എ,ബി,സി കാറ്റഗറി; 250 തദ്ദേശ സ്ഥാപനങ്ങൾ ലക്ഷ്യംവച്ച് രൂപരേഖ: തദ്ദേശം വഴി നിയമസഭയിലേക്ക് കച്ചകെട്ടി ബിജെപി
തിരുവനന്തപുരം ∙ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കമായി തദ്ദേശ തിരഞ്ഞെടുപ്പിനെ മാറ്റാൻ കച്ചകെട്ടി ബിജെപി. ലോക്സഭാ തിരഞ്ഞെടുപ്പിൽ 30 ശതമാനമോ അതിൽ കൂടുതലോ വോട്ടും നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റവും ഉണ്ടാക്കിയ 62 നിയമസഭാ മണ്ഡലങ്ങളിൽ കൂടുതൽ ഊന്നൽ നൽകാൻ പാർട്ടി കോർ കമ്മിറ്റി തീരുമാനിച്ചു. 250

തിരുവനന്തപുരം ∙ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കമായി തദ്ദേശ തിരഞ്ഞെടുപ്പിനെ മാറ്റാൻ കച്ചകെട്ടി ബിജെപി. ലോക്സഭാ തിരഞ്ഞെടുപ്പിൽ 30 ശതമാനമോ അതിൽ കൂടുതലോ വോട്ടും നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റവും ഉണ്ടാക്കിയ 62 നിയമസഭാ മണ്ഡലങ്ങളിൽ കൂടുതൽ ഊന്നൽ നൽകാൻ പാർട്ടി കോർ കമ്മിറ്റി തീരുമാനിച്ചു.
250 തദ്ദേശ സ്ഥാപനങ്ങളിൽ നിർണായക ശക്തിയാകാനുള്ള രൂപരേഖയും കമ്മിറ്റി തയാറാക്കി. നിയമസഭാ തിരഞ്ഞെടുപ്പിന് എ,ബി,സി കാറ്റഗറി നിശ്ചയിക്കുന്ന രീതിയിൽ, തദ്ദേശ തിരഞ്ഞെടുപ്പിൽ തദ്ദേശ സ്ഥാപനങ്ങളെയും വാർഡുകളെയും പല വിഭാഗങ്ങളായി തിരിക്കും. ഭരണസാധ്യതയുള്ള പഞ്ചായത്തുകളാണ് എ കാറ്റഗറിയിൽ വരുന്നത്. ഭരിക്കാൻ സീറ്റുണ്ടായിട്ടും മറ്റുള്ളവർ ചേർന്ന് അവിശ്വാസത്തിലൂടെ പുറത്തു നിർത്തിയ പഞ്ചായത്തുകളും ഉൾപ്പെടുത്തും. നിലവിൽ പ്രതിപക്ഷമോ അല്ലെങ്കിൽ പ്രതിപക്ഷമാകാൻ ഒന്നോ രണ്ടോ സീറ്റ് കുറവോ ഉള്ള പഞ്ചായത്തുകളാണു ബി കാറ്റഗറിയിൽ വരിക.
നിലവിൽ സീറ്റുള്ളതും കഴിഞ്ഞ തവണ സീറ്റ് നഷ്ടപ്പെട്ടതും ചെറിയ വോട്ടിന് വാർഡുകൾ നഷ്ടപ്പെട്ടതുമായ തദ്ദേശ സ്ഥാപനങ്ങളാണു സി കാറ്റഗറിയിൽ. വാർഡുകളെയും ഇത്തരത്തിൽ തിരിച്ചാവും പ്രവർത്തനം. ജില്ല, ബ്ലോക്ക് പഞ്ചായത്തുകളിൽ മുഴുവൻ വാർഡുകളിലും സ്ഥാനാർഥികളെ നിർത്തും. കഴിഞ്ഞ തവണ തദ്ദേശ സ്ഥാപനങ്ങളിലേക്കു മത്സരിച്ചവർ ഇപ്പോഴും വാർഡുകളിൽ സജീവമാണെങ്കിൽ പ്രദേശത്തെ അഭിപ്രായം കൂടി വിലയിരുത്തി മുൻഗണന നൽകും. കോർപറേഷനുകളിൽ പാർട്ടി കോർ കമ്മിറ്റി അംഗങ്ങൾക്കും നഗരസഭകളിൽ മുതിർന്ന സംസ്ഥാന ഭാരവാഹികൾക്കും പഞ്ചായത്തുകളിൽ ജില്ലാ ഭാരവാഹികൾക്കും തിരഞ്ഞെടുപ്പിന്റെ ചുമതല നൽകി.
സംഘടനാ തിരഞ്ഞെടുപ്പ് ഫെബ്രുവരിയോടെ സമവായത്തിൽ പൂർത്തിയാക്കാൻ നടപടി ആരംഭിച്ചു. നേതാക്കൾ തമ്മിലുള്ള ആശയവിനിമയം പോരാ എന്ന വിലയിരുത്തലിൽ ദിവസവും കോർ കമ്മിറ്റി യോഗം ചേരാൻ തീരുമാനിച്ചു. വ്യക്തിപരമായ നിലപാടുകളും നിർദേശങ്ങളും അറിയാൻ കേരള പ്രഭാരി പ്രകാശ് ജാവഡേക്കർ കോർ കമ്മിറ്റി യോഗത്തിനു മുൻപ് അംഗങ്ങളുമായി തനിച്ചു സംസാരിച്ചിരുന്നു