സിപിഎമ്മിന്റെ ഏകാധിപത്യത്തിനെതിരെ ജനാധിപത്യ വാദികളെ അണിനിരത്തി പോരാടും: വി.ഡി.സതീശൻ
കണ്ണൂർ∙ മുഖ്യമന്ത്രിയുടെ ഗ്രാമത്തില്‍ മറ്റൊരു പാര്‍ട്ടിക്കും പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കില്ലെന്നത് ഏകാധിപത്യമാണെന്നും ജനാധിപത്യ വാദികളെ അണിനിരത്തി സിപിഎമ്മിന്റെ ഏകാധിപത്യത്തിനെതിരെ പോരാടുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കണ്ണൂരിൽ ഉദ്ഘാടന തലേന്ന് സിപിഎം അനുഭാവികൾ കോൺഗ്രസ് ഓഫിസ് ആക്രമിച്ച സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസിൽ നേതൃമാറ്റം സംബന്ധിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും സംഘടനാപരമായ അഭിപ്രായങ്ങള്‍ മാധ്യമങ്ങളോടല്ല, പാര്‍ട്ടി വേദികളില്‍ പറയുമെന്നും സതീശൻ വ്യക്തമാക്കി.

കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയുടെ നാട്ടിലെ പാര്‍ട്ടി ഓഫിസാണ് പെട്രോള്‍ ഒഴിച്ച് കത്തിച്ചത്. കെപിസിസി പ്രസിഡന്റ് ഉദ്ഘാടനം ചെയ്യാന്‍ എത്തുന്നതിന്റെ തലേദിവസമാണ് ഓഫിസ് അടിച്ചു തകര്‍ക്കുകയും സിസിടിവി ക്യാമറ തല്ലിപ്പൊളിക്കുകയും പെട്രോള്‍ ഒഴിച്ച് വാതിലുകള്‍ക്ക് തീയിടുകയും ചെയ്തത്.
എന്തൊരു ജനാധിപത്യമാണ് കേരളത്തില്‍? മുഖ്യമന്ത്രിയുടെ സ്വന്തം ഗ്രാമത്തില്‍ മറ്റൊരു പാര്‍ട്ടിക്കും പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കില്ലെന്നു പറയുന്നത് ഏകാധിപത്യമാണ്. ഏകാധിപതിയായ മുഖ്യമന്ത്രി ഇതിന് ഉത്തരം പറയണം. ഉത്തരവാദികളായ എല്ലാവര്‍ക്കും എതിരെ നടപടിയെടുക്കാനും അവരെ തള്ളിപ്പറയാനും സിപിഎം തയാറാകണം. ഇത്തരം ആളുകളുമായി പാര്‍ട്ടിക്ക് ബന്ധമുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ അവരുമായി ബന്ധമില്ലെന്നാണ് സിപിഎം പറയുന്നത്.
ടി.പി.ചന്ദ്രശേഖരനെ കൊലപ്പെടുത്തിയപ്പോഴും പാര്‍ട്ടിക്ക് ബന്ധമില്ലെന്നാണ് സി.പി.എം പറഞ്ഞത്. ജനാധിപത്യ വാദികളെയെല്ലാം ഒന്നിച്ചു കൂട്ടി ഏകാധിപത്യത്തിന് എതിരെ അതിശക്തമായി പോരാടും. ജീവന്‍ പണയംവച്ചും രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്ന സഹപ്രവര്‍ത്തകരെ കാണുന്നതിനു വേണ്ടിയാണ് പിണറായിയില്‍ എത്തിയത്. മുഖ്യമന്ത്രിയുടെ നാട്ടില്‍ പോലും രാഷ്ട്രീയ പ്രവര്‍ത്തനത്തിന് അവസരം നല്‍കില്ലെന്ന അധികാരത്തിന്റെ അഹങ്കാരവും ധിക്കാരവും അവസാനിപ്പിച്ചേ മതിയാകൂ. അതിനു വേണ്ടിയുള്ള പോരാട്ടവുമായി കോണ്‍ഗ്രസ് മുന്നോട്ട് പോകും.
മാടായിയിലേത് പ്രാദേശിക വിഷയമാണ്. പാര്‍ട്ടി ഇടപെട്ട് അതു രമ്യമായി പരിഹരിക്കും. എം.കെ.രാഘവന്‍ എംപിയുമായും ഡിസിസി അധ്യക്ഷനുമായും വിഷയം സംസാരിച്ചു. കെപിസിസി പ്രസിഡന്റുമായി ആലോചിച്ച് വിഷയം പരിഹരിക്കും. പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കും.
കോണ്‍ഗ്രസിലെ നേതൃമാറ്റം സംബന്ധിച്ച് പാര്‍ട്ടിയില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ല. ഇപ്പോള്‍ പുറത്തുവരുന്നതെല്ലാം മാധ്യമ വാര്‍ത്തകളാണ്. ഈ വാര്‍ത്തകളെ കുറിച്ച് അറിയില്ല. സംഘടനാപരമായ കാര്യങ്ങളിലുള്ള അഭിപ്രായം മാധ്യമങ്ങളോട് പറയില്ല. അതിന് അതിന്റേതായ വേദികളുണ്ട്. അത് എല്ലാവര്‍ക്കുമുണ്ട്. തിരിച്ചു വരവിന് വേണ്ടിയുള്ള വലിയൊരു തയാറെടുപ്പ് നടക്കുകയാണ്. ഇരുപത് വര്‍ഷത്തിനിടയില്‍ കോണ്‍ഗ്രസും യുഡിഎഫും ഒരു അഭിപ്രായ വ്യത്യാസവുമില്ലാതെ ഒറ്റക്കെട്ടായി മുന്നോട്ട് പോകുന്ന കാലമാണിത്.
മുതിര്‍ന്ന നേതാക്കളും ചെറുപ്പക്കാരും അഭിപ്രായം പറഞ്ഞാല്‍ അത് ഗൗരവത്തോടെ ചര്‍ച്ച ചെയ്യും. മുതിര്‍ന്ന നേതാക്കളുടെ അനുഭവവും ചെറുപ്പക്കാരുടെ ആവേശവും ബ്ലെന്‍ഡ് ചെയ്തുള്ള തിരഞ്ഞെടുപ്പ് രീതിയും ശൈലിയുമാണ് ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് നടപ്പാക്കിയത് അത് തുടരുമെന്നും സതീശൻ പറഞ്ഞു.