‘ടീകോം കാലതാമസം വരുത്തി; സർക്കാർ നോക്കുകുത്തിയായി’: വീഴ്ചകളുണ്ടായെന്ന് സിഎജി റിപ്പോര്‍ട്ട്
തിരുവനന്തപുരം∙ കൊച്ചി സ്മാര്‍ട് സിറ്റി പദ്ധതി നിര്‍മാണത്തിന്റെ ഓരോഘട്ടത്തിലും ടീകോ കമ്പനി കാലതാമസം വരുത്തിയിരുന്നെന്നും കമ്പനിക്ക് സര്‍ക്കാര്‍ അനാവശ്യമായ ആനുകൂല്യങ്ങള്‍ നല്‍കിയിരുന്നുവെന്നും കൺട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) 2014ലെ റിപ്പോര്‍ട്ടില്‍ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. ഫ്രെയിം വര്‍ക്ക് കരാറിലെ വ്യവസ്ഥകളില്‍ വെള്ളം ചേര്‍ത്തതു മൂലം സര്‍ക്കാര്‍ ശക്തമായ ഇടപെടല്‍ നടത്താന്‍ കഴിയാതെ നോക്കുകുത്തിയാകുക ആണെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിരുന്നു.
തിരുവനന്തപുരം∙ കൊച്ചി സ്മാര്‍ട് സിറ്റി പദ്ധതി നിര്‍മാണത്തിന്റെ ഓരോഘട്ടത്തിലും ടീകോ കമ്പനി കാലതാമസം വരുത്തിയിരുന്നെന്നും കമ്പനിക്ക് സര്‍ക്കാര്‍ അനാവശ്യമായ ആനുകൂല്യങ്ങള്‍ നല്‍കിയിരുന്നുവെന്നും കൺട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) 2014ലെ റിപ്പോര്‍ട്ടില്‍ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. ഫ്രെയിം വര്‍ക്ക് കരാറിലെ വ്യവസ്ഥകളില്‍ വെള്ളം ചേര്‍ത്തതു മൂലം സര്‍ക്കാര്‍ ശക്തമായ ഇടപെടല്‍ നടത്താന്‍ കഴിയാതെ നോക്കുകുത്തിയാകുക ആണെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിരുന്നു.
തിരുവനന്തപുരം∙ കൊച്ചി സ്മാര്‍ട് സിറ്റി പദ്ധതി നിര്‍മാണത്തിന്റെ ഓരോഘട്ടത്തിലും ടീകോ കമ്പനി കാലതാമസം വരുത്തിയിരുന്നെന്നും കമ്പനിക്ക് സര്‍ക്കാര്‍ അനാവശ്യമായ ആനുകൂല്യങ്ങള്‍ നല്‍കിയിരുന്നുവെന്നും കൺട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) 2014ലെ റിപ്പോര്‍ട്ടില്‍ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. ഫ്രെയിം വര്‍ക്ക് കരാറിലെ വ്യവസ്ഥകളില്‍ വെള്ളം ചേര്‍ത്തതു മൂലം സര്‍ക്കാര്‍ ശക്തമായ ഇടപെടല്‍ നടത്താന്‍ കഴിയാതെ നോക്കുകുത്തിയാകുക ആണെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിരുന്നു.
തിരുവനന്തപുരം∙ കൊച്ചി സ്മാര്‍ട് സിറ്റി പദ്ധതി നിര്‍മാണത്തിന്റെ ഓരോ ഘട്ടത്തിലും ടീകോം കമ്പനി കാലതാമസം വരുത്തിയിരുന്നെന്നും കമ്പനിക്ക് സര്‍ക്കാര്‍ അനാവശ്യമായ ആനുകൂല്യങ്ങള്‍ നല്‍കിയിരുന്നുവെന്നും കൺട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) 2014ലെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഫ്രെയിം വര്‍ക്ക് കരാറിലെ വ്യവസ്ഥകളില്‍ വെള്ളം ചേര്‍ത്തതു മൂലം സര്‍ക്കാര്‍ ശക്തമായ ഇടപെടല്‍ നടത്താന്‍ കഴിയാതെ നോക്കുകുത്തിയാകുക ആണെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിരുന്നു.
