‘ഷേവ് ചെയ്തത് എന്റെ സ്വകാര്യത; ബിപി ലോ ആയപ്പോൾ ഉപ്പിട്ട് നാരങ്ങാവെള്ളം’: 12 വർഷത്തിനു ശേഷം സതീശന്റെ ശബരിമല കയറ്റം
കോട്ടയം∙ ശബരിമല കയറാൻ വ്രതം നോക്കുന്നത് സ്വകാര്യതയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ക്ലീൻ ഷേവ് ചെയ്ത് മല ചവിട്ടിയെന്ന സൈബർ ആക്രമണത്തിനാണ് സതീശന്റെ മറുപടി. ‘‘ഞാൻ പ്രതിപക്ഷ നേതാവാണെങ്കിലും എനിക്ക് എന്റേതായ സ്വകാര്യതയുണ്ട്. ഭക്തിയും വിശ്വാസവും എന്റെ സ്വകാര്യതയാണ്. അത് ആരും ചോദ്യം ചെയ്യേണ്ട കാര്യമില്ല. എല്ലാവരും താടി വളർത്തി അല്ലല്ലോ മല കയറുന്നത്.’’– സതീശൻ പറഞ്ഞു.

ഇരുപത്തിയാറാമത്തെ തവണയാണ് സതീശൻ മല ചവിട്ടുന്നത്. ബിപി കുറഞ്ഞെങ്കിലും നാരങ്ങാ വെള്ളം കുടിച്ചതോടെ ഒന്നര മണിക്കൂറിൽ ശബരിമല കയറി. ഇനി ഇടവേളകളില്ലാതെ മല കയറണമെന്നാണ് ആഗ്രഹമെന്നും സതീശൻ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ശബരിമല അനുഭവം മനോരമ ഓൺലൈനോട് പങ്കുവയ്ക്കുന്നു.
∙ എങ്ങനെയുണ്ടായിരുന്നു ശബരിമല അനുഭവം ?
ഇതിനു മുൻപ് 25 വർഷം ഞാൻ മല ചവിട്ടിയിട്ടുണ്ട്. 12 വർഷം മുൻപ് എനിക്ക് മുട്ടിനു താഴെയൊരു വേദന വന്നതാണ്. അങ്ങനെ മല കയറുന്നത് നിർത്തിയതാണ്. അതു മാറിയെങ്കിലും അതിനുശേഷം കോവിഡ് വന്നു. രണ്ടു വര്‍ഷമായി മല ചവിട്ടണമെന്ന് വിചാരിച്ചെങ്കിലും നടന്നില്ല. ഇത്തവണ അതങ്ങ് നടന്നു. ഇരുപത്തിയാറാമത്തെ തവണയാണ് ഞാൻ ശബരിമല കയറുന്നത്. കുറേ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. മല ചവിട്ടി ചെന്ന് ദർശനം നടത്തുന്നത് വേറൊരു അനുഭൂതി തന്നെയാണ്.
∙ സ്ഥിരം കാട് കയറുകയും ട്രക്കിങ് നടത്തുകയുമൊക്കെ ചെയ്യുന്ന ആളാണല്ലോ. അതിൽ നിന്നെല്ലാം ശബരിമലയുടെ വ്യത്യസ്തത എന്താണ് ?
ഭക്തിനിർഭരമായ അന്തരീക്ഷമാണ് ശബരിമലയുടെ പ്രത്യേകത. ഹൈന്ദവ വിശ്വാസ പ്രകാരം അയ്യപ്പൻ ശനീശ്വരനാണ്. മല മുകളിലെ ദൈവമാണെന്ന ഒരു സങ്കൽപവുമുണ്ടല്ലോ. ശബരിമലയുടെ ഐതിഹ്യവും ചരിത്രവുമൊക്കെ നമുക്ക് അറിയാവുന്നതല്ലേ. മല കയറുമ്പോൾ ഈ കഥകളൊക്കെ നമ്മുടെ മനസിലൂടെ കടന്നുപോകും. വളരെ വ്യത്യസ്തമായൊരു പൊസിഷനിങ്ങാണ് ശബരിമലയിലെ അയ്യപ്പന്റേത്. തിരക്കുള്ളതിനാൽ സാധാരണ ട്രക്കിങ് നടത്തുന്ന ഒരു ആംബിയൻസ് കിട്ടില്ല.
∙ ശബരിമലയിൽ കണ്ട പ്രധാന മാറ്റം എന്താണ് ?
