അവസാനയാത്രയിലും വീട്ടിലേക്കു പോകണമെന്നു പിടിവാശി; കാനത്ത് രാജേന്ദ്രനില്ലാത്ത കൊച്ചുകളപ്പുരയിടം
കോട്ടയം∙ തിരുവനന്തപുരത്തുനിന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കു ചികിത്സക്കായി പോകുന്ന അവസാനനാളുകിൽ കാനം പറയും ആലപ്പുഴ വഴി പോകേണ്ട, കോട്ടയം വഴി മതി. പെട്ടെന്ന് ആശുപത്രിയിൽ പോകേണ്ട സാഹചര്യം വന്നാലും കോട്ടയം വഴി പോകണമെന്നു കട്ടായം പറയും. കാനത്തെ വീട്ടിൽ വരാനായിരുന്നു ഈ പിടിവാശി. വീടു നോക്കാൻ നിൽക്കുന്ന സാജുവിനെ വിളിച്ചു ഊണു തയാറാക്കാൻ നിർദേശം നൽകും. വീട്ടിലെത്തി ആഹാരം കഴിച്ച് ഒരു മണിക്കൂർ വിശ്രമിച്ച ശേഷമേ കൊച്ചിയിലേക്കു മടങ്ങൂ. ആശുപത്രിയിലേക്കുള്ള അവസാന യാത്രയിലും വീട്ടിൽ വരണമെന്നായിരുന്നു ആഗ്രഹം. ആരു പറഞ്ഞിട്ടും കേൾക്കാതെ വീട്ടിലെത്തി. രണ്ടു മണിക്കൂറോളം അവിടെ ചെലവഴിച്ചു ബന്ധുക്കളോടൊക്കെ സംസാരിച്ച ശേഷമാണു മടങ്ങിയത്.

കോട്ടയം നഗരത്തിൽനിന്ന് 27 കി.മീ. മാറിയാണ് കാനം എന്ന ഗ്രാമം, അവിടെ കൊച്ചുകളപുരയിടം വീട്. വാഴൂരിൽ കാനം-കാപ്പുകാട് റോഡിൽ മുക്കാൽ കിലോമീറ്ററോളം പോയാൽ കൊച്ചുകളപ്പുരയിടത്തിലെത്താം. ഇവിടെയാണ് സിപിഐക്കാരുടെ പ്രിയ സഖാവ് കാനം വ്യക്തി ജീവിതത്തിലെ സുന്ദരനിമിഷങ്ങൾ ചെലവഴിച്ചതും ഇപ്പോൾ നിത്യസ്മരണയായി നിലനിൽക്കുന്നതും. തിരുവനന്തപുരത്തെ വീടിനും അദ്ദേഹം നൽകിയത് ഈ വീടിന്റെ പേരായിരുന്നു. പ്രദേശവാസികൾക്കെല്ലാം കക്ഷി രാഷ്ട്രീയ ഭേദമന്യേ അദ്ദേഹത്തെപ്പറ്റി നൂറുനാവാണ്.
കാനം ഇ.ജെ. എന്ന എഴുത്തുകാരന്റെ പേരിനാലാണ് ഈ ഗ്രാമം മലയാള സാഹിത്യ ലോകത്ത് ശ്രദ്ധിക്കപ്പെട്ടത്. കാനം രാജേന്ദ്രന്റെ വളര്‍ച്ചയിലൂടെ അതു രാഷ്ട്രീയ കേരളത്തിലെ ശക്തനായ ഒരു നേതാവിന്റെ പേരായി മാറി. പിന്നീട് ഈ ഗ്രാമം അറിയപ്പെട്ടതും വളർന്നതുമെല്ലാം അദ്ദേഹത്തിലൂടെയായിരുന്നു. വീട്ടിലെത്തിയാൽ അധിക രാഷ്ട്രീയ വർത്തമാനം ഇല്ലായിരുന്നു. ഈ വീട്ടിൽ കയറും മുൻപേ ജംക്‌ഷനിലെ സുഹൃത്തിന്റെ കടയിലായിരുന്നു പതിവു രാഷ്ട്രീയ ചർച്ചകളെന്നു നാട്ടുകാർ പറയുന്നു.
കാനം രാജേന്ദ്രന്റെ അമ്മ ടി.കെ. ചെല്ലമ്മയുടെ വീടാണിത്. ചെല്ലമ്മയുടെ സഹോദരങ്ങളുടെയും മറ്റും വസ്തുക്കൾ കാനത്തിന്റെ അച്ഛൻ വി.കെ.പരമേശ്വരൻ നായർ വാങ്ങിയാണു വീടിനു ചുറ്റുമുള്ള വിശാലമായ പുരയിടം ഉണ്ടായത്. പത്താം വയസ്സിലാണ് കാനം ഈ വീട്ടിൽ താമസമാക്കുന്നത്. 1975ൽ എഐവൈഎഫ് നേതാവായിരിക്കുമ്പോൾ ജീവിതസഖിയായി വനജയെ വിവാഹം ചെയ്തു കൊണ്ടുവന്നതും എംഎൽഎയായതും എല്ലാം ഈ വീട്ടിൽ നിന്നുതന്നെ. കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ പരിപാടികളിൽ പങ്കെടുക്കാൻ പോകുമ്പോഴെല്ലാം ഈ വീട്ടിൽ കയറിയായിരുന്നു വിശ്രമം.
കാനം വീട്ടിൽ വരുമ്പോൾ ചെറുപൂരത്തിനുള്ള ആളുകൾ വരാന്തയിൽ കാണും. എല്ലാവരെയും കണ്ടിട്ടേ ഭക്ഷണം കഴിക്കൂവെന്നതു നിർബന്ധമായിരുന്നു. ആദർശ് (മകൻ സന്ദീപ് രാജേന്ദ്രന്റെ മകൻ), ആകാശ്, മീനാക്ഷി (മകൾ സ്മിത രാജേന്ദ്രന്റെ മക്കൾ) എന്നീ മൂന്നു ചെറുമക്കൾക്ക് ഒപ്പമാകും ബാക്കിയുള്ള സമയം. കാനം മരിച്ചിട്ടും പ്രദേശത്തെ പാർട്ടിക്കാർ കൊച്ചുകളപുരയിടത്തിൽ ഇപ്പോഴുമെത്താറുണ്ട്. അവർക്കു തങ്ങളുടെ സഖാവ് മരിച്ചെന്ന് ഇനിയും വിശ്വാസമായിട്ടില്ല. വീട്ടുകാർ തിരുവനന്തപുരത്തുനിന്ന് എത്തുമ്പോഴാകും ആവലാതികളും വിഷമങ്ങളുമായി കൂടുതൽപ്പേരും എത്തുന്നത്. എല്ലാ ഓണത്തിനും ക്രിസ്മസിനും കുടുംബത്തിലെ എല്ലാവരും വീട്ടിൽ ഒത്തുകൂടണമെന്ന നിർബന്ധമുണ്ടായിരുന്നു. വീണ്ടും ഒരു ക്രിസ്മസ് പടിവാതിൽക്കൽ നിൽക്കെ തിളക്കമാർന്ന ഓർമകൾ കുടുംബത്തിനും നാടിനും നൽകിയ കാനം രാജേന്ദ്രൻ എന്ന വിപ്ലവ നക്ഷത്രം കൊച്ചുകളപുരയിടം വീടിനോടു ചേർന്നു നിത്യവിശ്രമത്തിലാണ്.