ശംഭുവിൽ കർഷക മാർച്ചിനിടെ സംഘർഷം; പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു
ചണ്ഡിഗഡ്∙ വിളകൾക്ക് മിനിമം താങ്ങുവില പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടു കർഷക സംഘടനകൾ പ്രഖ്യാപിച്ച ‘ഡൽഹി ചലോ’ മാർച്ച് സംഘർഷത്തെ തുടർന്ന് ഇന്നത്തേക്ക് നിർത്തിവച്ചു. ഹരിയാന പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചതിൽ നേതാക്കളുൾപ്പെടെ 6 കർഷകർക്കു പരുക്കേറ്റിരുന്നു. ഇതേത്തുടർന്നാണ് മാർച്ച് നിർത്തിവയ്ക്കാൻ നേതാക്കൾ തീരുമാനിച്ചത്.

ശംഭു അതിർത്തിയിൽ പ്രതിഷേധിച്ച കർഷകർക്കു നേരെയാണ് പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചത്. കർഷക നേതാക്കളുമായി പഞ്ചാബ് പൊലീസ് ചർച്ച നടത്തിയെങ്കിലും പിന്മാറാൻ തയാറല്ലെന്ന് അറിയിച്ചു. തുടർന്നു നടത്തിയ മാർച്ചിനിടെയാണ് ഹരിയാന പൊലീസും കർഷകരും തമ്മിൽ സംഘർഷമുണ്ടായത്. ബാരിക്കേഡ് വച്ചാണു കർഷകരെ തടയുന്നത്. ഹരിയാന അതിർത്തി നഗരമായ അംബാലയിൽ ഇന്ന് നിരോധനാജ്ഞയാണ്.
ബിജെപി ഭരിക്കുന്ന ഹരിയാനയിലേക്ക് കർഷക മാർച്ച് കടക്കാതിരിക്കാനായി വൻ സുരക്ഷാ സന്നാഹമാണ് ഹരിയാന പൊലീസ് ഏർപ്പെടുത്തിയത്. ദേശീയപാത 44ൽ ബാരിക്കേഡുകൾ നിരത്തി സംസ്ഥാന അതിർത്തി അടച്ചു. ശംഭുവിൽനിന്ന് ഹരിയാനയിലെ അംബാലയിലേക്ക് പോകുന്ന പ്രധാനപാതയാണ് ദേശീയ പാത 44. ഏഴു തലങ്ങളിലായാണ് ഇവിടെ സുരക്ഷാ സന്നാഹം. ട്രാഫിക് ബാരിക്കേഡുകളിൽ ഇരുമ്പ് ആണികളും മുള്ളുകമ്പികളും ഉറപ്പിച്ച നിലയാണെന്നു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. 10 കമ്പനി അർധസൈനികരെയും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്.
ഭാരതീയ കിസാൻ യൂണിയൻ (ഏക്ത), കിസാൻ മസ്ദൂർ മോർച്ച (കെഎംഎം), സംയുക്ത കിസാൻ മോർച്ച (നോൻ പൊളിറ്റിക്കൽ വിഭാഗം) എന്നിവരാണ് ഡൽഹി ചലോ മാർച്ചിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പഞ്ചാബിലെ തരൺ തരൺ, അമൃത്‌സർ, ഫിറോസ്‌പുർ, ബതിന്ഡ, പട്യാല എന്നിവിടങ്ങളിൽ നിന്നും ഹരിയാനയിലെ അംബാല, സിർസ എന്നിവിടങ്ങളിൽ നിന്നുള്ള കർഷകരും ശംഭുവിലേക്കു എത്തിയിട്ടുണ്ട്.
തിങ്കളാഴ്ച ഉത്തർപ്രദേശിൽ നിന്നുള്ള കർഷകർ പാർലമെന്റ് മാർച്ചിന് ശ്രമിച്ചിരുന്നെങ്കിലും ഇവരെ നോയിഡയിൽ തടഞ്ഞിരുന്നു. വിളകൾക്ക് മിനിമം താങ്ങുവില ഉറപ്പാക്കുക എന്നതിന് പുറമെ, കാർഷികകടം എഴുതിത്തള്ളുക, കർഷക തൊഴിലാളികൾക്കു പെൻഷൻ, വൈദ്യുതി നിരക്ക് വർധന തടയുക, കർഷകർക്കെതിരായ പൊലീസ് കേസുകൾ പിൻവലിക്കുക, ലഖിംപുർ ഖേരി സംഭവത്തിലെ ഇരകൾക്ക് നീതി ഉറപ്പാക്കുക തുടങ്ങിയവയാണു കർഷകരുടെ ആവശ്യം. സമാധാനപരമായ പ്രതിഷേധം ജനാധിപത്യ അവകാശമാണെങ്കിലും കർഷകർ പ്രധാനപാതകൾ തടസ്സപ്പെടുത്തരുതെന്നും ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു.