സന്നിധാനത്ത് ഭക്തജന പ്രവാഹം ; രാത്രി 10 വരെ ദർശനം നടത്തിയത് 78,036 പേർ
ശബരിമല ∙ തീർഥാടകർക്ക് ഒപ്പം എത്തുന്ന വനിതകൾക്കു പമ്പയിൽ സുഖമായും സുരക്ഷിതമായും തങ്ങാൻ നിർമിച്ച സ്ത്രീകളുടെ വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് നിർവഹിച്ചു.

ശബരിമല ∙ സന്നിധാനത്ത് ഭക്തജന പ്രവാഹം തുടരുന്നു. രാത്രി 10 വരെ 78,036 പേർ ദർശനം നടത്തി. അതിൽ 14660 പേർ സ്പോട് ബുക്കിങ്ങ് വഴിയാണ് പതിനെട്ടാം പടി കയറിയത്. ഹരിവരാസനം ചൊല്ലി നട അടയ്ക്കുന്ന സമയത്തും പതിനെട്ടാംപടി കയറാനുള്ള ക്യൂ ശരംകുത്തിയും കഴിഞ്ഞ് നീണ്ടു.
പമ്പയിൽ നിന്നു മണിക്കൂറിൽ 4200 മുതൽ 4300 വരെ തീർഥാടകർ മല കയറുന്നുണ്ട്. അതിനാൽ നാളെ പുലർച്ചെ 3 ന് നട തുറക്കുമ്പോൾ വലിയ തിരക്ക് അനുഭവപ്പെടാമെന്നാണ് വിലയിരുത്തൽ..