ADVERTISEMENT

കോട്ടയം∙ കുമാരനെല്ലൂരിൽ റെയിൽവേ ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ എറണാകുളം – കോട്ടയം റൂട്ടിൽ ട്രെയിനുകൾ വൈകിയോടുന്നു. നീലമംഗലം പഴയപാലത്തിന്റെ ഗർഡറിന്റെ അറ്റകുറ്റപ്പണികൾ രാവിലെ 5.30ന് തീരേണ്ടതായിരുന്നു. എന്നാൽ ഇത് 6.55നാണ് അവസാനിച്ചത്. അഞ്ചര വരെയുള്ള വണ്ടികൾക്കാണ് റെയിൽവേ വൈകുമെന്ന അറിയിപ്പ് നൽകിയിരുന്നത്. 

അറ്റകുറ്റപ്പണി ഒരു മണിക്കൂർ വൈകിയതിനാൽ മുഴുവൻ ലൈനും വൈകി. പിന്നീടെത്തിയ ട്രെയിനുകൾ പലയിടങ്ങളിലായി പിടിച്ചിട്ടു. ഇതാണ് വൈകിയോടാൻ കാരണം. ഇപ്പോൾ ട്രെയിനുകൾ കടത്തിവിട്ടുതുടങ്ങി.

English Summary:

Train services on the Ernakulam-Kottayam route faced delays due to extended track maintenance work at Kumaranellur.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com