ഇതര സംസ്ഥാനക്കാരയ അയ്യപ്പന്മാർ 50 പേർ വരുമ്പോഴാണ് നമ്മളൊരു അഞ്ചോ പത്തോ പേർ വരുന്നത്. മലയാളികളുടെ എണ്ണം കുറഞ്ഞതാണോ ഇതര സംസ്ഥാനക്കാരുടെ എണ്ണം വർധിച്ചതാണോ എന്നറിയില്ല. 12 വർഷം മുൻപ് പോകുമ്പോൾ ഇതരസംസ്ഥാനത്ത് നിന്നുള്ളവവർ ഇത്രയും ഉണ്ടായിരുന്നില്ല. ഏകദേശം ഒപ്പത്തിനൊപ്പമുണ്ടായിരുന്നു. മലയാളികളെ നമുക്ക് തിരിച്ചറിയാം. അവർ നമ്മളെ കണ്ടാൽ കയ്യൊക്കെ വീശി കാണിക്കും. അതിൽ വലിയ വ്യത്യാസം വന്നിട്ടുണ്ട്.
∙ ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നോ ?
എനിക്ക് ബിപി കുറയുന്ന ഒരു പതിവുണ്ട്. മല കയറിയപ്പോൾ ഒരു തവണ ബിപി കുറഞ്ഞു. അതിനു വേറെ മരുന്നില്ല. 2 ഗ്ലാസ് നാരങ്ങാവെള്ളം ഉപ്പിട്ടു കുടിച്ചാൽ അതു മാറും. നാരങ്ങാ വെള്ളം കൊണ്ടുപോയിരുന്നു. ട്രക്കിങ്ങിന് പോകുമ്പോഴും അത് കൊണ്ടുപോകാറുണ്ട്. കുറച്ചു മല ചവട്ടിയിപ്പോൾ ഒരു ക്ഷീണമുണ്ടായി. ഇരുന്ന ശേഷം നാരങ്ങാവെള്ളം കുടിച്ചപ്പോൾ ശരിയായി. പിന്നെ വേഗത്തിൽ മല കയറി. കയറാൻ ഒന്നര മണിക്കൂറെടുത്തു. മലയിറങ്ങാൻ ഒരു മണിക്കൂറും.
∙ രാഷ്ട്രീയത്തിൽ ആരോപണങ്ങളും പ്രത്യാരോപണങ്ങളുമെല്ലാം പതിവാണല്ലോ. മല കയറി അവിടെ ചെല്ലുമ്പോൾ തത്വമസി എന്നാണല്ലോ എഴുതിയിരിക്കുന്നത് ?
തത്വമസി വലിയൊരു ആശയമാണ്. രാഷ്ട്രീയത്തിൽ സംവാദങ്ങളല്ലേ, ശത്രുതയല്ലല്ലോ. ഗുണപരമായ ഫലം ഉണ്ടാകനല്ലേ സംവാദങ്ങൾ. എന്റെ കൂടെ മല ചവിട്ടിയവരിൽ പല മതത്തിൽ നിന്നുള്ളവരുണ്ടായിരുന്നു.
∙ ഇനി ഇടവേളയില്ലാതെ മല ചവിട്ടുമോ ?
മല കയറണമെന്നാണ് ആഗ്രഹം. തിരിച്ചുവന്നപ്പോൾ മനോഹരമായൊരു ഭക്തിഗാനം ഞാൻ കേട്ടു. കഠിനമായ മല ചവിട്ടുമ്പോൾ ഇനി ഞാനില്ലേ എന്നു പറയും, പക്ഷേ അയ്യപ്പനെ കണ്ടു മടങ്ങുമ്പോൾ അടുത്ത തവണയും ഞാൻ വരും എന്ന് ഉറപ്പിക്കുന്നതാണ് ആ ഗാനം. അതു കേട്ടപ്പോൾ എന്റെ മനസാണ് അങ്ങനെ പറയുന്നതെന്ന് തോന്നി.
∙ അടുത്ത മണ്ഡലകാലം കഠിനമായ സമയമാണ്. തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബറിലാണല്ലോ ?
(പൊട്ടിച്ചിരിക്കുന്നു) അതുകൊണ്ട് തിരഞ്ഞെടുപ്പിലേക്ക് കടക്കും മുൻപ് വൃശ്ചികം തുടങ്ങുമ്പോൾ തന്നെ വരണം.
∙ വിഐപി ദർശനമൊക്കെ വിവാദത്തിലായിരിക്കയാണല്ലോ ?
ശരിക്കും ഞാൻ ഒരു മിനിറ്റ് പോലും തൊഴുതില്ല. പ്രത്യേക പദവിയൊന്നും എനിക്ക് വേണ്ടെന്ന് പറഞ്ഞു. ഉച്ചയ്ക്ക് വന്നു കയറിയപ്പോൾ തന്നെ തൊഴുതു. കുറച്ചുനേരം വിശ്രമിച്ചു. അതിനുശേഷം മൂന്നരയ്ക്ക് നട തുറന്നപ്പോൾ വീണ്ടും ദർശനം നടത്താൻ പൊലീസുകാർ പറഞ്ഞു. ഇനി വേണ്ട, ആരെയും ബുദ്ധിമുട്ടിക്കരുതെന്ന് ഞാൻ അവരോട് പറഞ്ഞു. ഒരു തവണ കണ്ടല്ലോ, അതു മതി. എത്ര പേരാണ് അയ്യപ്പനെ ഒരു നോക്കു കാണാൻ നിൽക്കുന്നത്. ഒരാൾക്കും നമ്മളൊരു ശല്യമാകരുത്.