വിപണി മൂല്യം കണക്കാക്കാതെ ഭൂമി പാട്ടത്തിനു നല്‍കിയതു മുതല്‍, അധികഭൂമി നല്‍കിയതും 12 ശതമാനം ഭൂമിക്ക് സ്വതന്ത്രവിനിയോഗ അവകാശം നല്‍കിയതും വരെ വീഴ്ചയായെന്നു സിഎജി വ്യക്തമായി പറഞ്ഞിരുന്നു. തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതും ടീകോമില്‍നിന്നു പിഴ ഈടാക്കുന്നതും സംബന്ധിച്ചുള്ള കരാര്‍ നിബന്ധനകളില്‍ വെള്ളം ചേര്‍ത്തത് സംസ്ഥാനത്തിനു വലിയ തിരിച്ചടിയായി. ടീകോമിന് അനുകൂലമായും സര്‍ക്കാരിന് എതിരായുമാണ് കരാര്‍ വ്യവസ്ഥകള്‍ നിശ്ചയിച്ചത്. ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സില്‍ സര്‍ക്കാര്‍ നോമിനിക്ക് അപ്രധാന റോള്‍ മാത്രമാണ് ഉണ്ടായിരുന്നത്. അടിസ്ഥാനസൗകര്യ വികസനം വൈകുന്നതില്‍ സര്‍ക്കാരിനെതിരെ നിയമനടപടി സാധ്യമാകുന്ന തരത്തിലാണു നിബന്ധനകള്‍. അതേസമയം ടീകോമിന്റെ വീഴ്ചയ്‌ക്കെതിരെ നടപടിയെടുക്കാന്‍ കഴിയില്ലെന്നും സിഎജി വ്യക്തമാക്കുന്നു.
സംസ്ഥാനത്തിന്റെ സാമൂഹിക, സാമ്പത്തിക താല്‍പര്യങ്ങള്‍ കണക്കിലെടുത്തു വേണം വന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യാനെന്ന് 2014ല്‍ സിഎജി നിര്‍ദേശിച്ചിരുന്നു. സാമ്പത്തിക വികസനത്തിനു വേണ്ടി നല്‍കിയ കണ്ണായ സ്ഥലം അതിനു വേണ്ടി മാത്രമാണ് വിനിയോഗിക്കുന്നതെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും നിർദേശിച്ച സിഎജി, റിയല്‍ എസ്‌റ്റേറ്റ് ആവശ്യങ്ങള്‍ക്കായി സ്ഥലം വിനിയോഗിക്കാതിരിക്കാനുള്ള നിബന്ധനകള്‍ കരാറില്‍ ഉള്‍പ്പെടുത്തണമെന്നും പദ്ധതി സുഗമമായി പൂര്‍ത്തീകരിക്കാന്‍ ഉന്നതതല സമിതി രൂപീകരിച്ച് കൃത്യമായ നിരീക്ഷണവും അവലോകനവും നടത്തണമെന്നും സര്‍ക്കാരിനോടു നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇതൊന്നും പാലിക്കാതെ, 10 വര്‍ഷത്തിനിപ്പുറവും എങ്ങുമെത്താത്ത പദ്ധതിയിൽനിന്ന് ടീകോമിനെ ഒഴിവാക്കി ഒന്നില്‍നിന്നു തുടങ്ങാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.
