സിപിഎം ഓഫിസ് ഒറ്റരാത്രി കൊണ്ട് പൊളിക്കാന്‍ പത്തു കോണ്‍ഗ്രസ് പിള്ളേരു മതി: കെ.സുധാകരന്‍
Mail This Article
കണ്ണൂർ∙ കോണ്‍ഗ്രസിന്റെ ഓഫിസുകള്‍ പൊളിച്ചാല്‍ തിരിച്ചും അതുപോലെ ചെയ്യാന്‍ അറിയണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. സിപിഎമ്മിന്റെ ഓഫിസ് ഒരു രാത്രി കൊണ്ട് പൊളിക്കാന്‍ കോണ്‍ഗ്രസിന്റെ 10 പിള്ളേരു മതി. സിപിഎം ഓഫിസ് തിരിച്ചു പൊളിക്കണോ എന്ന് അണികളോട് സുധാകരന്‍ ചോദിച്ചു. കണ്ണൂര്‍ പിണറായിയില്‍ ഇന്നലെ രാത്രി തകര്‍ക്കപ്പെട്ട കോണ്‍ഗ്രസ് ഓഫിസ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധാകരന്‍.
കണ്ണൂർ പിണറായി വേണ്ടുട്ടായിയിലെ കോൺഗ്രസ് ഓഫിസാണ് ആക്രമിക്കപ്പെട്ടത്. ശനിയാഴ്ച രാത്രിയാണ് സംഭവം. ഓഫിസിന്‍റെ സിസിടിവി ക്യാമറകൾ അടിച്ചു തകർത്തു. വാതിൽ തീവച്ച് നശിപ്പിക്കാനും ശ്രമിച്ചു. എന്നാൽ തീ കാര്യമായി പടർന്നില്ല. ജനൽ ചില്ലുകളും തകർത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് കെട്ടിയ തോരണങ്ങളും വലിച്ചിട്ട നിലയിലായിരുന്നു. സിപിഎമ്മാണ് ആക്രമണത്തിനു പിന്നിലെന്നാണ് കോൺഗ്രസിന്റെ ആരോപണം. സ്ഥലം സന്ദർശിച്ച പിണറായി പൊലീസ് അന്വേഷണം ആരംഭിച്ചു.