പാലക്കാട്ട് വിദ്യാർഥികൾക്കു മേൽ ലോറി പാഞ്ഞുകയറി; നാല് പെൺകുട്ടികൾക്ക് ദാരുണാന്ത്യം
പാലക്കാട് ∙ കല്ലടിക്കോട്ട് സ്കൂൾ വിദ്യാർഥികളുടെ ഇടയിലേക്ക് ലോറി പാഞ്ഞുകയറി മൂന്നു കുട്ടികൾ മരിച്ചു. ഒട്ടേറെ വിദ്യാർഥികൾക്കു പരുക്കേറ്റു. മൂന്നു വിദ്യാർഥികളുടെ നില ഗുരുതരമാണ്. കരിമ്പ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് അപകടത്തിൽപെട്ടത്. അടിയിൽ കുട്ടികൾ കുടുങ്ങിയിട്ടുണ്ടെന്ന സംശയത്തിൽ ലോറി ഉയർത്താനുള്ള ശ്രമം തുടരുകയാണ്.

പാലക്കാട്∙ കല്ലടിക്കോട്ട് സ്കൂൾ വിദ്യാർഥിനികളുടെ ഇടയിലേക്ക് ലോറി പാഞ്ഞുകയറി നാലു കുട്ടികൾ മരിച്ചു. ഒരു വിദ്യാർഥിക്കു പരുക്കേറ്റു. ചെറുള്ളി അബ്ദുൽ സലാമിന്റെ മകൾ ഇർഫാന ഷെറിൻ, അബ്ദുൽ റഫീഖിന്റെ മകൾ റിത ഫാത്തിമ, സലാമിന്റെ മകൾ നിതാ ഫാത്തിമ, ഷറഫുദ്ദീന്റെ മകൾ എ.എസ്.ആയിഷ എന്നിവരാണ് മരിച്ചത്. കരിമ്പ ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനികളാണിവർ. മരിച്ചവരിൽ ഒരാളുടെ മൃതദേഹം മണ്ണാർക്കാട് മദർ കെയർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
റോഡ് സൈഡിൽ കൂടി നടന്നുപോകുകയായിരുന്ന കുട്ടികൾക്ക് ഇടയിലേക്കു ലോറി പാഞ്ഞുകയറുകയായിരുന്നു. പാലക്കാട്– കോഴിക്കോട് ദേശീയപാതയിലാണ് അപകടം. തമിഴ്നാട്ടിൽനിന്ന് സിമന്റ് കയറ്റി വന്ന ലോറി മറ്റൊരു ലോറിയിലിടിച്ച് നിയന്ത്രണം വിട്ടാണ് അപകടമുണ്ടായതെന്നാണ് സൂചന.
പരീക്ഷ കഴിഞ്ഞിറങ്ങിയ എട്ടാം ക്ലാസ് വിദ്യാർഥിനികൾ വീട്ടിലേക്കു മടങ്ങാൻ ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്നു. നിയന്ത്രണം വിട്ട ലോറി പാഞ്ഞുവരുന്നതു കണ്ട് ഒരു വിദ്യാർഥിനി ചാടിമാറി. മറ്റു കുട്ടികളുടെ മുകളിലേക്കു ലോറി മറിയുകയായിരുന്നു. കുട്ടികളെ കരിമ്പയിലെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. അപകടത്തിൽ പ്രതിഷേധിച്ച് പ്രദേശത്തു നാട്ടുകാർ വാഹനങ്ങൾ ഉപരോധിക്കുകയാണ്.