ഓരോ ഘട്ടത്തിലും ടീകോം ഏതു തരത്തിലാണു കാലതാമസം വരുത്തിയിരുന്നതെന്ന് റിപ്പോര്‍ട്ടില്‍ അക്കമിട്ടു ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ സെസ് അനുമതി ലഭിച്ച് 6 മാസം കഴിഞ്ഞിട്ടും ഫ്രെയിം വര്‍ക്ക് കരാര്‍ ഒപ്പിട്ട് ഏഴു വര്‍ഷം കഴിഞ്ഞിട്ടും കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിലും തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ടീകോം യാതൊരു നീക്കവും നടത്തിയിട്ടില്ലെന്ന് സിഎജി കുറ്റപ്പെടുത്തിയിരുന്നു. 2014ല്‍ ചുറ്റുമതില്‍, പവലിയന്‍ എന്നിവ നിര്‍മിക്കുകയും കണ്‍സൽറ്റന്റിനെ നിയമിക്കുകയും മാത്രമാണ് ചെയ്തത്. 2010 വരെ ഒരു മുഴുവന്‍ സമയ സിഇഒയെയോ കമ്പനി സെക്രട്ടറിയെയോ നിയമിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പദ്ധതിയില്‍ കാലതാമസം ഉണ്ടാകുന്നതില്‍ 2010 സെപ്റ്റംബറില്‍ സംസ്ഥാന സര്‍ക്കാര്‍ കമ്പനിയെ അതൃപ്തി അറിയിച്ചിരുന്നു.
ഫ്രെയിം വര്‍ക്ക് കരാര്‍ പ്രകാരം 'ക്ലോസിങ് ഡേറ്റ്' നിര്‍ണയിക്കുന്നതില്‍ ഉണ്ടായ വീഴ്ചയും സിഎജി ചൂണ്ടിക്കാട്ടിയിരുന്നു. കമ്പനി ഡവലപ്പര്‍ പദവി നേടിയത് 2008 ഏപ്രില്‍ 21നാണ്. ഫ്രെയിം വര്‍ക്ക് കരാറിലെ ആറു മാനദണ്ഡങ്ങളില്‍ മൂന്നെണ്ണം മാത്രമാണ് 2013 സെപ്റ്റംബര്‍ വരെ പൂര്‍ത്തിയായിരുന്നത്. ക്ലോസിങ് ഡേറ്റ് നിര്‍ണയിക്കുന്നതില്‍ ടീകോമിനു വീഴ്ചയുണ്ടായാല്‍ പിഴ ഈടാക്കുന്നതിനുള്ള വ്യവസ്ഥ ഫ്രെയിം വര്‍ക്ക് കരാറില്‍ ഉള്‍പ്പെടുത്താതിരുന്നതിനാല്‍ ടീകോമിനെതിരെ സര്‍ക്കാരിന് നിയമനടപടി സ്വീകരിക്കാന്‍ കഴിയുന്നില്ലെന്നും സിഎജി വ്യക്തമാക്കി. വൈദ്യുതി, വെള്ളം എന്നിവയുടെ വിതരണം സംബന്ധിച്ച് ടീകോം കമ്പനി ആവശ്യങ്ങള്‍ അറിയിക്കാതിരുന്നതിനാല്‍ കാലതാമസം ഉണ്ടായിരുന്നു. അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കാന്‍ സര്‍ക്കാര്‍ 2008ല്‍ തന്നെ നടപടികള്‍ സ്വീകരിച്ചെങ്കിലും ടീകോമിന്റെ നിസ്സഹകരണം മൂലം അതു കഴിഞ്ഞില്ലെന്നും ഉദാഹരണ സഹിതം സിഎജി വ്യക്തമാക്കിയിട്ടുണ്ട്.
