‘എല്ലാവർക്കും നന്ദി’: ക്ലർക്കായി ജോലിയിൽ പ്രവേശിച്ചു ശ്രുതി; ആരും ഇവിടെ ഒറ്റപ്പെട്ടു പോകില്ലെന്നു മുഖ്യമന്ത്രി
കൽപറ്റ∙ ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടലിൽ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതി സർക്കാർ ജോലിയിൽ പ്രവേശിച്ചു. രാവിലെ 11 മണിയോടെ കൽപറ്റ കലക്ടറേറ്റിലെത്തി എഡിഎം കെ.ദേവകിയുടെ മുമ്പാകെ റവന്യു വകുപ്പിൽ ക്ലർക്കായാണ് ജോലിയിൽ പ്രവേശിച്ചത്. സിപിഐ ജില്ലാ സെക്രട്ടറി എം.ജെ.ബാബു, എൽഡിഎഫ് കൺവീനർ സി.കെ.ശശീന്ദ്രൻ തുടങ്ങിയവർ ഒപ്പുമുണ്ടായിരുന്നു. മന്ത്രി രാജൻ ശ്രുതിയുമായി ഫോണിൽ സംസാരിച്ചു.

അപകടത്തിൽ പരുക്കേറ്റതിനാൽ ഊന്നുവടിയുടെ സഹായത്തോടെയാണ് കലക്ടറേറ്റിലെത്തിയത്. ജോലിയിൽ പ്രവേശിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ശ്രുതി പ്രതികരിച്ചു. ഈ ഘട്ടത്തിൽ എല്ലാവരോടും നന്ദി പറയുകയാണ്. ആരോഗ്യം വീണ്ടെടുത്തു കൊണ്ടിരിക്കുകയാണെന്നും ശ്രുതി പറഞ്ഞു.
ചൂരൽമല ഉരുൾപൊട്ടലിൽ മാതാപിതാക്കളെയും സഹോദരിയെയും വീടും നഷ്ടമായ ശ്രുതിക്ക് പ്രതിശ്രുത വരൻ ജെൻസനായിരുന്നു കൂട്ട്. മാസങ്ങൾക്ക് മുമ്പ് നടന്ന വാഹനാപകടത്തിൽ ജെൻസനെയും ശ്രുതിക്ക് നഷ്ടമായി. സാരമായി പരുക്കേറ്റ ശ്രുതി ഏറെനാൾ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഉരുള്‍പൊട്ടലിനുശേഷം ബന്ധുവിനൊപ്പം കല്‍പ്പറ്റയിലെ വാടകവീട്ടിൽ കഴിയുന്ന ശ്രുതിയുടെ വിവാഹം നടക്കാനിരിക്കെയാണ് പ്രതിശ്രുത വരനും മരിച്ചത്.
ശ്രുതിക്ക് സർക്കാർ ജോലി നൽകുമെന്ന് മുഖ്യമന്ത്രിയും റവന്യു മന്ത്രിയും പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ മാസമാണ് റവന്യു വകുപ്പിൽ നിയമനം നൽകി സർക്കാർ ഉത്തരവ് പുറത്തിറങ്ങിയത്. ശ്രുതിയുടെ താൽപര്യപ്രകാരം വയനാട് കലക്ടറ്റേറിൽ തന്നെ ജോലി നൽകുകയായിരുന്നു. ശ്രുതിക്ക് വേണ്ടി സന്നദ്ധ സംഘടന കൽപറ്റയിൽ വീട് നിർമിക്കുന്നുണ്ട്.
‘ഇവിടെയാരും ഒറ്റപ്പെട്ടുപോകില്ല, ഈ സർക്കാരിന്റെയും നാടിന്റെയും ഉറപ്പ്’
വയനാട് ദുരന്തത്തില്‍ ഉറ്റവര്‍ നഷ്ടപ്പെട്ട ശ്രുതി ഒരിടത്തും ഒറ്റപ്പെട്ടു പോകില്ലെന്നു സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്നുവെന്നും ശ്രുതി ജോലിയില്‍ പ്രവേശിച്ചതോടെ ആ ഉറപ്പു പാലിക്കപ്പെട്ടിരിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ചേര്‍ത്തുനിര്‍ത്തലിന്റെ ഇത്തരം മാതൃകകളാണ് കൂടുതല്‍ കരുത്തോടെ മുന്നോട്ടുപോകാന്‍ പ്രേരകമാവുന്നന്നെും ഇവിടെയാരും ഒറ്റപ്പെട്ടുപോകില്ലെന്നത് ഈ സര്‍ക്കാരിന്റെയും നാടിന്റെയും ഉറപ്പാണെന്നും മുഖ്യമന്ത്രി സമൂഹമാധ്യമത്തില്‍ കുറിച്ചു. ശ്രുതിയുടെ ചിരിക്കുന്ന ചിത്രവും മുഖ്യമന്ത്രി പങ്കുവച്ചിട്ടുണ്ട്.