ബിജെപി കോർ കമ്മിറ്റി യോഗം കൊച്ചിയിൽ; ഉപതിരഞ്ഞെടുപ്പ് തോൽവി ചർച്ചയായേക്കും
കൊച്ചി∙ പാലക്കാട് അടക്കമുള്ള ഉപതിരഞ്ഞെടുപ്പുകൾക്കു ശേഷമുള്ള ബിജെപിയുടെ ആദ്യ കോർ കമ്മിറ്റി യോഗം കൊച്ചിയിൽ ആരംഭിച്ചു. പാലക്കാട് ഉപതിരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തിനു ശേഷം സംസ്ഥാന നേതൃത്വത്തിനു നേരെ ഉയർന്നിരിക്കുന്ന എതിർപ്പും സംഘടനാ തിരഞ്ഞെടുപ്പ് അടക്കമുള്ള വിഷയങ്ങളും യോഗത്തിൽ ചർച്ചയാകുമെന്നാണു

കൊച്ചി∙ പാലക്കാട് അടക്കമുള്ള ഉപതിരഞ്ഞെടുപ്പുകൾക്കു ശേഷമുള്ള ബിജെപിയുടെ ആദ്യ കോർ കമ്മിറ്റി യോഗം കൊച്ചിയിൽ ആരംഭിച്ചു. പാലക്കാട് ഉപതിരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തിനു ശേഷം സംസ്ഥാന നേതൃത്വത്തിനു നേരെ ഉയർന്നിരിക്കുന്ന എതിർപ്പും സംഘടനാ തിരഞ്ഞെടുപ്പ് അടക്കമുള്ള വിഷയങ്ങളും യോഗത്തിൽ ചർച്ചയാകുമെന്നാണു കരുതുന്നത്.
പാലക്കാട്ടെ സ്ഥാനാർഥി നിർണയം, തോൽവി, അതിനു ശേഷം നഗരസഭാ കൗൺസിൽ അംഗങ്ങളും പാർട്ടിയിലെ ഒരു വിഭാഗവും രംഗത്തു വന്നത്, സന്ദീപ് വാരിയർ പാർട്ടി വിട്ടത് തുടങ്ങിയ വിഷയങ്ങള്‍ പാർട്ടിക്കു മുമ്പാകെയുണ്ട്. ഇതിനു പുറമെയാണ് സംഘടനാ തിരഞ്ഞെടുപ്പ് ചർച്ചകൾ. ഉപതിരഞ്ഞെടുപ്പ് ചർച്ചകൾക്ക് ശേഷം ചേർന്ന ബിജെപിയുടെ ആദ്യ സംഘടനാ യോഗത്തിൽ പി.കെ.കൃഷ്ണദാസ്, എം.ടി.രമേശ്, എ.എൻ.രാധാകൃഷ്ണൻ എന്നിവർ വിട്ടുനിന്നിരുന്നു.
കേരളത്തിന്റെ ചുതലയുള്ള പാര്‍ട്ടി പ്രഭാരി പ്രകാശ് ജാവഡേക്കർ, സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, മുൻ അധ്യക്ഷന്മാർ, ജനറൽ സെക്രട്ടറിമാർ തുടങ്ങിയവർ അടക്കമാണ് കോർ കമ്മിറ്റിയിൽ പങ്കെടുക്കുന്നത്. നേരത്തെ ബിജെപി നേതൃയോഗം ചേരാൻ തീരുമാനിച്ചിരുന്നെങ്കിലും ആദ്യം കോർ കമ്മിറ്റി യോഗം ചേരണമെന്ന് കൃഷ്ണദാസ് പക്ഷം ആവശ്യപ്പെട്ടതിനാൽ 7,8 തിയതികളിലെ നേതൃയോഗം മാറ്റിവച്ചിരുന്നു. അതുകൊണ്ടു തന്നെ ഇന്ന് നടക്കുന്ന യോഗത്തിൽ കൃഷ്ണദാസ് പക്ഷം തങ്ങളുടെ നിലപാട് അറിയിച്ചേക്കും.
അതേസമയം, പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരിൽ പ്രമുഖനായ എം.ടി.രമേശ് കുറച്ചായി സംസ്ഥാന നേതൃത്വത്തോടുള്ള വിമർശനം കുറച്ചിരുന്നു. പാലക്കാട് ഉപതിരഞ്ഞെടുപ്പിനു ശേഷം ശോഭ സുരേന്ദ്രനും പരസ്യപ്രസ്താവനകൾ നടത്തിയിട്ടില്ല. അതേസമയം, മുൻ കേന്ദ്രമന്ത്രി വി.മുരളീധരനും വീണ്ടും സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടേക്കാമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നേരത്തേ അടുപ്പത്തിലായിരുന്ന മുരളീധരനും സുരേന്ദ്രനും തമ്മിൽ നിലവിൽ അത്ര രസത്തിലല്ല എന്നും റിപ്പോർട്ടുകളുണ്ട്. പാലക്കാട്ടെ തിരഞ്ഞെടുപ്പ് തോൽവി സംസ്ഥാന അധ്യക്ഷനോട് ചോദിക്കണമെന്നായിരുന്നു മുരളീധരന്റെ പ്രസ്താവന.
പാലക്കാട് തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ നഗരസഭാ അധ്യക്ഷ ഉള്‍പ്പെടെ സംസ്ഥാന നേതൃത്വത്തിനെതിരെ പരസ്യമായി പൊട്ടിത്തെറിച്ചതിൽ നടപടി ഉണ്ടാകുമോ എന്നതും ഇന്നു ചർച്ചയാവും. ഇവർക്കെതിരെ നടപടി വേണമെന്നാണ് ഔദ്യോഗിക പക്ഷത്തിന്റെ ആവശ്യം. എന്നാൽ ഇവർക്കെതിരെ നടപടി എടുക്കാതിരിക്കുന്നത് വിഷയം ശമിപ്പിക്കാനുള്ള ശ്രമത്തിന്റെ കൂടി ഭാഗമാണെന്നും പാർട്ടി വൃത്തങ്ങൾ പറയുന്നു.
എന്നാൽ തിരഞ്ഞെടുപ്പ് തോൽവി അടക്കമുള്ള വിഷയങ്ങൾ ചർച്ചയ്ക്ക് വരില്ലെന്നും സംഘടനാ തിരഞ്ഞെടുപ്പ് വിഷയങ്ങളാണെന്നുമാണ് നേതാക്കൾ പറയുന്നത്. പാലക്കാട് വിജയം ഉറപ്പിച്ചിരുന്ന ബിജെപി, പക്ഷേ നേരിട്ടത് കനത്ത പരാജയമായിരുന്നു. ഇതിനു പിന്നാലെയാണ് പാർട്ടിയിൽ വലിയ പൊട്ടിത്തെറി ഉണ്ടായതും. എന്നാൽ സംസ്ഥാന നേതൃത്വത്തെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു ബിജെപി കേന്ദ്ര നേതൃത്വം സ്വീകരിച്ചത്.