ഫ്രെയിംവര്‍ക്ക് കരാര്‍ പ്രകാരം 10 വര്‍ഷത്തിനുള്ളില്‍ 8.8 ദശലക്ഷം ചതുരശ്ര അടി നിര്‍മാണം നടത്തുകയും 90,000 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും വേണമായിരുന്നു. എന്നാല്‍ ക്ലോസിങ് ഡേറ്റ് എത്തിയതിനു ശേഷമാണ് 10 വര്‍ഷ കാലാവധി ആരംഭിക്കുന്നത് എന്നതിനാല്‍ പദ്ധതി വീണ്ടും നീളുമെന്നും സിഎജി പറഞ്ഞിരുന്നു. 2014 മാര്‍ച്ച് വരെ ക്ലോസിങ് ഡേറ്റ് നിശ്ചയിച്ചിരുന്നില്ല. ആ സാഹചര്യത്തില്‍ വീണ്ടും 10 വര്‍ഷം കഴിഞ്ഞ് 2025ല്‍ മാത്രമേ പദ്ധതി പൂര്‍ത്തിയാകാന്‍ സാധ്യത ഉള്ളൂവെന്നും സംസ്ഥാന സര്‍ക്കാരിന് കൂടുതല്‍ ഇടപെടല്‍ നടത്താന്‍ കഴിയില്ലെന്നും സിഎജി വ്യക്തമാക്കിയിരുന്നു. 2007 മുതല്‍ 2014 വരെ 10900 ചതുരശ്ര അടി പവലിയനും ചുറ്റുവേലിയും മാതമാണ് നിര്‍മിച്ചിരുന്നത്. ഫ്രെയിം വര്‍ക്ക് കരാറിലെ വ്യവസ്ഥകള്‍ നിശ്ചയിക്കുന്നതില്‍ നിയമോപദേശം തേടിയതില്‍ സര്‍ക്കാരിനു വീഴ്ചകള്‍ സംഭവിച്ചിരുന്നുവെന്നും സിഎജി ചൂണ്ടിക്കാട്ടിയിരുന്നു. ക്ലോസിങ് ഡേറ്റ്, 12 ശതമാനം സ്വതന്ത്രഭൂമിവിനിയോഗ അവസരം, തൊഴില്‍ അവസരം സൃഷ്ടിക്കല്‍ എന്നിവയില്‍ കൃത്യമായ നിബന്ധനകള്‍ കരാറില്‍ ഉള്‍പ്പെടുത്താന്‍ കഴിയാത്തതു വീഴ്ചയായി.
പദ്ധതി വഴി തൊഴില്‍ അവസരം സൃഷ്ടിക്കുക എന്നതായിരുന്നു സംസ്ഥാനത്തിന്റെ പ്രാഥമിക ഉത്തരവാദിത്തം. 2005ലെ സെസ് നിയമത്തിന്റെ വകുപ്പ് 5 പ്രകാരം, ഏതെങ്കിലും മേഖല സെസ് ആക്കുമ്പോള്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടണം എന്ന നിബന്ധന ഉണ്ടായിരിക്കണം. എന്നാല്‍ ഫ്രെയിംവര്‍ക്ക് കരാറിലെ വ്യവസ്ഥകളില്‍ വെള്ളം ചേര്‍ത്തതു മൂലം അതു സംഭവിച്ചില്ലെന്ന് സിഎജി കണ്ടെത്തി. 2014 വരെയുള്ള നിര്‍മാണം പദ്ധതിയുടെ ലക്ഷ്യം കൈവരിക്കുന്ന തരത്തിലല്ലെന്നും സംസ്ഥാനത്തിന്റെ ഐടി വികസനത്തിന് പദ്ധതി പ്രതീക്ഷിച്ച തരത്തില്‍ ഗുണപ്രദമാകില്ലെന്നും സിഎജി മുന്നറിയിപ്പു നല്‍കിയിരുന്നു.
