സിറിയയിൽ വ്യോമാക്രമണം നടത്തി ഇസ്രയേൽ; അസദ് രാസായുധ ശേഖരം ഒളിപ്പിച്ചതെവിടെ?
ബെയ്റൂട്ട് ∙ സിറിയയിൽ ഇസ്രയേൽ തിങ്കളാഴ്ച 250 വ്യോമാക്രമണങ്ങൾ നടത്തിയതായി റിപ്പോർട്ട്. മുൻ ഭരണകൂടത്തിന്റെ സൈനികശേഷി നശിപ്പിക്കാൻ ലക്ഷ്യമിട്ടായിരുന്നു ആക്രമണങ്ങൾ. രാസായുധങ്ങൾ നിർമിക്കുന്ന ഗവേഷണ കേന്ദ്രത്തിനു നേരെയും ആക്രമണമുണ്ടായി. രാസായുധ ശേഖരം സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തണമെന്ന് യുഎൻ കെമിക്കൽ വാച്ച് ഡോഗ് സിറിയയ്ക്കു മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിലാണ് ആക്രമണം.

സിറിയയുടെ കൈവശം എത്ര രാസായുധങ്ങളുണ്ടെന്നോ അത് എവിടെയൊക്കെയാണെന്നോ അറിയില്ല. എന്നാൽ മുൻ പ്രസിഡന്റ് ബാഷർ അൽ അസദ് രാസായുധ ശേഖരം സൂക്ഷിച്ചിട്ടുണ്ടെന്നാണു കരുതുന്നത്. 2014നും 2018നും ഇടയിൽ കുറഞ്ഞത് 106 തവണയെങ്കിലും സിറിയൻ ആഭ്യന്തര യുദ്ധത്തിൽ രാസായുധങ്ങൾ ഉപയോഗിച്ചിട്ടുണ്ടെന്നാണ് കണക്ക്. അതിനിടെ, ബാഷർ അൽ അസദിന്റെ പതനത്തെ തുടർന്നു രാജ്യത്തെ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ യുഎൻ സുരക്ഷാ കൗൺസിൽ യോഗം ചേരും.
സിറിയയിലെ സൈനികരഹിത ബഫർ സോണായ ഗോലാൻ കുന്നുകളിൽ കടന്ന സൈനികരുടെ ഫോട്ടോകൾ ഇസ്രയേലി സൈന്യം പുറത്തുവിട്ടു. ഏരിയ ഓഫ് സെപ്പറേഷൻ എന്ന് വിളിക്കപ്പെടുന്ന പ്രദേശത്തിന്റെ നിയന്ത്രണം സൈന്യം താൽക്കാലികമായി പിടിച്ചെടുത്തതായി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു പ്രഖ്യാപിച്ചതിനു പിന്നാലെ ആയിരുന്നു ഇത്. മിസൈൽ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉൾപ്പെടെയുള്ള തന്ത്രപ്രധാനമായ ആയുധങ്ങൾ ഇസ്രയേൽ സൈന്യം നശിപ്പിക്കുമെന്നു പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സ് പറഞ്ഞു.