ബംഗ്ലദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അതിക്രമം; ആശങ്ക പങ്കുവച്ച് വിദേശകാര്യ സെക്രട്ടറി
ധാക്ക∙ ബംഗ്ലദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അതിക്രമത്തിൽ ആശങ്ക പങ്കുവച്ച് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി. ധാക്കയിൽ ബംഗ്ലദേശ് വിദേശകാര്യ ഉപദേഷ്ടാവ് മുഹമ്മദ് തൗഹിദ് ഹുസൈനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മതസ്ഥാപനങ്ങൾക്കും ആരാധനാലയങ്ങൾക്കും നേരെയുണ്ടായ ആക്രമണം ഖേദകരമാണെന്ന് മിശ്രി അറിയിച്ചത്.

ക്രിയാത്മകവും പരസ്പര പ്രയോജനകരവുമായ ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും മിശ്രി ബംഗ്ലദേശിന്റെ ഇടക്കാല സർക്കാരിനെ അറിയിച്ചു. സമീപകാല സംഭവവികാസങ്ങൾ ചർച്ച ചെയ്തതായി മിശ്രി മാധ്യമങ്ങളോട് പറഞ്ഞു. ന്യൂനപക്ഷങ്ങളുടെ സുരക്ഷയും ക്ഷേമവുമായി ബന്ധപ്പെട്ടവ ഉൾപ്പെടെയുള്ള ആശങ്കകൾ അറിയിച്ചു. സാംസ്കാരികവും മതപരവുമായ സ്വത്തുക്കൾക്ക് നേരെയുണ്ടായ അക്രമ സംഭവങ്ങളും ചർച്ച ചെയ്തുവെന്നും മിശ്രി പറഞ്ഞു. ചർച്ചകളെ വ്യക്തവും സത്യസന്ധവും ക്രിയാത്മകവും എന്നാണ് മിശ്രി വിശേഷിപ്പിച്ചത്.
ഒരു ദിവസത്തെ സന്ദർശനത്തിനായാണ് മിശ്രി ധാക്കയിലെത്തിയത്. ആഗസ്റ്റിൽ ബംഗ്ലാദേശ് പ്രധാനമന്ത്രി ആയിരുന്ന ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിനെത്തുടർന്ന് ഉഭയകക്ഷി ബന്ധം വഷളായ സാഹചര്യത്തിൽ ഇരുപക്ഷവും തമ്മിലുള്ള ആദ്യത്തെ ഉന്നതതല കൂടിക്കാഴ്ചയായിരുന്നു ഇത്.