മൂവരും സഹപാഠികള്‍; ഇന്ദുജയെ അജാസ് മര്‍ദിച്ചത് ഫോണ്‍ വിളിയില്‍ സംശയിച്ച്: ഒടുവില്‍ ദുരന്തം
തിരുവനന്തപുരം∙ പാലോട് പെരിങ്ങമ്മല ഇടിഞ്ഞാര്‍ കൊന്നമൂട് ആദിവാസി നഗറില്‍ ശശിധരന്‍കാണി, ഷീജ ദമ്പതികളുടെ മകള്‍ ഇന്ദുജ(25)യെ നന്ദിയോട് ഇളവട്ടത്തെ ഭര്‍തൃ ഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അറസ്റ്റിലായ ഭര്‍ത്താവ് അഭിജിത്തും അജാസും ഇന്ദുജയുടെ സഹപാഠികള്‍. ഇന്ദുജ മറ്റാരുമായോ ഫോണില്‍ സംസാരിക്കുന്നുവെന്ന സംശയത്തില്‍ അജാസ് ഇടപെട്ടതാണ് മര്‍ദനത്തിനും പിന്നീട് ഇന്ദുജയുടെ മരണത്തിനും കാരണമായതെന്നാണു പൊലീസ് നിഗമനം.

തിരുവനന്തപുരം∙ പാലോട് പെരിങ്ങമ്മല ഇടിഞ്ഞാര്‍ കൊന്നമൂട് ആദിവാസി നഗറില്‍ ശശിധരന്‍കാണി, ഷീജ ദമ്പതികളുടെ മകള്‍ ഇന്ദുജ(25)യെ നന്ദിയോട് ഇളവട്ടത്തെ ഭര്‍തൃ ഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അറസ്റ്റിലായ ഭര്‍ത്താവ് അഭിജിത്തും അജാസും ഇന്ദുജയുടെ സഹപാഠികള്‍. ഇന്ദുജ മറ്റാരുമായോ ഫോണില്‍ സംസാരിക്കുന്നുവെന്ന സംശയത്തില്‍ അജാസ് ഇടപെട്ടതാണ് മര്‍ദനത്തിനും പിന്നീട് ഇന്ദുജയുടെ മരണത്തിനും കാരണമായതെന്നാണു പൊലീസ് നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് ഇന്ദുജയുടെ ഭര്‍ത്താവ് ഇളവട്ടം എല്‍പി സ്‌കൂളിന് സമീപം ശാലു ഭവനില്‍ നന്ദു എന്ന അഭിജിത്ത് ദേവന്‍ (25), സുഹൃത്ത് പെരിങ്ങമ്മല പഞ്ചായത്ത് ജംക്ഷന് സമീപം എ.ടി. കോട്ടേജില്‍ ടി.എ. അജാസ്(26) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ ബുധനാഴ്ച അജാസ് അഭിജിത്തിന്റെ വീട്ടില്‍ എത്തിയപ്പോൾ മുകള്‍നിലയിലെ മുറിയില്‍ ഇരുന്ന് ഇന്ദുജ ഫോണില്‍ ആരുമായോ സംസാരിക്കുന്നതാണ് കണ്ടത്. മറ്റൊരു യുവാവുമായാണ് ഇന്ദുജ സംസാരിക്കുന്നതെന്ന് സംശയിച്ച് അജാസ് ഇന്ദുജയുടെ ഫോണ്‍ പിടിച്ചുവാങ്ങി. തുടര്‍ന്ന് ഇക്കാര്യം അജാസ് അഭിജിത്തിനോടു പറഞ്ഞു. ഇതിനു ശേഷം അജാസ് ഇന്ദുജയെ കാറില്‍ കയറ്റി ശംഖുമുഖത്തു കൊണ്ടുപോയി. അവിടെ വച്ച് ഇക്കാര്യം പറഞ്ഞ് അജാസ് ഇന്ദുജയെ മര്‍ദിച്ചു. രാത്രിയാണ് ഇന്ദുജയെ വീട്ടില്‍ എത്തിച്ചത്. ഇക്കാര്യത്തില്‍ അഭിജിത്തും ഇന്ദുജയും തമ്മില്‍ വീട്ടില്‍വച്ച് വഴക്കുണ്ടായതായും സൂചനയുണ്ട്.