ഭൂമി റജിസ്‌ട്രേഷനിലും കാലതാമസമുണ്ടായതായി സിഎജി വ്യക്തമാക്കിയിട്ടുണ്ട്. രണ്ടുഘട്ടമായി 2007 നവംബര്‍ 15നും (131.41 ഏക്കര്‍) 2008 ജൂലൈ 29നും ( 114.59 ഏക്കര്‍) ആണ് സംസ്ഥാന സര്‍ക്കാരും സ്മാര്‍ട് സിറ്റിയും തമ്മില്‍ പാട്ടക്കരാര്‍ ഉണ്ടാക്കിയത്. എന്നാല്‍ സ്റ്റാംപ് ഡ്യൂട്ടി, റജിസ്‌ട്രേഷന്‍ ഫീസുകള്‍ ഒഴിവാക്കാനായി പാട്ടക്കരാര്‍ റജിസ്‌ട്രേഷന്‍ വൈകിപ്പിച്ചു. തുടര്‍ന്ന് സര്‍ക്കാര്‍ ഉത്തരവുകള്‍ വഴി ഫീസ് ഒഴിവാക്കി 2011 ഫെബ്രുവരി 23-നാണ് കരാര്‍ റജിസ്റ്റര്‍ ചെയ്തത്. സ്മാര്‍ട് സിറ്റിക്കായി ഭൂമി നല്‍കിയതില്‍ വന്‍ അപാകതകളുണ്ടെന്നും സിഎജി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 104 കോടി രൂപയ്ക്കാണ് 246 ഏക്കര്‍ പാട്ടത്തിനു നല്‍കിയത്. ഏക്കറിന് 42.27 ലക്ഷം രൂപയാണ് ഒറ്റത്തവണ പാട്ടത്തുകയായി ഈടാക്കിയത്. അതേസമയം സ്മാര്‍ട്സിറ്റിക്ക് തൊട്ടടുത്തുള്ള ഇന്‍ഫോപാര്‍ക്ക്, ഒരു ഐടി കമ്പനിക്ക് 2007 ല്‍ 90 വര്‍ഷത്തേക്കു ഭൂമി പാട്ടത്തിന് നല്‍കിയത് ഏക്കറിന് 69 ലക്ഷം രൂപയ്ക്കാണ്. ഒറ്റത്തവണ ബിഡ് സംവിധാനത്തില്‍ ഏക്കറിന് 5.50 കോടി രൂപ വരെ ഇന്‍ഫോപാര്‍ക്കിന് 2008ല്‍ ലഭിച്ചിട്ടുണ്ട്. വിപണി വിലയുടെ 61 ശതമാനം മാത്രമാണ് സ്മാര്‍ട് സിറ്റി ഭൂമിക്കുള്ള പാട്ടത്തുകയായി നിശ്ചയിച്ചത്. ഭൂമി നല്‍കിയത് മതിയായ പഠനം നടത്താതെയാണെന്നും 100 ഏക്കറോളം ഭൂമി അധികമായി നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ടാമതു നല്‍കിയ ഭൂമിയില്‍ സ്വതന്ത്ര വിനിയോഗാവകാശം നല്‍കിയ 29.5 ഏക്കറോളം സ്ഥലം പ്രത്യേക സാമ്പത്തിക മേഖലയായി നിശ്ചയിച്ചിരുന്നു. ബാക്കിയുള്ള 115 ഏക്കര്‍ സംബന്ധിച്ച് സിഎജി ആശങ്ക പ്രകടിപ്പിച്ചിരുന്നു.
സ്മാര്‍ട് സിറ്റി പദ്ധതിക്കു പങ്കാളിയായി സ്മാര്‍ട് ടീകോം ഇന്‍വെസ്റ്റമെന്റിനെ കണ്ടെത്തിയതു തന്നെ സുതാര്യത ഇല്ലാതെയാണെന്ന് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്. സാധാരണയായി ഇത്തരം വലിയ പദ്ധതികള്‍ക്കു പങ്കാളികളെ കണ്ടെത്തുമ്പോള്‍ കൃത്യമായ ആസൂത്രണം, സുതാര്യത, പൂര്‍ത്തിയാക്കല്‍ ശേഷി എന്നിവ വിലയിരുത്താന്‍ നിരവധി നടപടിക്രമങ്ങള്‍ ഉണ്ട്. എന്നാല്‍ ഇത്തരത്തില്‍ അപേക്ഷകളൊന്നും തേടാതെ ദുബായില്‍ നടന്ന ഒരു എക്‌സിബിഷനില്‍ വച്ച് ദുബായ് ഇന്റര്‍നെറ്റ് സിറ്റിയുമായി ചര്‍ച്ച നടത്തി സ്മാര്‍ട് സിറ്റി പദ്ധതി ടീകോം ഇന്‍വെസ്റ്റ്‌മെന്റിനു നല്‍കുകയായിരുന്നുവെന്നും സിഎജി റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. സാധ്യതാ പഠനമോ മറ്റ് വിലയരുത്തലുകളോ ഒന്നും ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.