‘ഞാനും ജീവനോടെയുണ്ടാകില്ലെന്ന് കരുതിയാകണം അർജുൻ മൊഴി മാറ്റിയത്; അപകടശേഷം ബാലുവും പറഞ്ഞത് അങ്ങനെ...’
തിരുവനന്തപുരം∙ വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിന് ഇടയാക്കിയ വാഹനാപകടം ആസൂത്രിതമാണെന്ന് തോന്നിയിട്ടില്ലെന്ന് ഭാര്യ ലക്ഷ്മി. അങ്ങനെ എന്തെങ്കിലും സൂചന ലഭിച്ചിരുന്നെങ്കിൽ അതിനെതിരെ പ്രതികരിക്കുമായിരുന്നു. ആർക്കും സമ്മർദം ചെലുത്തി തന്നെ നിശബ്ദയാക്കാനാകില്ല. എന്തെങ്കിലും സംശയം തോന്നിയാൽ ഏതറ്റംവരെയും താൻ പോകുമായിരുന്നുവെന്നും ലക്ഷ്മി പറഞ്ഞു. മനോരമ ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ

തിരുവനന്തപുരം∙ വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിന് ഇടയാക്കിയ വാഹനാപകടം ആസൂത്രിതമാണെന്ന് തോന്നിയിട്ടില്ലെന്ന് ഭാര്യ ലക്ഷ്മി. അങ്ങനെ എന്തെങ്കിലും സൂചന ലഭിച്ചിരുന്നെങ്കിൽ അതിനെതിരെ പ്രതികരിക്കുമായിരുന്നു. ആർക്കും സമ്മർദം ചെലുത്തി തന്നെ നിശബ്ദയാക്കാനാകില്ല. എന്തെങ്കിലും സംശയം തോന്നിയാൽ ഏതറ്റംവരെയും താൻ പോകുമായിരുന്നുവെന്നും ലക്ഷ്മി പറഞ്ഞു. മനോരമ ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ. അർജുൻ മൊഴിമാറ്റിയത് തന്നെ ഞെട്ടിച്ചെന്നു പറഞ്ഞ ലക്ഷ്മി, ഇതുവരെയുള്ള അന്വേഷണത്തിൽ തനിക്ക് വിശ്വാസമുണ്ടെന്നും വ്യക്തമാക്കി.
മരണത്തിന് ഇടയാക്കിയ വാഹനാപകടം നടക്കുമ്പോൾ വാഹനം ഓടിച്ചിരുന്നത് ഡ്രൈവർ അർജുൻ തന്നെയാണ്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സമയത്ത് അർജുൻ തന്നെ ഇക്കാര്യം ബാലഭാസ്ക്കറിന്റെ സുഹൃത്തുക്കളോട് സമ്മതിച്ചിരുന്നു. ഉറങ്ങിപ്പോയതുകൊണ്ടാണ് അപകടം സംഭവിച്ചതെന്ന് പറഞ്ഞ് കരഞ്ഞിരുന്നു. അപകടശേഷം അവസാനമായുള്ള ഓർമയിൽ ഡ്രൈവർ സീറ്റിൽ അർജുൻ പകച്ച് ഇരിക്കുന്നതാണ് താൻ കണ്ടത്. പിന്നീട് അർജുൻ മൊഴി മാറ്റുകയായിരുന്നു. ആദ്യദിനങ്ങളിൽ കുറ്റസമ്മതം നടത്തിയ അർജുൻ പിന്നെ ആരു പറഞ്ഞിട്ടാണ് മൊഴിമാറ്റിയതെന്ന് അറിയില്ല. ബാലു മരിച്ചു, താനും ജീവനോടെയുണ്ടായേക്കില്ലെന്ന് കരുതി സ്വയം രക്ഷപ്പെടാനാകണം അർജുൻ മൊഴി മാറ്റിയത്.
