പിണറായി കോൺഗ്രസ് ഓഫിസ് ആക്രമണം: സിപിഎം അനുഭാവി അറസ്റ്റില്‍
കണ്ണൂർ∙ പിണറായിയിൽ കോൺഗ്രസ് ഓഫിസ് ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കനാൽക്കരയിൽ സ്വദേശി വിപിൻ രാജ് (24) ആണ് അറസ്റ്റിലായത്. ഇയാൾ സിപിഎം അനുഭാവിയാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ ആദർശ് എന്നയാൾക്കും പങ്കുണ്ടെന്നും ഇയാൾ കൂടി പിടിയിലാകാനുണ്ടെന്നും പൊലീസ് പറഞ്ഞു.

പിണറായി വെണ്ടുട്ടായി കനാൽക്കരയിൽ കോൺഗ്രസ് ബൂത്ത് കമ്മിറ്റി ഓഫിസിനായി നിർമിച്ച പ്രിയദർശിനി മന്ദിരത്തിനുനേരെയായിരുന്നു ആക്രമണം. ജനൽച്ചില്ലുകൾ തകർക്കുകയും സിസിടിവി ക്യാമറകൾ അടർത്തി മാറ്റുകയും വാതിലിനു തീയിടുകയും ചെയ്തു. ഉദ്ഘാടനത്തിനായി ഒരുക്കിയ കൊടിതോരണങ്ങളും ശിലാഫലകവും കനാലിൽ തള്ളി. സ്റ്റേജിലെ കർട്ടനും മുറിച്ചു മാറ്റി. സമീപത്തുനിന്ന് മദ്യക്കുപ്പിയും പെട്രോൾ കുപ്പിയും പൊലീസ് കണ്ടെത്തിയിരുന്നു.
സിപിഎമ്മാണ് ആക്രമണത്തിനു പിന്നിലെന്നും വൈദ്യുതിബന്ധം വിഛേദിച്ച ശേഷമാണ് ഓഫിസ് തകർക്കാൻ ശ്രമിച്ചതെന്നും കഴിഞ്ഞ ദിവസം കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചിരുന്നു.
തലശ്ശേരി എഎസ്പി കെ.എസ്.ഷഹൻഷ, പിണറായി എസ്ഐ ബി.എസ്.ഭാവിഷ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസും ഫൊറൻസിക് സംഘവും പരിശോധന നടത്തി. ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, എഐസിസി അംഗം വി.എ.നാരായണൻ, നേതാക്കളായ മമ്പറം ദിവാകരൻ, എൻ.പി.ശ്രീധരൻ, കെ.പി.സാജു, ഷമേജ് പെരളശ്ശേരി, പുതുക്കുടി ശ്രീധരൻ, കാരായി സുജിത്ത് തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി.