മുംബൈ∙ ക്രിസ്മസ്, പുതുവത്സര തിരക്ക് പ്രമാണിച്ച് കുർള എൽടിടിയിൽനിന്ന് തിരുവനന്തപുരം നോർത്തിലേക്ക് (കൊച്ചുവേളി) കൊങ്കൺ പാതയിലൂടെ കോട്ടയം വഴി പ്രത്യേക പ്രതിവാര ട്രെയിൻ പ്രഖ്യാപിച്ചു. നാട്ടിലേക്കും തിരിച്ചും നാലു വീതം സർവീസുകളാണുണ്ടാകുക.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ എൽടിടി–കൊച്ചുവേളി (01463)

19, 26, ജനുവരി 2, 9 തീയതികളിൽ വ്യാഴാഴ്ചകളിലാണ് എൽടിടിയിൽനിന്നുള്ള സർവീസ്. വൈകിട്ട് നാലിനു പുറപ്പെടുന്ന ട്രെയിൻ പിറ്റേന്നു രാത്രി 10.45ന് കൊച്ചുവേളിയിലെത്തും.

ADVERTISEMENT

∙ കൊച്ചുവേളി–എൽടിടി (01464)

21, 28 ജനുവരി 4, 11 തീയതികളിൽ ശനിയാഴ്ചകളിലാണ് കൊച്ചുവേളിയിൽനിന്ന് എൽടിടിയിലേക്കുള്ള സർവീസ്. വൈകിട്ട് 4.20ന് പുറപ്പെടുന്ന ട്രെയിൻ മൂന്നാംദിവസം പുലർച്ചെ 12.45ന് എൽടിടിയിലെത്തും.

∙ സ്റ്റോപ്പുകൾ

താനെ, പൻവേൽ, പെൺ, റോഹ, ഖേഡ്, ചിപ്ലുൺ, സംഗമേശ്വർ, രത്‌നാഗിരി, കങ്കാവ്‌ലി, സിന്ധുദുർഗ്, കുഡാൽ, സാവന്ത്‌വാഡി, തിവിം, കർമലി, മഡ്ഗാവ്, കാർവാർ, ഗോകർണ റോഡ്, കുംട, മുരുഡേശ്വർ, ഭട്കൽ, മൂകാംബിക റോഡ്, കുന്താപുര, ഉഡുപ്പി, സൂറത്ത്കൽ, മംഗളൂരു ജംക്‌ഷൻ, കാസർകോട്, കണ്ണൂർ, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം, കൊച്ചുവേളി എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകൾ.

ADVERTISEMENT

∙ 22 എൽഎച്ച്ബി കോച്ചുകൾ

2 സെക്കൻഡ് എസി, 6 തേഡ് എസി, 9 സ്‌ലീപ്പർ കോച്ചുകൾ, 3 ജനറൽ കോച്ചുകൾ എന്നിവയടക്കം 22 എൽഎച്ച്ബി കോച്ചുകൾ അടങ്ങുന്നതാണു ട്രെയിൻ.

English Summary:

Special Train: Indian Railways is running a special weekly train service between Kurla LTT (Mumbai) and Kochuveli (via Kottayam) for the Christmas and New Year holidays. This special train will offer four services in each direction on the scenic Konkan Railway route.