തിരുവനന്തപുരം∙ മതാടിസ്ഥാനത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്‌സാപ് ഗ്രൂപ്പുണ്ടാക്കിയതില്‍, സസ്‌പെന്‍ഷനിലായ വ്യവസായ ഡയറക്ടര്‍ കെ.ഗോപാലകൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങള്‍ ഒഴിവാക്കി സർക്കാരിന്റെ ചാര്‍ജ് മെമ്മോ. ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്ന് ഗോപാലകൃഷ്ണന്‍ പൊലീസില്‍ പരാതി നല്‍കിയ കാര്യം ചാര്‍ജ് മെമ്മോയില്‍ ഇല്ല. മുസ്‌ലിം ഉദ്യോഗസ്ഥരുടെ ഗ്രൂപ്പ് ഉണ്ടാക്കിയതും ഉള്‍പ്പെടുത്തിയിട്ടില്ല. പൊലീസിനു നല്‍കിയ സ്‌ക്രീന്‍ ഷോട്ടും റിപ്പോര്‍ട്ടും മെമ്മോയില്‍ ഇല്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ മതാടിസ്ഥാനത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്‌സാപ് ഗ്രൂപ്പുണ്ടാക്കിയതില്‍, സസ്‌പെന്‍ഷനിലായ വ്യവസായ ഡയറക്ടര്‍ കെ.ഗോപാലകൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങള്‍ ഒഴിവാക്കി സർക്കാരിന്റെ ചാര്‍ജ് മെമ്മോ. ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്ന് ഗോപാലകൃഷ്ണന്‍ പൊലീസില്‍ പരാതി നല്‍കിയ കാര്യം ചാര്‍ജ് മെമ്മോയില്‍ ഇല്ല. മുസ്‌ലിം ഉദ്യോഗസ്ഥരുടെ ഗ്രൂപ്പ് ഉണ്ടാക്കിയതും ഉള്‍പ്പെടുത്തിയിട്ടില്ല. പൊലീസിനു നല്‍കിയ സ്‌ക്രീന്‍ ഷോട്ടും റിപ്പോര്‍ട്ടും മെമ്മോയില്‍ ഇല്ല. ഐഎഎസുകാര്‍ക്കിടയില്‍ വിഭാഗീയത ഉണ്ടാക്കാൻ ശ്രമിച്ചുവെന്ന് മെമ്മോയില്‍ പറയുന്നു. 

കെ.ഗോപാലകൃഷ്ണനെതിരെ കേസെടുക്കാനാവില്ലെന്നു പൊലീസ് അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. വിദ്വേഷ പരാമര്‍ശങ്ങളടങ്ങിയ സന്ദേശങ്ങള്‍ ഗ്രൂപ്പില്‍ ഇല്ലാത്തതിനാല്‍ കേസ് നിലനില്‍ക്കില്ലെന്നാണു പ്രാഥമികാന്വേഷണം നടത്തിയ നര്‍കോട്ടിക്‌സ് സെല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ അജിത്ചന്ദ്രന്‍ നായരുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. സ്വന്തം ഫോണ്‍ റീസെറ്റ് ചെയ്ത് വിവരങ്ങളെല്ലാം ഗോപാലകൃഷ്ണന്‍ നീക്കിയതിനാല്‍ ഗ്രൂപ്പുണ്ടാക്കിയത് അദ്ദേഹം തന്നെയാണെന്നു തെളിയിക്കാനാകാത്തതും വെല്ലുവിളിയാണ്.

ADVERTISEMENT

വിവാദ ഗ്രൂപ്പില്‍ അംഗങ്ങളായി ചേര്‍ക്കപ്പെട്ട ഐഎഎസ് ഉദ്യോഗസ്ഥരില്‍ ആരെങ്കിലും പരാതി നല്‍കിയാല്‍ മാത്രമേ കേസ് നിലനില്‍ക്കൂവെന്നും പുറമേ നിന്നുള്ളവര്‍ നല്‍കുന്ന പരാതി മതിയാകില്ലെന്നുമാണു പൊലീസ് നിലപാട്. മതാടിസ്ഥാനത്തില്‍ ഗ്രൂപ്പുണ്ടാക്കിയതു ഗോപാലകൃഷ്ണന്‍ തന്നെയെന്ന് അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തുള്ള ഉത്തരവില്‍ ചീഫ് സെക്രട്ടറി രേഖപ്പെടുത്തിയ കുറ്റത്തിലാണ് തെളിവും പരാതിയുമില്ലെന്ന കാരണത്താല്‍ കേസ് ഒഴിവാക്കുന്നത്.