∙ ശബരിമലയിൽ വി.ഡി.സതീശൻ ദർശനം നടത്തിയെന്ന വാർത്തയ്ക്ക് താഴെ വരുന്ന കമന്റുകളിൽ അധികവും ക്ലീൻ ഷേവ് നടത്തി മല ചവിട്ടിയെന്ന ആക്ഷേപമാണ് ?
വ്രതം നോക്കുന്നതൊക്കെ നമ്മുടെ സ്വകാര്യതയാണ്. 41 ദിവസം വ്രതം നോക്കിയും, ഒരാഴ്ച വ്രതമെടുത്തും, 3 ദിവസം വ്രതം നോക്കിയുമൊക്കെ ഞാൻ പോയിട്ടുണ്ട്. താടി വളർത്തിയും വളർത്താതെയും വ്രതം നോക്കിയിട്ടുണ്ട്. അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമാണ്. ഇതൊന്നും നാട്ടുകാരെ ബോധ്യപ്പെടുത്താൻ ചെയ്യുന്ന കാര്യമല്ല. ഞാൻ പ്രതിപക്ഷ നേതാവാണെങ്കിലും എനിക്ക് എന്റേതായ സ്വകാര്യതയുണ്ട്. ഭക്തിയും വിശ്വാസവും എന്റെ സ്വകാര്യതയാണ്. അത് ആരും ചോദ്യം ചെയ്യേണ്ട കാര്യമില്ല. എല്ലാവരും താടി വളർത്തി അല്ലല്ലോ മല കയറുന്നത്. എല്ലാ ദിവസവും ഷേവ് ചെയ്യുന്ന ഒരാളാണ് ഞാൻ. എന്റെ ബ്ലെയ്ഡ് വരെ വെള്ളത്തിൽ പോയ പ്രളയത്തിൽ മാത്രമാണ് ഞാൻ ഷേവ് ചെയ്യാതിരുന്നത്. ഒറ്റ ദിവസം പോലും വ്രതമെടുക്കാതെ ശബരിമലയിൽ വരുന്നവരുമുണ്ട്. എനിക്കും സ്വകാര്യതയുണ്ട്.
∙ ഇത്തവണത്തെ ശബരിമലയിലെ സജ്ജീകരണങ്ങിൽ തൃപ്തനാണോ ?
തിരിച്ച് ഞാൻ കാറിൽ കയറാൻ പോയപ്പോൾ മാത്രം കുറച്ചുപേർ എന്നോട് വന്ന് പരാതി പറഞ്ഞു. പമ്പയിൽ ഒരു സൗകര്യവുമില്ല, പ്രയാസപ്പെടുന്നുവെന്നാണ് പറഞ്ഞത്. അല്ലാതെ നോക്കുമ്പോൾ കുറച്ചുകൂടി മെച്ചപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം വളരെ മോശമായിരുന്നു. ഒരുപാടാണ് പേർക്ക് പന്തളത്തും പമ്പയിലും വന്ന് മാല ഊരി പോകേണ്ടി വന്നു. 70,000 പേർക്ക് വെർച്വൽ ബുക്കിങ് മാത്രമേ ഉള്ളൂവെന്നും സ്പോട്ട് ബുക്കിങ് ഇല്ലെന്നും സർക്കാർ ഇത്തവണ തീരുമാനമെടുത്തിരുന്നു. അതിനെ ശക്തമായി സഭയ്ക്കകത്തും പുറത്തും ഞാൻ എതിർത്തിരുന്നു. ഇന്റർനെറ്റില്ലാത്ത സ്ഥലങ്ങളിൽ നിന്ന് പാവങ്ങൾ വരും, സ്പോട് ബുക്കിങ് ഉറപ്പായും വേണമെന്ന് ഞാൻ ആവശ്യപ്പെട്ടു. നിയമസഭയിൽ നെഗറ്റീവായാണ് സർക്കാർ മറുപടി നൽകിയതെങ്കിലും പിന്നീട് അതു ചെയ്തു. ഭക്തർ മലയിൽ വന്ന് സുരക്ഷിതമായി ദർശനം നടത്തിപോകേണ്ടതിന്റെ ഉത്തരവാദിത്തം സർക്കാരിനും ദേവസ്വം ബോർഡിനുമൊക്കെയുണ്ട്. സ്പോട് ബുക്കിങ് ഇല്ലായിരുന്നെങ്കിൽ പല ഭക്തരും വലയുമായിരുന്നു.