നടത്തി. അതിൽ10,462 പേർ സ്പോട് ബുക്കിങ് വഴിയാണ് എത്തിയത്. പൊരിയുന്ന വെയിലായിട്ടും ഉച്ചയ്ക്ക് ഒന്നിനും രണ്ടിനും ഇടയിൽ 5208 പേർ പമ്പയിൽ നിന്നു സന്നിധാനത്തേക്കു മലകയറി. അതിൽ 767 പേർ സ്പോട് ബുക്കിങ് ആയിരുന്നു.

ഉച്ചയോടെ നടപ്പന്തലും കഴിഞ്ഞാണ് തീർഥാടകരുടെ നിര നീണ്ടത്. വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം തുടങ്ങിയ തീർഥാടകരുടെ തിരക്ക് ഇന്നു ഉച്ചയായിട്ടും മാറ്റമില്ലാതെ തുടരുകയാണ്. നടൻ ദിലീപ് ഉൾപ്പെടെയുള്ളവർ പുലർച്ചെയെത്തി ശബരിമലയിൽ നിർമാല്യ ദർശനം നടത്തിയിരുന്നു.
അതേസമയം, ശബരിമലയിൽ ആരും അനുവദനീയമായ ദിവസത്തിലധികം താമസിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഡോണർ മുറിയിൽ ആരും അനുവദനീയമായ ദിവസത്തിലധികം താമസിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് പി.ജി.അജിത്കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശം നൽകി. പാലക്കാട് സ്വദേശിയായ സുനിൽ കുമാർ (സുനിൽ സ്വാമി) മണ്ഡലകാലത്തും മാസ പൂജയ്ക്കും നട തുറക്കുന്ന ദിവസങ്ങളിലെല്ലാം ശബരിമലയിൽ താമസിക്കുകയും ശ്രീകോവിലിനു മുന്നിൽനിന്നു ദിവസവും തൊഴുകയും ചെയ്യുന്നുണ്ടെന്ന സ്പെഷൽ കമ്മിഷണറുടെ റിപ്പോർട്ടിലെടുത്ത സ്വമേധയാ ഹർജിയിലാണു ഹൈക്കോടതി നിർദേശം.
ഗോശാല സംരക്ഷിക്കാനുള്ള ചെലവ് വഹിക്കുന്നത് സുനിൽ കുമാറാണെന്നും ക്ഷേത്രത്തിലേക്കുള്ള പൂജ സാധനങ്ങൾ സംഭാവന ചെയ്യുന്നുണ്ടെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. എന്നാൽ ഇതിന്റെ പേരിൽ മറ്റാർക്കും ലഭിക്കാത്ത ആനുകൂല്യം നൽകാൻ കഴിയില്ലെന്നു കോടതി പറഞ്ഞു. താൻ സന്യാസ ജീവിതപാതയാണ് പിൻതുടരുന്നതെന്നും പ്രത്യേക ആനുകൂല്യമൊന്നും പറ്റുന്നില്ലെന്നും സുനിൽകുമാർ ബോധിപ്പിച്ചു. എന്നാൽ ഇളവ് അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഡോണർ മുറികൾ ബുക്കുചെയ്യാനുള്ള സൗകര്യമുള്ള വിവരം വെർച്വൽ ക്യൂ പ്ലാറ്റ് ഫോമിലും ദേവസ്വം വെബ്സൈറ്റിലും പ്രസിദ്ധീകരിക്കണമെന്നും കോടതി നിർദേശിച്ചു.