എയ്ഡഡ് സ്‌കൂളുകളിലെ സ്ഥിരം നിയമനം; സർക്കുലർ പിൻവലിച്ച് പുതിയത് ഇറക്കണമെന്ന് ശിവൻകുട്ടി
തിരുവനന്തപുരം∙ സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിലെ സ്ഥിരം നിയമനം സംബന്ധിച്ച് നവംബർ 30ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കിയ സർക്കുലർ പിൻവലിക്കാൻ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി നിർദേശം നൽകി. വിവിധ എയ്ഡഡ് സ്‌കൂൾ മാനേജ്‌മെന്റ് പ്രതിനിധികൾ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ നടപടി. വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്തി പുതിയ സർക്കുലർ ഇറക്കാൻ അദ്ദേഹം പൊതു വിദ്യാഭ്യാസ ഡയറക്ടറോട് നിർദേശിച്ചു. ഇത് അടുത്ത ദിവസം പുറത്തിറക്കും.

എയ്ഡഡ് സ്‌കൂളുകളിൽ കോടതി ഉത്തരവ് പ്രകാരമുള്ള ഭിന്നശേഷി നിയമനങ്ങൾ നടത്തുന്നതുവരെ 2021 നവംബർ 8ന് ശേഷമുള്ള മറ്റു നിയമനങ്ങൾ ദിവസവേതന അടിസ്ഥാനത്തിൽ മാത്രമേ മാനേജ്മെന്റുകൾ നടത്താൻ പാടുള്ളൂ എന്നും അല്ലാതെ സമർപ്പിക്കുന്ന നിയമന ഉത്തരവുകൾ മടക്കി നൽകണമെന്നും സർക്കുലറിൽ പറഞ്ഞിരുന്നു. ഇതിനെയാണ് മാനേജ്‌മെന്റുകൾ എതിർത്തത്.
യോഗ്യതയ്ക്ക് അനുസരിച്ച് ഭിന്നശേഷിക്കാരെ കിട്ടാനില്ലാത്തതാണ് ഭിന്നശേഷി നിയമനം പൂർത്തിയാക്കുന്നതിനുള്ള പ്രധാന തടസമെന്നു മാനേജ്മെന്റുകൾ പറയുന്നു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽനിന്നു പട്ടിക വാങ്ങിയാണു ഭിന്നശേഷിക്കാരെ നിയമിക്കേണ്ടത്. 3 തവണ പത്രത്തിൽ പരസ്യം നൽകിയിട്ടും യോഗ്യരായ ഉദ്യോഗാർഥികളെ കിട്ടാത്ത സാഹചര്യമുണ്ട്. ഈ പ്രശ്‌നം പരിഹരിക്കുന്നതിന് സർക്കാർ ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ എൻഎസ്‌എസിന്റെ ഹർജി സുപ്രിം കോടതിയുടെ പരിഗണനയിലാണ്.
വിവാദ സർക്കുലറിൽ പറയുന്നതുപോലെ അധ്യാപകരെ ദിവസവേതനക്കാരായി നിയമിച്ചാൽ അവർക്ക് പിന്നീടു സ്ഥിരനിമനം ലഭിക്കുമെന്ന് ഒരു ഉറപ്പുമില്ലെന്നാണ് മാനേജ്മെന്റുകളുടെ വാദം. മാത്രമല്ല, ഭിന്നശേഷി സംവരണം പാലിച്ച ശേഷമേ സ്ഥിരനിയമനം നടത്തൂ എന്നാണെങ്കിൽ ഈ നൂറ്റാണ്ടിൽ എയ്ഡഡ് സ്‌കൂളുകളിലെ നിയമനങ്ങൾക്ക് അംഗീകാരം ലഭിക്കാത്ത അവസ്ഥ വരുമെന്നും മാനേജ്‌മെന്റുകൾ ചൂണ്ടിക്കാട്ടി.
എയ്ഡഡ് സ്കൂളുകളിലെ ഒഴിവുകളിൽ 1996 മുതൽ 3 ശതമാനവും 2016 മുതൽ 4 ശതമാനവും ഭിന്നശേഷി സംവരണം മുൻകാല പ്രാബല്യത്തോടെ നടപ്പാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത് 2021ൽ ആണ്. സംവരണ നിയമനം നടപ്പാക്കാത്ത സ്കൂളുകൾ 2021 നവംബർ 8ന് ശേഷം സ്ഥിരം തസ്തികളിൽ താൽക്കാലിക നിയമനം മാത്രമേ നടത്താവൂവെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇത് നടപ്പാക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ വാദം. താൽക്കാലികമായി നിയമിക്കുന്നവരെ ഭിന്നശേഷി സംവരണം പൂർത്തിയാക്കിയാൽ മുൻകാല പ്രാബല്യത്തോടെ സ്ഥിരനിയമന അംഗീകാരം നൽകുമെന്നും സർക്കാർ വ്യക്തമാക്കുന്നു.