വെള്ളിയാഴ്ച രാവിലെ 11 മണിയോടെ ഇന്ദുജ അജാസിനെ വിളിച്ച് താന്‍ ജീവനൊടുക്കാന്‍ പോകുകയാണെന്നു പറഞ്ഞു. ഉടന്‍ തന്നെ അജാസ് ഇക്കാര്യം അഭിജിത്തിനെ അറിയിച്ചു. അഭിജിത്ത് വീട്ടില്‍ എത്തുമ്പോള്‍ ഇന്ദുജയെ തൂങ്ങിയ നിലയില്‍ കണ്ടുവെന്നാണ് പൊലീസിനോടു പറഞ്ഞത്. ഇന്ദുജയെ ജില്ലാ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ അജാസും അവിടെ എത്തിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇന്ദുജ മരിക്കുന്നതിനു മുന്‍പ് ആരെയോ ഫോണ്‍ ചെയ്തതായി അഭിജിത്തിന്റെ അമ്മൂമ്മ പറഞ്ഞതനുസരിച്ച് നടത്തിയ അന്വേഷണത്തില്‍ അജാസിനെയാണ് വിളിച്ചതെന്നു കണ്ടെത്തിയതോടെയാണ് ചോദ്യം ചെയ്തത്. കസ്റ്റഡിയിലെടുത്ത ഭര്‍ത്താവ് അഭിജിത്തിന്റെ മൊഴിയില്‍ അജാസിന്റെ പേര് കടന്നു വന്നതും നിര്‍ണായകമായി.
മരിക്കുന്നതിനു മൂന്നു ദിവസം മുന്‍പ് അജാസ് ഇന്ദുജയെ ശംഖുമുഖത്ത് കൊണ്ടുപോയി കാറില്‍ വച്ച് മര്‍ദിച്ചതായി അഭിജിത്ത് പൊലീസിനോട് പറഞ്ഞു. ആദ്യം ഇക്കാര്യം നിഷേധിച്ച അജാസ് പിന്നീട് പൊലീസിനോട് എല്ലാം തുറന്നു പറഞ്ഞു. തുടര്‍ന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. അഭിജിത്തിന്റെയും അജാസിന്റെയും പേരില്‍ ഭര്‍തൃപീഡനം, ശാരീരിക പീഡനം, ആയുധം ഉപയോഗിച്ചുള്ള മര്‍ദനം, തെറ്റിദ്ധാരണ ജനിപ്പിക്കല്‍, ഗൂഢാലോചന, മാനസിക പീഡനം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
അജാസിന്റെ പേരില്‍ എസ്സി, എസ്ടി പീഡനം കൂടി ചേര്‍ത്തിട്ടുണ്ട്. അഭിജിത്തും ഇന്ദുജയും വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ ഇന്ദുജയുടെ സുഹൃത്തുക്കളെ ബന്ധപ്പെടുത്തി ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കങ്ങള്‍ നടന്നിരുന്നതായി പൊലീസ് പറയുന്നു. ഗാര്‍ഹിക പീഡനം ആരോപിച്ചു പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും അതിനു തെളിവില്ലെന്നും ഇന്ദുജയുടെ ദേഹത്തു കണ്ട പാടുകള്‍ അജാസ് മര്‍ദിച്ചതു മൂലമാണെന്നും പറയുന്നു.
കാട്ടാക്കട ഡിവൈഎസ്പി എന്‍. ഷിബു, പാലോട് എസ്എച്ച്ഒ അനീഷ്‌കുമാര്‍, എസ്.ഐമാരായ റഹിം, രാജന്‍ എന്നിവരുടെ സംഘമാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് നടന്നെങ്കിലും അജാസിന്റെ പങ്കും അനുബന്ധ വിഷയങ്ങളും കൂടുതല്‍ പ്രതികള്‍ ഉണ്ടോ എന്നതടക്കം കൂടുതല്‍ അന്വേഷണത്തിന് വിധേയമാക്കുമെന്ന് പൊലീസ് പറഞ്ഞു. അന്വേഷണം നെടുമങ്ങാട് ഡിവൈഎസ്പി ഏറ്റെടുത്തു.