ആരുടെയും സമ്മർദത്തിലല്ല തൃശൂരിൽനിന്നു യാത്ര പുറപ്പെട്ടതെന്നും ലക്ഷ്മി വ്യക്തമാക്കി. ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങാൻ നേരത്തേ തീരുമാനിച്ചിരുന്നു. ആർക്കും സമ്മർദം ചെലുത്താൻ കഴിയുന്ന വ്യക്തിയല്ല ബാലഭാസ്കർ. അദ്ദേഹത്തിന് പിറ്റേന്ന് ചെയ്യാനുള്ള കാര്യങ്ങൾ കണക്കിലെടുത്താണ് യാത്ര പുറപ്പെടുന്നത്. വാഹനം തുടക്കം മുതൽ ഓടിച്ചത് അർജുൻ ആയിരുന്നു. ബാലഭാസ്കർ പിന്നിലാണ് ഇരുന്നത്. അർജുൻ കേസിൽ പെട്ടു നിൽക്കുന്ന സമയത്താണ് ബാലഭാസ്കർ അയാളെ വീണ്ടും കാണുന്നത്. അയാളെ വിശ്വസിച്ച് സഹായിക്കുന്നതിന് വേണ്ടിയാണ് തിരുവനന്തപുരത്ത് കൊണ്ടുവന്നത്. അർജുൻ സ്ഥിരം ഡ്രൈവറായിരുന്നില്ല. ഒന്നോ രണ്ടോ ഓട്ടങ്ങൾക്ക് മാത്രമാണ് ബാലഭാസ്കറിനൊപ്പം വന്നിട്ടുള്ളത്. വിവാദങ്ങളിൽ കാര്യമില്ല. കാർ ആരും ആക്രമിച്ചിട്ടില്ല. അപകടശേഷവും ബാലഭാസ്കർ സുഹൃത്തുക്കളോടും ഡോക്ടർമാരോടും സംസാരിച്ചിരുന്നു. അർജുൻ ഉറങ്ങിപ്പോയെന്നാണ് ബാലഭാസ്കറും പറഞ്ഞത്.
എന്റെ കുടുംബത്തിന്റെ നഷ്ടത്തിൽ എന്റെ ആത്മാർഥതയെ ചോദ്യം ചെയ്യുന്നത് മനുഷ്യത്വരഹിതമാണ്. ബാലബാസ്കറിനെതിരെയുള്ള സോഷ്യൽബുള്ളിയിങ് വളരെയധികം വിഷമിപ്പിച്ചു. മികച്ച വയലിനിസ്റ്റ് എന്നറിയപ്പെടാൻ ആഗ്രഹിച്ച, സംഗീതത്തിന് വേണ്ടി ജീവിച്ച ബാലഭാസ്കർ വിവാദങ്ങളുടെയും ദുരൂഹതകളുടെയും കേന്ദ്രമായി മാറി. ബാലഭാസ്കറിന്റെ മരണത്തിൽ മാതാപിതാക്കളുടെ നിലപാടിനെയും ലക്ഷ്മി ന്യായീകരിച്ചു. മകന്റെ മരണത്തിൽ സംശയം ഉന്നിയിക്കുന്നതും അന്വേഷിക്കണം എന്നാവശ്യപ്പെടുന്നതും അവരുടെ അവകാശമാണ്. ബാലഭാസ്കറിനും കുഞ്ഞിനും വേണ്ടി തനിക്കിനി ആകെ ചെയ്യാനുള്ളത് സത്യസന്ധമായ മൊഴി കൊടുക്കുക എന്നുള്ളത് മാത്രമാണ്. അത് താൻ ചെയ്യുമെന്നും ലക്ഷ്മി വ്യക്തമാക്കി. അപകടം ആസൂത്രിതമാണെന്ന് തോന്നിയിട്ടില്ല. അതിനുപിന്നിൽ ആരെങ്കിലുമുണ്ടെന്ന് സൂചന പോലുമില്ല. അങ്ങനെയുണ്ടെങ്കിൽ താൻ പ്രതികരിക്കുമായിരുന്നു. ഇതുവരെയുള്ള അന്വേഷണത്തിൽ സംതൃപ്തയാണ്. ശാരീരിക ബുദ്ധിമുട്ടുകൾ മാറ്റിവച്ച് അന്വേഷണത്തോട് സഹകരിക്കുന്നുണ്ട്.
വിവാഹം കഴിഞ്ഞതുമുതൽ ബാലഭാസ്കറിന്റെ വീട്ടുകാരുമായി അകൽച്ചയിലായിരുന്നു. പ്രണയിച്ച് വിവാഹം കഴിച്ചതുകൊണ്ട് ബാലഭാസ്കറിന്റെ വീട്ടുകാർ എന്നെ അംഗീകരിച്ചിരുന്നില്ല. ഒരു തവണ വീട്ടിൽ കൊണ്ടുപോയിട്ടുണ്ട്. ബാലു വീട്ടിൽ പോകുമായിരുന്നു. അപകടശേഷം രണ്ടുതവണ വന്നുകണ്ടിരുന്നു. പിന്നെ മിണ്ടിയിട്ടില്ല. ബാലു അംഗീകരിച്ചിരുന്നു. അതിലപ്പുറം ആരുടെ അംഗീകാരവും തനിക്കുവേണ്ടെന്നും ലക്ഷ്മി പറഞ്ഞു.