വടകര∙ 9 വയസ്സുകാരിയെ ഇടിച്ചിട്ട വാഹനം 10 മാസത്തിനു ശേഷം കണ്ടെത്തിയെന്ന് പൊലീസ്. കെഎൽ 18 ആർ 1846 എന്ന കാറാണ് കുട്ടിയെ ഇടിച്ചിട്ട് നിർത്താതെ പോയത്. അപകടത്തിൽ പരുക്കേറ്റ് കോമയിലായ ദൃഷാന ചികിത്സയിലാണ്. ഉടമയായ ഷജീലാണ് കാർ ഓടിച്ചത്. അപകടത്തിനു ശേഷം വാഹനത്തിൽ രൂപമാറ്റം വരുത്തി. വിദേശത്തേക്കു കടന്ന പ്രതിയെ പിടികൂടുമെന്നും നാട്ടിലെത്തിക്കുമെന്നും വടകര റൂറൽ എസ്പി പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുറമേരി സ്വദേശിയാണു ഷജീൽ. ഇയാൾക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യയാണു ചുമത്തിയത്. അപകടത്തിനുശേഷം ഷജീൽ ഇന്‍ഷുറന്‍സ് ക്ലെയിം എടുത്തതാണ് കേസിൽ വഴിത്തിരിവായത്. മതിലിൽ ഇടിച്ചു കാർ തകർന്നെന്നു പറഞ്ഞായിരുന്നു ഇൻഷുറൻസ് നേടിയത്.

ADVERTISEMENT

കോഴിക്കോട് മെഡിക്കൽ കോളജിലാണ് ദൃഷാന ചികിത്സയിലുള്ളത്. ഫെബ്രുവരി 17ന് ദേശീയപാതയിൽ വടകര ചോറോട് വച്ചായിരുന്നു അപകടം. ഇടിച്ച കാറിനെ കണ്ടെത്താൻ നൂറുകണക്കിനു സിസിടിവി ദൃശ്യങ്ങളാണ് പ്രത്യേക അന്വേഷണസംഘം ശേഖരിച്ചത്. പഴയ ദൃശ്യങ്ങൾ വീണ്ടും പരിശോധിച്ചു. ഒട്ടേറെ പേരുടെ മൊഴികൾ എടുക്കുകയും വർക്‌ഷോപ്പുകളിൽനിന്ന് വിവരങ്ങൾ തേടുകയും ചെയ്തിരുന്നു.

English Summary:

Vadakara Police Crack Hit-and-Run Case: After 10 long months, the vehicle involved in a hit-and-run case that critically injured a 9-year-old girl in Vadakara, Kerala, has been traced. An insurance claim proved crucial in cracking the case.