‘പൊതുജനാരോഗ്യം അപകടത്തിലാക്കും’: റോബർട്ട് എഫ്. കെന്നഡി ജൂനിയറിനെ എതിർത്ത് 77 നൊബേൽ ജേതാക്കൾ
വാഷിങ്ടൻ∙ ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസ് സെക്രട്ടറിയായി (എച്ച്എച്ച്എസ്) നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നാമനിർദേശം ചെയ്ത റോബർട്ട് എഫ്. കെന്നഡി ജൂനിയറിനെ എതിർത്തു യുഎസ് സെനറ്റിനു 77 നൊബേൽ സമ്മാന ജേതാക്കളുടെ തുറന്ന കത്ത്. കെന്നഡിയെ ചുമതല ഏൽപ്പിക്കുന്നതു പൊതുജനങ്ങളുടെ ആരോഗ്യത്തെ അപകടത്തിലാക്കുമെന്നാണു വൈദ്യശാസ്ത്രം, രസതന്ത്രം, ഭൗതികശാസ്ത്രം, സാമ്പത്തിക ശാസ്ത്രം എന്നിവയിൽ നൊബേൽ ലഭിച്ചവർ ഒപ്പിട്ട കത്തിൽ പറയുന്നത്.

എംആർഎൻഎ വാക്‌സീനുകൾ വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനത്തിനു 2023 ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ നേടിയ ഡ്രൂ വെയ്‌സ്‌മാനും ഒപ്പിട്ടവരിലുണ്ട്. കോവിഡിനെതിരായ പോരാട്ടത്തിലെ പ്രധാന വഴിത്തിരിവായിരുന്നു വാക്സീൻ. കൊല്ലപ്പെട്ട യുഎസ് പ്രസിഡന്റ് ജോൺ എഫ്.കെന്നഡിയുടെ മരുമകനും അറ്റോർണി ജനറലായിരുന്ന റോബർട്ട് എഫ്.കെന്നഡിയുടെ മകനുമാണു റോബർട്ട് എഫ്. കെന്നഡി ജൂനിയർ.
ശാസ്ത്രവിരുദ്ധ പൊതുജനാരോഗ്യ കാഴ്ചപ്പാടുകളുടെയും അഭിപ്രായ പ്രകടനങ്ങളുടെയും പേരിൽ പലതവണ വിമർശന വിധേയനായ കെന്നഡി ജൂനിയറിനെ തന്നെ മെഡിസിൻ, വാക്സീൻ, ഭക്ഷ്യസുരക്ഷ, മെഡിക്കൽ ഗവേഷണം, സാമൂഹ്യസുരക്ഷ പദ്ധതികളുടെ തലവനായി ട്രംപ് നാമനിർദേശം ചെയ്തത് ചർച്ചയായിരുന്നു. ഗുരുതര പകർച്ചവ്യാധികളുടെ കാലം അവസാനിപ്പിച്ച്, യുഎസിനെ വീണ്ടും ആരോഗ്യകരമാക്കാൻ ഇദ്ദേഹത്തിനു സാധിക്കുമെന്ന ആമുഖത്തോടെയായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.
അമേരിക്കയിലെ വാക്സീൻവിരുദ്ധ ആക്ടിവിസ്റ്റുകളിൽ പ്രധാനിയാണ് റോബർട്ട് എഫ്. കെന്നഡി ജൂനിയർ. വാക്സീൻ എടുക്കുന്നത് ഓട്ടിസത്തിനും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുമെന്ന വാദക്കാരനാണ് അദ്ദേഹം. നേരത്തേ ഡെമോക്രാറ്റിക് സ്ഥാനാർഥിത്വത്തിനായുള്ള പ്രാഥമിക മത്സരത്തിൽ ജോ ബൈഡനെതിരെ ഇദ്ദേഹം രംഗത്തുണ്ടായിരുന്നു. പിന്നീട് സ്വതന്ത്രനായി മാറി. ശേഷം ട്രംപിനു പിന്തുണ പ്രഖ്യാപിച്ച് സ്ഥാനാർഥിത്വത്തിനായുള്ള മത്സരങ്ങളിൽ നിന്ന് പിന്‍മാറി. ട്രംപ് തിരഞ്ഞെടുക്കപ്പെട്ടാൽ പ്രധാനപ്പെട്ടൊരു പദവി ഇദ്ദേഹത്തിനു ലഭിക്കുമെന്ന് നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.