ADVERTISEMENT

ലൊസാഞ്ചലസ് ∙ ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിന് രണ്ടു നാമനിർദേശങ്ങളുമായി ചരിത്രമെഴുതി ഇന്ത്യൻ ചിത്രം ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’. പായൽ കപാഡിയ സംവിധാനം ചെയ്ത ചിത്രം മികച്ച സംവിധാനം, മികച്ച വിദേശ ഭാഷാ ചിത്രം എന്നീ വിഭാഗങ്ങളിലാണ് മൽ‌സരിക്കുക. ഇന്ത്യയിൽനിന്ന് ആദ്യമായാണ് ഗോൾഡൻ ഗ്ലോബിൽ ബെസ്റ്റ് ഡയറക്ടർ പുരസ്കാരത്തിന് ഒരാൾ പരിഗണിക്കപ്പെടുന്നത്. 

കനി കുസൃതി, ദിവ്യപ്രഭ എന്നിവർ പ്രധാന വേഷങ്ങളിലഭിനയിച്ച ചിത്രം കാൻ ചലച്ചിത്ര മേളയിൽ ആദ്യമായി ഗ്രാൻപ്രീ പുരസ്കാരം നേടിയ ഇന്ത്യൻ സിനിമ എന്ന നേട്ടത്തിനും അർഹമായിട്ടുണ്ട്. ന്യൂയോർക്ക് ഫിലിം ക്രിട്ടിക്സ് സർക്കിളിലും ഗോഥം അവാർഡ്സിലും ബെസ്റ്റ് ഇന്റർനാഷനൽ ഫിലിം പുരസ്കാരങ്ങൾ ചിത്രം നേടിയിരുന്നു. രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെട്ട ശേഷം ‘പ്രഭയായ് നിനച്ചതെല്ലാം’ എന്ന പേരിൽ മലയാളത്തിൽ‌ പ്രദർശനത്തിനെത്തിയ ചിത്രം ഇവിടെയും വാർത്തകളിൽ നിറഞ്ഞിരുന്നു.‌ 

തിങ്കളാഴ്ച വൈകുന്നേരമാണ് 82ാമത്  ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിനുള്ള നോമിനേഷനുകൾ‌ പ്രഖ്യാപിച്ചത്. ജനുവരി 5നാണ് പുരസ്കാര പ്രഖ്യാപനം.

English Summary:

All we imagine as light Golden Globe ; All we imagine as light makes history with two Golden Globe nominations, including Best Director for Payal Kapadia. The film, starring Kani Kusruti and Divyaprabha, previously won the Grand Prix at Cannes.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com