ഒറ്റമകൻ, വയ്യായ്കയിലും കടൽകടന്നത് മാതാപിതാക്കൾക്ക് തണലാകാൻ; രണ്ടാഴ്ച മുൻപ് തിരിച്ചെത്തിയത് തുടർ പരിശോധനയ്ക്ക്
കോഴിക്കോട് ∙ റോഡിൽ റീൽസ് ചിത്രീകരിക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ മരിച്ച ആൽവിന് ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു വൃക്കരോഗം പിടിപെട്ടത്. തുടർന്ന് തണ്ണീർപന്തൽ എന്ന ഗ്രാമം ആ കുട്ടിക്കായി കൈകോർത്തു. അന്ന് പിരിച്ചെടുത്ത 45 ലക്ഷം രൂപ ഉപയോഗിച്ചായിരുന്നു രണ്ടുവർഷം മുൻപ് ശസ്ത്രക്രിയ നടത്തിയത്. ആറു മാസം കൂടുമ്പോൾ തുടർ പരിശോധനയ്ക്കായി ആശുപത്രിയിലെത്തണം. അതിനായാണ് രണ്ടാഴ്ച മുൻപ് ആൽവിൻ നാട്ടിലെത്തിയത്.

വടകര കടമേരി തച്ചിലേരി താലെ കുനിയിൽ സുരേഷ് ബാബുവിന്റെ മകനാണ് ആൽവിൻ. കുറച്ചുനാളായി വിദേശത്താണു ജോലി ചെയ്തിരുന്നത്. സാമ്പത്തിക ബുദ്ധിമുട്ടു കാരണം ഹൈസ്കൂൾതലം വരെ മാത്രമായിരുന്നു പഠനം. തുടർന്ന് വരുമാനത്തിനായി വിഡിയോഗ്രഫറായി. അച്ഛന്റെയും അമ്മയുടെയും ഏകമകനായ ആൽവിൻ അവർക്കു തണലൊരുക്കാനാണ് ആരോഗ്യനില മെച്ചമല്ലാതിരുന്നിട്ടും ആൽവിൻ വിദേശത്തേക്കു പോയത്. പരിശോധനയ്ക്കെത്തിയ ഇടവേളയിലും ജോലി ചെയ്യുന്നതിനിടെയാണ് അപ്രതീക്ഷിതമായി മരണമെത്തിയത്.
‘‘രാവിലെ ഏഴരയ്ക്കാണ് അപകടം നടന്നത്. അച്ഛൻ സുരേഷ് ബാബുവിനെ വിവരം അറിയിക്കുന്നത് ഒൻപതുമണിയോടെയും. ഒറ്റമകനാണ്. കുടുംബം ആകെ തകർന്ന അവസ്ഥയിലാണ്. ജോലിക്കിടയിലെ മരണം അപ്രതീക്ഷിതമായിരുന്നു’’ – നാട്ടുകാരുടെ പ്രതികരണത്തിലുണ്ട് ആൽവിന്റെ കുടുംബത്തിന്റെ സങ്കടകരമായ അവസ്ഥ.