ദൃഷാനയെ ഇടിച്ചിട്ടശേഷം ഊടുവഴികളിലൂടെ പാഞ്ഞ് ഷജീൽ, കാറിന് രൂപമാറ്റം വരുത്തി; നിർണായകമായി ഇൻഷുറൻസ് ക്ലെയിം
വടകര∙ 10 മാസം മുൻപ്, 2024 ഫെബ്രുവരി 17ന് വടകര ചോറോട് രാത്രി പത്തുമണിയോടെ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് കണ്ണൂര്‍ മേലേ ചൊവ്വ സ്വദേശി ഒൻപതു വയസ്സുകാരിയായ ദൃഷാനയെയും മുത്തശ്ശി 68 വയസ്സുകാരി ബേബിയെയും തലശേരി ഭാഗത്തേക്ക് അമിതവേഗതയില്‍ പോവുകയായിരുന്ന കാര്‍ ഇടിച്ചു തെറിപ്പിച്ചത്. മുത്തശ്ശി ബേബി സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു.

വടകര∙ 10 മാസം മുൻപ്, 2024 ഫെബ്രുവരി 17ന് വടകര ചോറോട് രാത്രി പത്തുമണിയോടെ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് കണ്ണൂര്‍ മേലേ ചൊവ്വ സ്വദേശി ഒൻപതു വയസ്സുകാരിയായ ദൃഷാനയെയും മുത്തശ്ശി 68 വയസ്സുകാരി ബേബിയെയും തലശേരി ഭാഗത്തേക്ക് അമിതവേഗതയില്‍ പോവുകയായിരുന്ന കാര്‍ ഇടിച്ചു തെറിപ്പിച്ചത്. മുത്തശ്ശി ബേബി സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. മുണ്ടയാട് എല്‍പി സ്കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ ദൃഷാനയ്ക്ക് ഗുരുതര പരുക്കേറ്റു. ഒടുവിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ കോമയിൽ കഴിയുകയാണ് ദൃഷാന.
കേസ് അന്വേഷണത്തിന്റെ ഭാഗമായി 19,000 വാഹനങ്ങളാണ് പൊലീസ് പരിശോധിച്ചത്. 50,000 ഫോൺകോളുകളും പരിശോധിച്ചു. അഞ്ഞൂറിലധികം വർക് ഷോപ്പുകളിലും അന്വേഷണസംഘം കയറിയിറങ്ങി. 40 കിലോമീറ്റർ പരിധിയിലുള്ള സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു.
ഇൻഷുറൻസ് ക്ലെയിമുമായി ബന്ധപ്പെട്ട അന്വേഷണമാണ് പ്രതി ഷജീലിനെ കുടുക്കിയത്. യുഎഇയിലുള്ള പ്രതി ഷജീലിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം പൊലീസ് ആരംഭിച്ചു. ദൃഷാനയെ ഇടിച്ചിട്ട ശേഷം ഊടുവഴിയിലൂടെയാണ് കാറുമായി ഷജീൽ രക്ഷപ്പെട്ടത്. അപകടത്തിനു ശേഷം പ്രതി വാഹനത്തിന് രൂപമാറ്റവും വരുത്തി.